FILM : THE ROCKET (2013)
COUNTRY : LAOS
!!! AUSTRALIA
DIRECTOR : KIM MORDAUNT
ഈ
സിനിമയെ കുറിച്ച്
കേട്ട നാൾ
മുതൽ കാണാൻ
കൊതിച്ചിരിക്കുകയായിരുന്നു. അവസാനം ഇന്നാണ്
സാധിച്ചത്. വാനോളമുയർന്നിരുന്ന എന്റെ
പ്രതീക്ഷകൾകും മുകളിലേക്കുയർന്നാണ് ഈ
"ROCKET " വർണ വിസ്ഫോടനം തീർത്തത്.
ഓസ്ട്രേലിയൻ സംവിധായകനായ KIM MORDAUNT ലാവോസ്
എന്ന രാജ്യത്തിലെ
പ്രകൃതി രമണീയതയിൽ തീർത്ത
, അനേകം ഉൾ-വായനകൾക്ക് ഇടം
നൽകുന്ന , ലളിതമായ, ആസ്വാദ്യകരമായ മികച്ച
ഒരു സിനിമാ
കാഴ്ചയാണ് THE ROCKET .
സിനിമ കടം
കൊണ്ട അന്ധ
വിശ്വാസങ്ങളും , വംശ-ഗോത്ര
ആചാരങ്ങളും സിനിമയ്ക്ക് പ്രാദേശികമായ
മൗലികത
ചാർത്തി നല്കുന്നു. ഇരട്ടകൾ
ജനിച്ചാൽ അതിൽ ഒരാള് ഭാഗ്യവും
മറ്റൊരാൾ ശാപം പേറി
നിർഭാഗ്യവും ആനയിക്കുമെന്ന വേരുറച്ച
വിശ്വാസത്തിലാണ് സിനിമ പടർന്നു
പന്തലിക്കുന്നത്. ടോമ
-മാലി
ദമ്പതികൾക്ക് പിറയ്ക്കുന്ന ഇരട്ടകളിൽ
ahlo മാത്രം
രക്ഷപ്പെടുന്നു. നിർഭാഗ്യങ്ങളുടെയും , ദുരിതങ്ങളുടെയും പടയോട്ടങ്ങളിൽ പടത്തലവനാകുന്നത് കൊച്ചു
ahlo ആണെന്ന്
കുടുംബാംഗങ്ങൾ തന്നെ വിശ്വസിക്കുന്നു
.കുടുംബത്തെ വിടാതെ പിന്തുടരുന്ന നിർഭാഗ്യങ്ങളിൽ
(സ്ഥല-പാർപ്പിട-ആൾനാശം) വിശ്വാസങ്ങളുടെ ബലിയാടായി മാറുന്നു
ahlo .
മനോഹരമായ പ്രകൃതി
ഭംഗി
നിറയുന്ന ഫ്രൈമുകൾക്ക് ഒട്ടും
പഞ്ഞമില്ല. ഏച്ചുകെട്ടൽ തോന്നിപ്പിക്കാത്ത
വിധം അനേകം
പാളികൾ ചേർക്കാൻ
സംവിധായകനു കഴിഞ്ഞിരിക്കുന്നു.ahlo ഒരു കുരങ്ങനെ
ഉന്നം വെയ്ക്കുമ്പോൾ kia ( ആഹ്ലോയുടെ
കൊച്ചു കൂട്ടുകാരി)
പറയുന്നത് " അത് ഈ
കാട്ടിലെ അവസാനത്തേതാണ് എന്നാണ്
"...പറയാതെ പറഞ്ഞ ഇത്തരം
ഫ്രൈമുകളിൽ ചിലത്, വികസ്വര-ദരിദ്ര രാജ്യങ്ങളിലെ
രാഷ്ട്രീയ-ചരിത്ര യാഥാർത്യങ്ങളെ ഓർമിപ്പിക്കുന്നു.ഏഷ്യക്ക് മുഴുവൻ
വൈദ്യുതി നൽകുന്ന നമ്മൾ ഇരുട്ടിലെന്ന പതിഞ്ഞ
പരിഭവവും ,കുടിയോഴിപ്പിക്കപ്പെട്ടവരോട്
സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെ മലക്കം
മറിച്ചിലുകളും , വാഗ്ദാനം ചെയ്യപ്പെട്ട
വീട് പണിയാൻ
പോകുന്ന ഇടം
ചൂണ്ടി ക്കാണിക്കുമ്പോൾ
തെളിയുന്ന ബോർഡിലെ രാഷ്ട്രീയ ചിഹ്നങ്ങളും , വന്യമായ
കാടുകളിൽ ഉറങ്ങി കിടക്കുന്ന ചരിത്ര ശേഷിപ്പുകൾ
( ബോംബ്, സ്ഫോടക വസ്തുക്കൾ ) കാതടപ്പിക്കും വിധം
ഉണരുന്നതും സിനിമയ്ക്ക് പറയാനുള്ള
രാഷ്ട്രീയം പങ്കുവെയ്ക്കുന്നു. " പുഴയില്ലാത്തയിടത്ത് പാലം
വാഗ്ദാനം ചെയ്യുന്ന " രാഷ്ട്രീയം
സാർവ്വ ദേശീയ
മാണെന്ന് ഇവിടെയും
ആവർത്തിക്കുന്നു
ahlo
-kia എന്നീ
കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത കുട്ടികൾ സിനിമയിലെ
ശുഭാപ്തി വിശ്വാസം , ദൃഡനിശ്ചയം എന്നിവയുടെ പുതു-
പ്രതീകങ്ങളാകുന്നു .അമ്മൂമ്മയുടെ കുറ്റപ്പെടുത്തലുകൾക്ക്
മുന്നിൽ വാടാതെ
ahlo യെ വെള്ള
മൊഴിച്ചു നിർത്തുന്ന അച്ഛൻ അതിജീവനത്തിന്റെയും , പുരോഗമന ചിന്തയുടെയും അച്ചുകളോട് വിദൂര
സാമ്യം പുലർത്തി
.
ശാപത്തിന്റെ
/ നിർഭാഗ്യതിന്റെ അടിച്ചേൽപ്പിക്കപ്പെട്ട മേലങ്കി
ഊരി വെയ്ക്കാനുള്ള
അവസാന ശ്രമമാകുന്ന
" റോക്കറ്റ് ഫെസ്റ്റിവലിൽ" ahlo ക്ക് കൂട്ടാകുന്നത് eccentric ആയ പർപ്പിൾ
അങ്കിൾ ആണ്.
മേഘങ്ങളിലേക്ക് തൊടുത്തു വിടുന്ന റോക്കറ്റുകൾക്കൊപ്പം ആഹ്ലോ-യുടെ ശാപത്തിന്റെ
കറകൾ കഴുകിക്കളയപ്പെടുമോ
.............
അതിമനോഹരം എന്ന്
വിശേഷിപ്പിക്കാവുന്ന ഈ സിനിമയെയെല്ലാം തഴഞ്ഞാണ് "The great beauty "
എന്ന സിനിമയ്ക്ക് ഓസ്കാർനൽകിയത് എന്നോർത്തപ്പോൾ
സങ്കടം തോന്നി.ഈ സിനിമയുടെ
ലളിതമായ ഒഴുക്കിൽ
നിന്നും ഞാൻ
പെറുക്കിയെടുത്ത സൂക്ഷ്മങ്ങളായ കല്ലുകൾ
മാത്രമാണ് ഇവിടെ നിരത്തിയിരിക്കുന്നത്
. ഈ
തെളിഞ്ഞ നീരുറവയിലേക്ക് കണ്ണുകളാഴ്ത്താൻ വെമ്പി നിൽക്കുന്ന നിങ്ങളെ കാത്തിരിക്കുന്നത്
അനിർവചനീയമായ , കുളിർമയേകുന്ന, പുതുമയാർന്ന
അനുഭവം തന്നെയാകുമെന്ന
ഉറപ്പോടെ, ഈ സിനിമ കണ്ടില്ലെങ്കിൽ ഒരു നഷ്ടമാണെന്ന ഓർമപ്പെടുത്തലോടെ നിർത്തുന്നു
....
by
ഷഹീർ ചോലശ്ശേരി
ഈ സിനിമയെ പറ്റി ശഹീറിന്‍റെ കുറിപ്പുകളിലൂടെയാണ് പരിചയപ്പെടുന്നത്. കണ്ടുതീര്‍ന്നപ്പോള്‍ മനസിലായി സിനിമയുടെ ശക്തി. വേട്ടക്കാരും ഇരകളും ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഒരുപോലെയാണെന്നും സിനിമ പറയുന്നു. നമുക്ക് പരിചിതമായ ഈ പ്രമേയം നമുക്ക് തീരെ പരിചയമില്ലാതെ കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെ പ്രകൃതിയെയും വെച്ച് സംവിധായകന്‍ അവതരിപ്പിക്കുകയാണ്. ലോകത്ത് എത്ര തന്നെ സംസ്കാരങ്ങളുണ്ടോ അത്ര തന്നെ അന്ധവിശ്വാസങ്ങളുമുണ്ട്. അതിജീവനത്തിന്‍റെ പ്രതീകമായാണ് സിനിമയില്‍ റോക്കറ്റ് അവതരിക്കുന്നത്. സിനിമക്കു റോക്കറ്റ് എന്നു പേരിടാന്‍ കാരണം മനസിലാക്കാന്‍ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു......
ReplyDeleteസിനിമയുടെ സാധ്യതകളെ തിരിച്ചറിയുന്ന , കേവലം ആസ്വാദനം മാത്രമായി സിനിമയെ കരുതാത്ത ഷഫീക്കിനെ പോലെയുള്ള ആളുകളെ ലക്ഷ്യം വച്ച് , അവരോടു ഇത്തരം ആശയങ്ങൾ പങ്കുവെയ്ക്കുവാനുള്ള ആഗ്രഹം തന്നെയാണ് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങാൻ മുതിർന്നതിന് പിന്നിൽ ...... ഓരോ രാജ്യത്തെ സിനിമകളും വ്യത്യസ്തതയുടെ ഭൂഖണ്ടങ്ങളാണ് നമുക്ക് മുന്നിൽ തീർക്കുന്നത് .... താങ്കൾ സൂചിപ്പിച്ച പോലെ എല്ലായിടത്തും വ്യത്യസ്തതയ്ക്കു മപ്പുറം പല സാമ്യതകളും കാണുന്നു...... ദൃഡ നിശ്ചയതിന്റെയും , ആത്മ വിശ്വാസതിന്റെയും , പ്രയത്നതിന്റെയും തള്ളലിൽ അതിജീവനത്തിന്റെ സ്വച്ഛതയിലെയ്ക്കാണ് ആഹ്ലോയുടെ rocket കുതിക്കുന്നത് ..... നന്ദി വായനക്കും ,, പ്രതികരണത്തിനും
Delete