FILM : CAFÉ DE FLORE (2011)
COUNTRY : CANADA- FRANCE
GENRE : DRAMA ,
ROMANCE
ചില സിനിമകൾ
ഒരു പത്ത് മിനിറ്റ്
കണ്ടു നോക്കും,
കുഴപ്പമില്ലെങ്കിൽ പിന്നെ മുഴുവനും
കണ്ടിരിക്കും. അത്തരത്തിൽ കണ്ടു തീർത്ത
ഒരു വ്യത്യസ്തത തോന്നിയ സിനിമയാണ്
JEAN MARC VALLEE
സംവിധാനം ചെയ്ത CAFE
DE FLORE (2011).
സ്നേഹത്തിന്റെ വിഭിന്ന
തലങ്ങളെ അവതരിപ്പിച്ച
വിവിധ സിനിമകൾ
കണ്ടിട്ടുണ്ടെങ്കിലും , തികച്ചും പുതുമ
തോന്നിപ്പിക്കുന്ന തരത്തിൽ കൈകാര്യം
ചെയ്തു എന്നതാണ്
ഈ സിനിമയുടെ
ഐഡന്റിടി.
പ്രണയം , മാതൃസ്നേഹം എന്നീ
സമാനതകൾ ഇല്ലാത്ത
സ്നേഹതലങ്ങളെയാണ് അവതരണ
രീതിയാൽ വിസ്മയിപ്പിച്
ഈ സിനിമ
പകർന്നു തന്നത് . സമാന്തരമായി മാത്രം സഞ്ചരിക്കാൻ
കഴിയുന്ന ഈ തലങ്ങളെ ഒരു ബിന്ദുവിൽ
ഒന്നിപ്പിക്കാൻ സിനിമ സൃഷ്ട്ടാകൾക്ക് സാധിച്ചു എന്നതാണ്
സിനിമയുടെ പ്രത്യേകത .
വളരെ വിരളമാണ്
ഇത്തരം സിനിമ
അനുഭവങ്ങൾ . ഫാന്റസിയുടെ മേമ്പൊടി ചേർത്താണ്
ഈ അസുലഭമായ
ദൃശ്യനുഭവതിന്റെ പൂർണതയിലേക്ക്
സിനിമ നടന്നു
കയറിയത്. പ്രണയത്തിന്റെ
ബിംബ-വാർപ്പു
മാതൃകകൾ സൂക്ഷ്മ ദർശിനിയിലൂടെ പോലും
കാണാൻ കഴിയാത്ത
വിധം അന്യമാണെങ്കിലും
, ദാമ്പത്യത്തിന്റെയും, കുടുംബ ബന്ധങ്ങളുടെയും ബല-ദുർബലതകളുടെ
പാശ്ചാത്യ പ്രതീകങ്ങൾ ഈ
സിനിമയിലും ഉണ്ട്. പൗരസ്ത്യതിന്റെ മൂല്യബോധ - സാംസ്കാരിക വേലിക്കെട്ടുകൾക്കുള്ളിൽ
നിന്ന് നോക്കുമ്പോൾ
ശൂന്യതയോ , സ്നേഹരാഹിത്യമോ അനുഭവപ്പെട്ടേക്കാം
.....
ഒത്തുതീർപ്പുകൾക്കോ , പരിമിതമായ
അളവു പാത്രങ്ങൾക്കോ
വഴങ്ങാതെ വിധിയുടെ
പരുക്കൻ പ്രതലങ്ങളിൽ
സ്നേഹത്തിന്റെ തെളിമയാർന്ന ഉറവ മലീമസപ്പെടാതെ
ഒഴുകുന്നത് ആസ്വദിക്കുമ്പോഴാണ് സിനിമ
ഇരുട്ടിനെ പുൽകുന്നത്.
സിനിമയുടെ ആന്തര
സത്തയെ വെളിച്ചത്തിലേക്ക്
നീക്കി നിർത്തുക
മാത്രം ചെയ്ത്
,, സിനിമയിലെ ജീവിതങ്ങളുടെ നിഴലിനെപ്പോലും
നിരൂപണ
"ഖഡ്ഗ" വെളിച്ചത്താൽ അപ്രത്യക്ഷമാക്കാൻ ശ്രമിക്കാതെ
ഞാൻ നിർത്തുന്നു.
വ്യത്യസ്തതയുള്ള സിനിമകൾ
തേടി നടക്കുന്നവർ
ഈ സിനിമയുടെ
മുന്നിൽ ഇത്തിരി
നേരം ഇരുന്നാൽ
നഷ്ടമാകില്ലെന്നു കൂടി ഉണർതിക്കുന്നു
.
by
ഷഹീർ ചോലശ്ശേരി

No comments:
Post a Comment