Tuesday, 21 March 2017

THE SILENCE OF THE SKY (2016)



FILM : THE SILENCE OF THE SKY (2016)
COUNTRY : BRAZIL
GENRE : DRAMA !!!  THRILLER
DIRECTOR : MARCO DUTRA

               തനിക്ക് സംഭവിച്ച ദുരനുഭവം ഭർത്താവിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും മറച്ചുവെയ്ക്കുകയാണ് ഡയാന. ഭർത്താവായ മരിയോക്കും അവളിൽ നിന്ന് ഒളിച്ചുവെയ്ക്കാൻ ചില കാര്യങ്ങളുണ്ട്. രഹസ്യങ്ങളെക്കുറിച്ച് അവർ പരസ്പരം പുലർത്തുന്ന മൗനം തന്നെയാണ് സിനിമയെ ഉദ്വേഗഭരിതമായ നിമിഷങ്ങളിലേക്ക് തള്ളിയിടുന്നത്. ഒരു പ്രതികാര കഥ എന്ന് തോന്നുമെങ്കിലും, പ്രധാന ഫോക്കസ് അതിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെടാതെയാണ് സിനിമയുടെ അവതരണം. പ്രശ്നത്തെ മരിയോയോയിലേക്ക് കേന്ദ്രീകരിച്ചു കൊണ്ട്, അയാളിലെ ദൗർബല്യങ്ങളെക്കൂടി സിനിമയുടെ ഉള്ളടക്കത്തോട് ലയിപ്പിച്ചുള്ള സമീപനമാണ് സിനിമയിൽ അവലംബിച്ചിട്ടുള്ളത്. സിനിമയുടെ കഥാംശത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തി നിങ്ങളുടെ ആകാംഷയുടെ നിറം കെടുത്തുന്നില്ല. സിനിമയിലുടനീളം പശ്ചാത്തലത്തിലെ ശബ്ദങ്ങളെ സൂക്ഷ്മതയോടെ ഉപയോഗിച്ചതായി തോന്നി. അഭിനേതാക്കളുടെ പ്രകടനവും മികച്ചു നിന്നു. "കിടിലൻ" എന്നൊന്നും അവകാശപ്പെടാനാവില്ലെങ്കിലും നിരാശപ്പെടുത്താത്ത ത്രില്ലർ സ്വഭാവമുള്ള സിനിമ തന്നെയാണ് O SILENCIA DO CEU.


1 comment:

  1. "കിടിലൻ" എന്നൊന്നും അവകാശപ്പെടാനാവില്ലെങ്കിലും നിരാശപ്പെടുത്താത്ത ത്രില്ലർ സ്വഭാവമുള്ള സിനിമ തന്നെയാണ് O SILENCIA DO CEU.

    ReplyDelete