FILM : HEAVENLY FOREST (2006)
COUNTRY : JAPAN
DIRECTOR : TAKEHIKO
SHINJO
GENRE : ROMANCE
സ്നേഹം ഏറ്റവും സുന്ദരവും, ദുർഘടവുമായ പാതകളിലൂടെ ഒഴുകുന്നത് കൂടുതൽ കണ്ടിട്ടുള്ളത് , അത് പ്രണയ ഭാവം കൈവരിയ്ക്കുമ്പോഴാണെന്ന് തോന്നാറുണ്ട്. യുവത്വത്തിന്റെ ജീവസുറ്റ ഹൃദയതാളങ്ങളെ ഒരു MUSIC CONDUCTOR റുടെ വിരൽ തുമ്പ് കൊണ്ടെന്നവണ്ണം അത് നിയന്ത്രിക്കുന്നു. മനുഷ്യ വൈകാരികതയുടെ ഏറ്റവും മനോഹരങ്ങളായ പ്രതീകങ്ങൾ ദൃശ്യ ഭാഷയിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോഴും , പ്രണയം ഉത്കൃഷ്ടമായ ഇടം അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കയ്യടക്കിയിട്ടുണ്ട്.
2006 ൽ പുറത്തിറങ്ങിയ JAPANESE സിനിമയായ HEAVENLY FOREST എല്ലാ മികച്ച പ്രണയ സിനിമകളെയും പോലെ മനസ്സിനെ സ്പർശിക്കുന്ന കാഴ്ചകളാണ് പ്രേക്ഷകനായി ഒരുക്കിയിട്ടുള്ളത്. വളരെ ലളിതമായ രീതിയിൽ മനോഹരമായ വിഷ്വൽസിലൂടെ അവതരിപ്പിച്ചിട്ടുള്ള ഈ സിനിമ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ MAKOTO , SHIZURO , MIYUKI എന്നിവരുടെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. നന്മയുടെയും, നിർമ്മലതയുടെയും ഉത്തുംഗതയിൽ വിരാജിക്കുന്ന സ്ഥിരം കഥാപാത്ര മാതൃകയാണ് ഈ സിനിമയിലും കാണുന്നതെങ്കിലും , MAKOTO -- SHIZURO എന്നിവരുടെ കഥാപാത്രങ്ങളിൽ പരസ്പര പൂരകങ്ങളായ ഒരു "ABNORMALITY" തെളിഞ്ഞു കാണുന്നുണ്ട്. പ്രണയിക്കപ്പെടാതിരിക്കാൻ കഴിയാത്ത വിധം അവരെ അവതരിപ്പിച്ച സംവിധായകൻ ഒരു ത്രികോണ പ്രണയത്തിന്റെ വ്യക്തമായ സൂചനയും, സാന്നിധ്യവും കൂടി നൽകുന്നു. വശ്യതയും, പക്വതയും സമ്മേളിക്കുന്ന ആകർഷണീയതയുടെ വിരുദ്ധ ധ്രുവം നായകനു മുന്നിൽ MIYUKI യിലൂടെ തീർത്ത് നമ്മെയും ആശയക്കുഴപ്പത്തിലാക്കുന്നു ഈ സിനിമ. ഒരു ക്രിസ്തുമസ് കാലത്ത് ന്യുയോർക്കിൽ SHIZURO യെ കാണാനെത്തിയ MAKOTO യിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവിടെ നിന്നും കഴിഞ്ഞ കാലത്തെ നിറമുള്ള ഫ്രൈമുകളിലെയ്ക്കും കഥാതന്തുവിലേയ്ക്കും സിനിമ തിരിഞ്ഞു നടക്കുന്നു. ഈ സിനിമയുടെ ആത്മാവിനെയും, നമ്മുടെ മനസ്സിൽ കാലുറപ്പിക്കുന്ന കഥാപാത്രങ്ങളെയും , ദൃശ്യാനുഭൂതികളെയും നാം കണ്ടെടുക്കുന്നത് ഈ ഭൂതകാലത്തിലാണ്. നായകനോടൊപ്പം വർത്തമാനകാലത്തിലേയ്ക്ക് നടന്നെത്തുമ്പോൾ നാടകീയത പ്രാമുഖ്യം നേടുന്നതും, കഥയിൽ വന്നുചേരുന്ന വളവും-തിരിവും-ഗതിമാറ്റവും സിനിമയെ മികച്ച അനുഭവമാക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
"ഫോട്ടോഗ്രഫി" കഥയുടെ പ്രധാന ELEMENT ആയ ഈ സിനിമയിൽ ജപ്പാനിലെ പ്രകൃതി രമണീയതയെ അടയാളപ്പെടുത്തുന്ന മനം കുളിർപ്പിക്കുന്ന ഫ്രൈമുകൾ കാണാവുന്നതാണ്. പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും നിശബ്ദ ഭാഷ പൊഴിച്ച ദീപ്തമായ ഫ്രൈമുകളിൽ എഴുന്ന് നിൽക്കുന്ന മരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പച്ച മേലാപ്പും , മന്ദമായി ഇല-മർമ്മരം തീർക്കുന്ന കാറ്റും നിറ സാന്നിധ്യമറിയിക്കുന്നു. SHIZURO എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്ത അഭിനേത്രി വളരെ മികച്ചു നിന്നു. ആ റോൾ ആവശ്യപ്പെടുന്ന ശരീര ഭാഷയും, ഡയലോഗ് പ്രസന്റെഷനും പ്രകടമാക്കിയ അവർക്കൊപ്പമെത്താൻ ഇതര കഥാപാത്രങ്ങൾക്ക് സാധിച്ചോ എന്ന് സംശയിക്കേണ്ടി വന്നു. സിനിമയുടെ പശ്ചാത്തല സംഗീതം വീണ്ടും കേൾക്കാൻ കൊതിയുളവാക്കുന്ന ഒന്നാണ്. മനസ്സിന്റെ വികാര വായ്പ്പുകളെ തീവ്രമാക്കുന്ന ശബ്ദ സാന്നിധ്യമായി ഈ സിനിമയിലെ പശ്ചാത്തല സംഗീതം.
ഇന്ത്യൻ പ്രണയ സിനിമകളിൽ സ്ഥിരം കാഴ്ചയാകാറുള്ള കാമുകീ-കാമുക സാമ്പത്തിക അന്തരങ്ങളുടെ കഥാതന്തുവിലുള്ള നീരാളിപ്പിടുത്തം ഇത്തരം രാജ്യങ്ങളിലെ ഈ ഗണത്തിലുള്ള സിനിമകളിൽ പ്രതീക്ഷിക്കാനാവില്ല . പ്രണയത്തിന്റെ വൈകാരിക തീവ്രതയെ വ്യത്യസ്തവും മനോഹരവുമാക്കി എങ്ങനെ അവതരിപ്പിക്കാം എന്നതാണ് അവരുടെ ചിന്ത. അതിനാൽ LOGIC-നു അപ്പുറത്തേയ്ക്ക് സിനിമ ചുവടു വെച്ചാലും , സിനിമ അനുഭവിപ്പിക്കുന്ന മന:സുഖത്തിൽ അത് ലയിച്ചില്ലാതാവുകയാണ് പതിവ്.
ഒരു മഹത്തരമായ സിനിമ എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ കഴിയില്ലെങ്കിലും പ്രണയ സിനിമ എന്നാ ഗണത്തിലെ മികച്ച ഒന്ന് എന്ന് പറയാം. പ്രണയ സിനിമാ പ്രേമികൾക്കും , കാലത്തിന്റെ വെയിലേറ്റു വാടാത്ത പ്രണയാതുരത കൈമുതലായുള്ള മനസ്സുകൾക്കും ഈ സിനിമ ആസ്വാദ്യകരമാകും എന്ന് തീർച്ചയാണ്. ഈ സിനിമ തീർക്കുന്ന അതിരുകൾക്കുള്ളിൽ "മുഷിപ്പിന്റെയോ, അശ്ലീലത്തിന്റെയോ" ശ്വാസം മുട്ടൽ അനുഭവിക്കേണ്ടി വരില്ല എന്നതിനാൽ നിങ്ങൾ സിനിമ കാണുമെന്ന് പ്രതീക്ഷിച്ച് നിർത്തുന്നു.

thanks for this gift..... expecting more
ReplyDelete