സിനിമ
:- യുദ്ധങ്ങളും,
നഷ്ട ബാല്യങ്ങളും
---- THE BOY IN STRIPED PYJAMAS , TURTLES CAN FLY എന്നീ
സിനിമകളുടെ നിഴലുകളിൽ ഒരു
അതിവായന
ആസ്വാദനത്തിനപ്പുറം സിനിമ സംവദിക്കുന്ന ആശയ, ദൃശ്യ തലങ്ങളിലേയ്ക്ക് ചൂഴ്‌ന്നു നോക്കാനാണ് ഞാൻ കൂടുതലും ശ്രമിക്കാറുള്ളത്. ഒരു പക്ഷെ എന്റെ ആസ്വാദനത്തിന്റെ സ്വാദ് ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ലഘൂകരിക്കപ്പെടാമെങ്കിലും , അത്തരം മനോ-സഞ്ചാരങ്ങൾ എത്തിക്കുന്ന വീഥികളിലെ അപരിചിതത്വം എന്നെ വീണ്ടും വീണ്ടും മാടി വിളിക്കുന്നു. ഇന്നിന്റെ ഏറ്റവും ജനപ്രിയമായ സർഗാത്മക ഇടപെടലുകളായി സിനിമ വേറിട്ട് നിൽക്കുന്നു. കാലചക്രത്തിന്റെ അനുസ്യൂതവും , അനിവാര്യവുമായ സ്ഥാനാന്തരങ്ങളിൽ ചിലപ്പോഴെങ്കിലും ഊഷരമായ സർഗാത്മകയിടങ്ങളെ പുനരുജ്ജീവിപ്പിക്കാൻ പ്രതിഭകളുടെ വേനൽ മഴകൾ ഉണ്ടായിട്ടുമുണ്ട്. അവരിലൂടെ സിനിമ പുതിയ ഉയരങ്ങൾ കീഴടക്കി പുതു-ഇടങ്ങളിലേയ്ക്ക് പന്തലിച്ചു കൊണ്ടിരിക്കുന്നു. സിനിമയെ കേവലം ആസ്വാദനോപാദിയായി മാത്രം കണക്കാക്കുന്ന ഭൂരിപക്ഷം പ്രേക്ഷകരും, തങ്ങൾ മനസ്സിൽ ആരാധിക്കുന്ന താരങ്ങളുടെ നടന വിസ്മയങ്ങളുടെ നിറച്ചാർത്തുകളിൽ മതിമറക്കാനാണ് കൊതിക്കുന്നത്. പ്രേക്ഷക ഭാഗത്തിന്റെ ഒരു വലിയ അംശം പ്രതിനിധീകരിക്കുന്ന ഈ ആസ്വാദന തലം പലപ്പോഴും സിനിമയെ അതിന്റെ സാധ്യതകളുടെ അനന്തവും, വൈവിധ്യവുമാർന്ന സഞ്ചാര പാതകളിൽ നിന്ന് പിറകോട്ട് വലിക്കുകയോ , വിലങ്ങു തടിയാവുകയോ ചെയ്യുന്നു എന്നതാണ് സത്യം.
മനുഷ്യകുലത്തിന്റെ ഗതിയെയും , ചരിത്രത്തെയും പല തരത്തിൽ , വിവിധ കാലഘട്ടങ്ങളിൽ സ്വാധീനിച്ച മായ്ക്കാനാവാത്ത സത്യങ്ങളാണ് യുദ്ധങ്ങൾ. യുദ്ധങ്ങൾ എന്നും സിനിമയുടെ ശക്തമായ തീമുകളായിരുന്നു. യുദ്ധങ്ങളുടെ ആശയപരമായ നിലപാടുകൾ, നിണ പങ്കിലമായ യുദ്ധ മുഖങ്ങൾ മുതൽ political propaganda കളായി അവതരിപ്പിക്കപ്പെട്ടവയും നിരവധിയാണ്. സത്യവും, സത്യ-നിരാസവുമായ അനേകം ഉജ്ജ്വലവും , വികലവുമായ സൃഷ്ടികൾ ജന്മം കൊണ്ട കഥാബീജങ്ങളുടെ അക്ഷയ പാത്രങ്ങളാണ് യുദ്ധങ്ങൾ. യുദ്ധ സംബന്ധിയായ തീമുകൾ കൈകാര്യം ചെയ്യുന്ന കുറച്ച് സിനിമകൾ ഇതിനു മുമ്പും ഞാൻ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സമകാലിക അന്താരാഷ്‌ട്ര സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി "യുദ്ധങ്ങളും നഷ്ട ബാല്യങ്ങളും" എന്ന വിഷയത്തെ THE BOY IN STRIPED PYJAMAS , TURTLES CAN FLY എന്നീ സിനിമകളുടെ നിഴലുകളിൽ വായിച്ചെടുക്കാനുള്ള ചെറിയ ശ്രമമാണ് ഈ ലേഖനം ലക്ഷ്യം വെയ്ക്കുന്നത്.
പരിഷ്കൃതമായ നവയുഗത്തിലും "മനുഷ്യത്വം" ഒരു വംശനാശ ഭീഷണി നേരിടുന്ന "വാക്ക്" മാത്രമായി നിലനിൽക്കുന്ന ഉണ്മ നമ്മുടെ ഉറക്കം കെടുത്തുന്നു. കുട്ടികളുടെ രോദനങ്ങൾ പ്രതിധ്വനികളായി ചെവിയിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ബാല്യം ആസ്വദിക്കാനാവാത്ത വിധം നീറുന്ന മുറിവുകളും , ദുരിത പർവങ്ങളും , രൂക്ഷ ഗന്ധങ്ങളും , മറയ്ക്കുന്ന പുകയുമായി എരിഞ്ഞടങ്ങുന്നു. ചരിത്രം നിരാശാജനകമാം വിധം ആവർത്തിക്കപ്പെടുന്നു. ഈ നിരാശകളേൽപ്പിച്ച പൊള്ളലുകളുടെ നീറ്റലുകളെ ശമിപ്പിക്കാനുള്ള ശ്രമങ്ങളായാണ് ഈ വാക്കുകൾ കുറിക്കുന്നത്.

2008 ൽ പുറത്തിറങ്ങിയ മാർക്ക് ഹെർമാൻ സംവിധാനം ചെയ്ത THE BOY IN STRIPED PYJAMAS രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയാണ്. ഒരു നാസി പട്ടാള ഓഫീസറുടെ മകന്റെയും കോണ്‍സന്ട്രെഷൻ ക്യാമ്പിലെ ജൂത ബാലന്റെയും തീവ്ര സഹൃദത്തിന്റെ കഥ പറയുന്ന ഈ സിനിമ യുദ്ധങ്ങളുടെ നഷ്ടക്കണക്കുകൾ ഇരകളോടൊപ്പം , വേട്ടക്കാരനും പങ്കുവെയ്ക്കുമെന്ന വൈരുദ്ധ്യത്തിലേയ്ക് വെളിച്ചം വീശുന്നു. വേട്ടക്കാരൻ ഇരയുടെ ദൈന്യതയെ പുൽകുന്നതും ഈ സിനിമ അനുഭവിപ്പിക്കുന്നു. വെറുപ്പിന്റെ വേലിക്കെട്ടുകൾക്ക് ഇരുവശവുമിരുന്ന് സംഭാഷണങ്ങളിലേർപ്പെടുന്ന ഈ കുട്ടികൾ അവർക്ക് ചുറ്റും പടർന്നിട്ടുള്ള വംശവെറിയുടെ പുകച്ചുരുളുകളെ തിരിച്ചറിയുന്നില്ലെങ്കിലും വെറുപ്പിന്റെ തീക്കനലുകൾക്ക് മുകളിലും സൗഹൃദത്തിന്റെ കൊട്ടാരങ്ങൾ തീർക്കാമെന്നും , നിഷ്കളങ്കതയുടെ ബലപ്പെടുത്തലിൽ അത് ഏതു ഉയരവും താണ്ടുമെന്നും നമ്മെ ഓർമിപ്പിക്കുന്നു. നിഷ്കളങ്കിതരായി ഈ ഭൂമിയിൽ ഉദയം കൊള്ളുന്നവർക്കിടയിൽ വേലികൾ തീർത്തും , വെറുപ്പിന്റെയും, സ്വാർത്ഥതയുടെയും വിഷ വിത്തുകൾ പാകി നന്മയെ നമ്മൾ ആട്ടിപ്പായിക്കുന്നു. ഈ സിനിമയുടെ അന്ത്യത്തിൽ കോണ്‍സന്ട്രേശൻ ക്യാമ്പിലെ മരണ മുറിയിലേയ്ക്ക് ആനയിക്കപ്പെട്ടവരിൽ തന്റെ മകനും ഉൾപ്പെട്ടിരിക്കാമെന്ന നടുക്കുന്ന തിരിച്ചറിവിൽ വെപ്രാളം കൊണ്ട് ഓടുന്ന നാസി ഓഫീസറും , കുടുംബവും യുദ്ധത്തിന്റെ നിരർത്ഥകതയെ ദ്യോതിപ്പിച്ച സാക്ഷ്യ പത്രങ്ങളായി മാറുന്നു. മനുഷ്യ മാംസമെരിയുന്ന ഗന്ധം നമുക്ക് മടുക്കാത്തത് എന്തു കൊണ്ട് എന്ന ആശങ്ക ബാക്കിയാക്കി സിനിമ നമ്മോടു വിട പറയുന്നു.
BOY IN STRIPED PYJAMAS ഹൃദയത്തിൽ ഒരു നോവ് അവശേഷിപ്പിക്കുന്ന ഒന്നായി മാറുന്നത് കാല, ദേശ, ഭാഷാ, വംശ വ്യത്യാസമെന്യേ നടുക്കമുണർത്തുന്ന ഒരു ചരിത്ര യാഥാർത്യവുമായി അതിനെ ചേർത്തുവെയ്ക്കാവുന്നത് കൊണ്ട് മാത്രമല്ല. വിടരാതെ വാടിപ്പോകുന്ന ബാല്യകുസുമങ്ങളോട് യുദ്ധങ്ങളുടെ സൃഷ്ടാക്കളും , നേട്ടക്കാരും ചെയ്ത അപരാധങ്ങളിൽ നിസ്സഹായതയുടെ പക്ഷത്തേയ്ക്ക് "മാനവികത" ഓടിയൊളിക്കേണ്ടി വന്നതിനാലാണ്. മനുഷ്യത്വത്തിന് വിള്ളലേൽപ്പിച്ച പ്രത്യയ ശാസ്ത്രങ്ങൾ തീർത്ത ഗ്യാസ് ചേമ്പറുകളിൽ പ്രാണവായുവിനായി പിടഞ്ഞു പൊലിഞ്ഞുവീണ മനുഷ്യ ജീവനുകൾക്ക് മതത്തിന്റെയോ, ദേശത്തിന്റെയോ , വംശത്തിന്റെയോ തരംതിരുവുകളുടെ ലേബലുകളൊട്ടിച് , അവയെ അടിസ്ഥാനമാക്കി വാർത്തതോ , വാർക്കപെടുന്നതോ ആയിരുന്നില്ല മാനവികതയുടെ കണ്‍കോണിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ. സഹായത്തിനായി ഉയർന്നു പൊങ്ങിയ കൈകൾ ചവിട്ടിയരക്കപ്പെട്ട മനുഷ്യത്വത്തിന്റെതായിരുന്നു എന്ന സത്യമാണ് ഹൃദയ നൊമ്പരങ്ങൾക്കിടയിലും ഭീതിയേകുന്നത്. ദശകങ്ങൾക്കിപ്പുറം ഇരയുടെ വേഷ-ഭാവ-അധികാര പ്രച്ഛന്നതയിൽ ചരിത്രം പോലും ഭയവിഹ്വലമാകുന്നുണ്ടാകണം. ആട്ടിൻ തോൽ ഉരിഞ്ഞ് ചെന്നായ്തോലണിഞ്ഞു നരനായാട്ട് നടത്തുമ്പോൾ അവർ ഇന്നലേകളുടെ ബലഹീനമാർന്ന അലമുറകൾ കേൾക്കുന്നില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. "മൃഗീയതയെ" നാണിപ്പിക്കുന്ന ക്രൂരതയുടെ തെളിവുകളായി ചരിത്രതാളുകളുടെ കനം കൂട്ടുന്ന ഈ ഈ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നിർവികാരതയെ അഭയം പ്രാപിക്കുന്നവർക്ക് "മനുഷ്യൻ" എന്ന വിശേഷണം നൽകാമോ എന്നും ഈ നിമിഷം ഞാൻ സന്ദേഹിക്കുന്നു.

BAHMAN GOBADI യുടെ ഖുർദിഷ് സിനിമയായ TURTLES CAN FLY കുട്ടികളുടെ അവിസ്മരണീയ പ്രകടനം മൂലം വിസ്മയം കൊള്ളിച്ചുവെങ്കിലും , പല തരത്തിലും മനസ്സിനെ അസ്വസ്ഥമാക്കി സ്വയം ഒരു ചോദ്യമോ, ഉത്തരമോ, സ്റ്റേറ്റ്മെൻന്റോ ആയി നിലകൊള്ളുന്നു. മുതലാളിത്ത ഭീകരതയുടെ അന്ധമായ ചൂഷണപരതയിൽ ജീവിതത്തിന്റെ താളക്രമങ്ങൾ നഷ്ടപ്പെടുന്ന ബാല്യങ്ങളും , അവരുടെ പിഞ്ചു കൈകളിലും , ചുറ്റിലും നിറസാന്നിധ്യമാകുന്ന മൈനുകളും, ഷെല്ലുകളും നമ്മെ അലോസരപ്പെടുത്തുന്നു. ഉച്വാസവായുവിൽ മരണത്തിന്റെ ഗന്ധം നിറഞ്ഞുനിൽക്കുന്ന അഭയാർഥി ജീവിതത്തിലെ അവിശ്വസനീയമായ ബാല്യ ജീവിതങ്ങളുടെ പരിചേദം തീർക്കുന്നു ഈ സിനിമ. സത്യം സ്വപ്നങ്ങളേക്കാൾ വിചിത്രമാകുന്നത് നിലനിൽപ്പിന്റെ ദശാസന്ധികളിലാണെന്ന് ഈ സിനിമ വരച്ചിടുന്നു. മുതലാളിത്വത്തിന്റെ കൈകൾ ആർത്തിയോടെ എണ്ണക്കയങ്ങളിൽ എത്തിപ്പിടിക്കാൻ വെമ്പുമ്പോൾ മൈനുകൾ പാകിയ അതിരുകളിൽ അതിജീവനത്തിന്റെ ഭാഗ്യ പരീക്ഷണങ്ങളാണ് കുട്ടികൾ നടത്തുന്നത്. അധിനിവേശ കാട്ടാളത്തത്തിന്റെ പകൽ കൊള്ളയിൽ നഷ്ടപ്പെടുന്നതെന്ത് എന്നതിലേക്കും ഇവിടെ ക്യാമറ തിരിക്കുന്നു. അമേരിക്കൻ സൈനികരും വാഹന വ്യൂഹവും കടന്നു പോകുമ്പോൾ അവർ വന്ന വഴിയിലേയ്ക്ക് തിരിഞ്ഞു നടക്കുന്ന വികലാംഗരായ കുട്ടികൾ നമ്മളിൽ വിഷാദമായി ഉറഞ്ഞു കൂടുന്നു.
"EVERY CHILD COMES TO THIS WORLD WITH A MESSAGE FROM GOD , THAT HE IS NOT YET DISAPPOINTED WITH MANKIND" --- ടാഗോറിന്റെ ഈ വരികൾ ഓർത്തു പോവുകയാണ് , നമ്മൾ ദൈവത്തെ നിരാശപ്പെടുത്തികൊണ്ടേയിരിക്കുന്നു എങ്കിലും. ജീവിതം യാതനയാകുന്ന ഇത്തരം സാഹചര്യങ്ങളെ , സമൂഹങ്ങളെ, അവരുടെ ജീവിതങ്ങളെ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് ആസ്വാദനത്തിനുപരി നമ്മുടെ ചിന്തകളെ ഊതിയുണർത്താനാണ്. സിനിമയുടെ മർമ്മരങ്ങൾക്ക് കാതോർക്കാൻ നാം ശ്രമിക്കുന്നത് സിനിമയുടെ ലക്ഷ്യ പൂർത്തീകരണത്തിന്റെ ചവിട്ടുപടികളിൽ ഒന്നാണ്. ഈ ലേഖനത്തിൽ പരാമർശിച്ച സിനിമകളുടെ സാങ്കേതികമായ വശങ്ങളെ പരാമർശിക്കാതെ , നിരൂപക മേലങ്കിയണിയാതെ നിഷ്പക്ഷതയുടെ കണ്ണടകളിലൂടെ നിരീക്ഷിക്കുവാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഇത്തരം സിനിമകൾ ഇനിയുമുണ്ടാകും , വെടിയൊച്ചകൾ അന്യമാകുന്ന കാലത്തോളം , മനുഷ്യ മനസ്സിന്റെ അകത്തളങ്ങളിൽ വെറുപ്പിന്റെ , അഹങ്കാരത്തിന്റെ അഴുക്കുകളെ കഴുകിക്കളയുന്ന വിധത്തിൽ സ്നേഹത്തിന്റെ ഉറവകൾ ഉരുവം കൊള്ളുന്ന കാലത്തോളം ..............
എന്നാലും പ്രതീക്ഷയുടെ മെഴുകുതിരിനാളം തെളിയിച്ചുകൊണ്ട് , എല്ലാ യുദ്ധ മുഖങ്ങളിലും ദുരിതമനുഭവിച്ച (അനുഭവിച്ചു കൊണ്ടിരിക്കുന്ന) ബാല്യങ്ങൾക്കായി ഉള്ളുരുകിയുള്ള പ്രാർത്ഥനയോടെ , പ്രതീക്ഷയോടെ, പ്രതിഷേധത്തോടെ നിർത്തുന്നു
what a language
ReplyDeletei had seen the two films.you speaks loudly about it.voice is clear and rebellious
ReplyDeletethanks for reading and giving your opinions.... hope u will check my future posts too
Deleteവളരെ മുമ്പ് ടി.വിയില്‍ കണ്ടതാണ് *ബോയി ഇന്‍ സ്ട്രിപ്പഡ് പൈജാമ. അന്ന് പക്ഷേ പേരു ഓര്‍ത്തുവെക്കാന്‍ കഴിഞ്ഞിരുന്നില്ല. യുദ്ധച്ഛിത്രമായതിനാലും കുട്ടികളുടെ തകര്‍പ്പന്‍ പ്രകടനവും ഒക്കെ കാരണം മുഴുവന്‍ കണ്ടിരിന്നു. ഇപ്പോ ശഹീറിന്‍റെ ഈ കുറിപ്പു വായിച്ചപ്പോള്‍ പഴയ ഓര്‍മ ഉണരുകയാണ്. രണ്ടാം ലോക യുദ്ധവും ഹോളോകാസ്റ്റും വിഷയമായി വരുന്ന സിനിമകളില്‍ ആദ്യം കണ്ടത് ഈ ചിത്രമാണെന്നാണ് ഓര്‍മ. ( ഡിഫിയന്‍സ് ആണോ എന്നും സംശയമുണ്ട്)
ReplyDeleteഇപ്പോ ഏറ്റവും കൂടുതല്‍ കാണുന്നതും കാണാന്‍ താല്‍പര്യമുള്ളതും യുദ്ധം, മിലിട്ടറി, ഹിസ്റ്ററി വിഭാഗത്തില്‍ പെടുന്നവയാണ്. ശഹീറിന്‍റെ യുദ്ധത്തെ കുറിച്ചുള്ള പരാമര്‍ശം കണ്ടപ്പോള്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത് രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചാണെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. നമ്മുടെ തലമുറ യുദ്ധം സമ്മാനിക്കുന്ന ഭീകരത മനസിലാക്കുന്നത് വിവിധ യുദ്ധച്ഛിത്രങ്ങളിലൂടെയാണ്. ലോകം മുഴുവന്‍ പരസ്പരം കൊല്ലാനും വെട്ടിപ്പിടിക്കാനും ഇറങ്ങിപ്പുറപ്പെട്ട ലോകരാഷ്ട്രങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെ ആര്‍ത്തിയുടെ ഇരകള്‍ ശരിക്കും സൈനികരായിരുന്നു. സാധാരണക്കാര്‍ക്കു കൊല്ലപ്പെടുന്നതാണു പേടിക്കേണ്ടതെങ്കില്‍ സൈനികര്‍ക്കും മറ്റുള്ളവരെ കൊല്ലുന്നതിനെ കുറിച്ചു കൂടി വ്യാകുലപ്പെടേണ്ടിയിരിക്കുന്നു. സ്വരാജ്യത്തിന്‍റെയും ശത്രുവിന്‍റെയും ഇടയില്‍ നിസഹായരായ സൈനികരുടെ കഥയാണ് ഞാന്‍ കണ്ടിട്ടുള്ള സിനിമകളില്‍ അധികവും........ യുദ്ധത്തെ കുറിച്ചു വായിച്ചപ്പോള്‍ എഴുതിയതാണ.....
രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് , അതും holocaust വിഷയമായി അനവധി സിനിമകളുണ്ട്. യുദ്ധം പരോക്ഷമായി ഇടപെടുന്ന സിനിമകളാണ് ഞാൻ കൂടുതലും കാണാൻ ശ്രമിക്കാറുള്ളത്. ഇവിടെ ഷഫീക്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത് യുദ്ധത്തിന്റെ അധികമാരും ചർച്ചചെയ്യാത്ത ഒരു വശത്തെയാണ് . നാം യുദ്ധ മുഖങ്ങളിലെ സൈനികരുടെ കഷ്ടതകൾ സിനിമകളിൽ കാണാറുണ്ടെങ്കിലും അവർ അത് സ്വയം ചോദിച്ചു വാങ്ങിയതല്ലേ? എന്ന ഒരു ചിന്തയാണ് നമുക്ക് ഉണ്ടാവുക.. ആരുടെയൊക്കെയോ അധികാര ഭ്രാന്തിനും , സ്വാർത്ഥതയ്ക്കും വേണ്ടി കൊലയാളികളാവേണ്ടി (ചിലപ്പോൾ ഈയ്യാം പാറ്റകളും) വരുന്നവരുടെ മനോ വ്യഥകൾ തീർച്ചയായും ദുരിതമയം തന്നെയാണ്. ഷഫീക്കിന്റെ ഈ കമന്റ് വായിച്ചപ്പോൾ മനസ്സിലേയ്ക്ക് വന്നത് Joyeux Noel (2005) എന്ന സിനിമയാണ്. കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണം . തീവ്രമായ പോരാട്ട മുഹൂർത്തങ്ങൾക്കിടയിൽ, മാനവികതയുടെ വെളിച്ചവുമേന്തി "ക്രിസ്തുമസ്" വന്നെത്തുന്ന വിഷയം കൈകാര്യം ചെയ്യുന്ന ഈ സിനിമ. യുദ്ധത്തിന്റെയും അതിന്റെ കാരണങ്ങളുടെയും വിഡ്ഢിത്വത്തെ ഓർമ്മപ്പെടുത്തുന്നു ....... ആസ്വാദനതിനുപരിയായി പ്രേക്ഷകരിൽ തിരിച്ചറിവുണ്ടാക്കുന്ന യുദ്ധ സംബന്ധിയായ ശക്തമായ സിനിമകളുണ്ടാവട്ടെ ......
Delete