FILM : BURIED SECRETS (2009)
GENRE : DRAMA
COUNTRY : TUNISIA
DIRECTOR : RAJA AMARI
2010-ലെ IFFK-യിൽ പ്രദർശനത്തിനെത്തിയപ്പോഴാണ് ഈ സിനിമയെ കുറിച്ചു ആദ്യമായി കേട്ടത്. അന്നു മുതൽ കാണാൻ ആഗ്രഹിച്ച ഒന്നായിരുന്നു ഇത്. RAJA AMARI എന്ന ടുണീഷ്യൻ സംവിധായികയുടെ BURIED SECRETS ഇന്ന് കണ്ടപ്പോൾ ഞാൻ പ്രതീക്ഷിച്ച സംതൃപ്തി ലഭിച്ചില്ല എന്ന് വേണം പറയാൻ. ഒരു പക്ഷെ സംവിധായിക പറയാൻ ശ്രമിച്ച പലതും എനിക്ക് വായിച്ചെടുക്കാൻ കഴിയാതെ പോയതിനാലാവാം. എന്തായാലും എൻറെ വായനയിൽ തെളിഞ്ഞത് നിങ്ങളുമായി പങ്കുവെയ്ക്കാം.
സംവിധാനം ഒരു സ്ത്രീ ആയതിനാൽ വീക്ഷണങ്ങളിലും, പ്രമേയത്തിലും ഒരു സ്ത്രീ സാന്നിദ്ധ്യം വ്യക്തമാണ്. വിജനമായ പ്രദേശത്തെ കൊട്ടാര സദൃശമായ ഒരു പഴയ വീടിന്റെ അടിത്തട്ടിൽ ആരുമറിയാതെ ജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ. പ്രായം കൂടിയ മാതാവും, പ്രായത്തിൽ നല്ല അന്തരമുള്ള രണ്ടു പെൺമക്കളും അടങ്ങുന്നതാണ് ഈ കുടുംബം. മാതാവിന്റെ കർശനമായ നിയന്ത്രണങ്ങളിൽ, പുറം ലോകവുമായി ബന്ധമില്ലാത്ത ജീവിതമാണ് അവർ നയിക്കുന്നത്. അവരുണ്ടാക്കുന്ന ഉൽപന്നം വിൽക്കാനും, സാധനങ്ങൾ വാങ്ങാൻ പോകുന്നതും മാത്രമാണ് പുറംകാഴ്ചകളുമായുള്ള ബന്ധം. ഈ വീട്ടിലേക്ക് ഒരു യുവ ദമ്പതികൾ താമസത്തിന് എത്തുന്നതോടെ അവരുടെ സ്വൈര്യജീവിതം തടസ്സപ്പെടുകയും, പുതിയ പ്രശനങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.
പരിമിതമായ ജീവിത സാഹചര്യങ്ങളിൽ ചുരുണ്ടുകൂടിയിട്ടുള്ള കഥാപാത്രങ്ങളിലെ അടിച്ചമർത്തപ്പെട്ട തൃഷ്ണകളെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് സിനിമ. പുതുതായി താമസത്തിനെത്തുന്ന യുവതിയെ പോലെ ആധുനികവൽക്കരിക്കപ്പെടാനുള്ള ആഗ്രഹത്താൽ ചഞ്ചലചിത്തയാണ് ഇളയ മകൾ. വളരെ പ്രൊട്ടക്ടീവ് ആയി നിലകൊള്ളുന്നതോടൊപ്പം, ചില രഹസ്യങ്ങളെയും ഒളിപ്പിച്ചു വെക്കുന്നുണ്ട് മുതിർന്നവർ. വീടിന്റെ അടിത്തട്ടിലും മുകളിലുമായി രണ്ടു വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ സൃഷ്ടിച്ചത് സോഷ്യൽ ഹൈറാർക്കിയെ വരച്ചു കാട്ടാനുള്ള ശ്രമമായിരുന്നോ എന്ന സന്ദേഹവും സിനിമ ജനിപ്പിക്കുന്നു. രഹസ്യങ്ങളുടെ കുഴിമാടങ്ങളിൽ നിന്നും സത്യത്തെ പുറത്തേക്കെടുക്കുമ്പോൾ അപ്രതീക്ഷിത രൂപമാറ്റങ്ങൾക്ക് വിധേയമാവുന്നു സിനിമ. രഹസ്യങ്ങളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നും വിടുതൽ നേടി, ശുഭ്രതയിൽ ചുവപ്പ് ചാലിച്ച് സ്വാതന്ത്ര്യത്തെ ആശ്ലേഷിച്ചു മുന്നേറുന്ന അവസാന കാഴ്ച്ച ബാക്കിയാക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് പ്രേക്ഷകന് തേടേണ്ടി വരുന്നത്.
ചടുലത തീരെയില്ലാതെ പതിഞ്ഞ താളത്തിലുള്ള അവതരണമാണ് സിനിമയുടേത്. കൂടുതലും കെട്ടിടത്തിന്റെ അടിത്തട്ടിലെ കാഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് അവതരിപ്പിക്കപ്പെടുന്നത്. സംഭാഷണങ്ങൾ വളരെ കുറവായ ഈ സിനിമ കഥാപാത്രങ്ങളുടെ മനസ്സിന്റെ അവസ്ഥകളെയാണ് പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ സിനിമയുടെ കൂടെ പ്രേക്ഷകന് സഞ്ചരിക്കണമെങ്കിൽ കഥാപാത്രങ്ങളുടെ സ്വത്വങ്ങളിലേക്കും, ചിന്തകളിലേയ്ക്കും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.
എല്ലാവർക്കും ഈ സിനിമ രസിക്കുമെന്ന് പറയാനാവില്ല. സൈക്കോളജിക്കൽ ഡ്രാമ വിഭാഗത്തിലുള്ള സിനിമകളുടെ ആരാധകർക്ക് ഇഷ്ടപ്പെടും എന്ന് കരുതുന്നു....

Uzak എന്ന തുർകി ചിത്രത്തിന്റെ നിരൂപണം പ്രതീക്ഷിക്കുന്നു
ReplyDeleteസെയ്ലാന്റെ Uzak വളരെ മുമ്പ് കണ്ടതാണ്... വിരലിലെണ്ണാവുന്ന ക്രൂവിനെ വച്ച് ചെയ്തതാണ് എന്ന് കേട്ടിട്ടുണ്ട്... വിന്റർ സ്ലീപ്പ് , ത്രീ മങ്കീസ് എന്നിവയെക്കുറിച്ച് കുറിപ്പ് ഈ ബ്ലോഗിൽ കുറിച്ചിട്ടുണ്ട്.. UZAk നല്ല സിനിമയാണ് .. സമയം പോലെ ശ്രമിക്കാം
ReplyDeleteചടുലത തീരെയില്ലാതെ പതിഞ്ഞ താളത്തിലുള്ള അവതരണമാണ് സിനിമയുടേത്. കൂടുതലും കെട്ടിടത്തിന്റെ അടിത്തട്ടിലെ കാഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് അവതരിപ്പിക്കപ്പെടുന്നത്. സംഭാഷണങ്ങൾ വളരെ കുറവായ ഈ സിനിമ കഥാപാത്രങ്ങളുടെ മനസ്സിന്റെ അവസ്ഥകളെയാണ് പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. ഈ സിനിമയുടെ കൂടെ പ്രേക്ഷകന് സഞ്ചരിക്കണമെങ്കിൽ കഥാപാത്രങ്ങളുടെ സ്വത്വങ്ങളിലേക്കും, ചിന്തകളിലേയ്ക്കും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.
ReplyDelete