FILM : BAB’ AZIZ – THE PRINCE THAT CONTEMPLATED HIS SOUL
(2005)
GENRE : SPIRITUAL DRAMA
DIRECTOR : NACER KHEMIR
ടുണീഷ്യൻ സംവിധായകനായ "നാസിർ ഖെമിർ
" ന്റെ DESERT
TRILOGY യിലെ അവസാന സിനിമയാണ് ഇത്.സൂഫിസം, മിസ്റ്റിസിസം എന്നീ
ആത്മീയ ധാരകളെ
വളരെ ഉയർന്ന
തലത്തിൽ അനാവരണം
ചെയ്യുന്ന ഒരു SPIRITUAL ഡ്രാമയാണ്
ഈ സിനിമ.
"
THERE ARE AS
MANY PATHS TO GOD
, AS THERE ARE SOULS ON EARTH "
നമ്മെ സ്വാഗതം
ചെയ്യുന്ന ഈ വരികൾ സിനിമയുടെ
പ്രമേയത്തിലേക്ക് വെളിച്ചം വീശുന്നു.
എങ്കിലും ഈ കാര്യം അവതരിപ്പിച്ച രീതിയാണ്
ഈ സിനിമയെ
വളരെ വിരളമായി
മാത്രം ലഭിക്കാറുള്ള "സദ്യ"യായി വേറിട്ട് നിർത്തുന്നത്
.
BABA
AZIZ എന്ന
വൃദ്ധനും , ഇസ്തർ എന്ന അയാളുടെ പേരക്കിടാവും
, മുപ്പതു വർഷത്തിൽ ഒരിക്കൽ മാത്രം നടക്കാറുള്ള "ദർവീഷുകളുടെ"
( സുഫി
മിസ്റ്റിക്കുകൾ ) കൂടിച്ചേരലിൽ
പങ്കെടുക്കാനായി അനന്തമായ
മരുഭൂമിയിലൂടെ നടത്തുന്ന യാത്രയും , യാത്രയ്കിടയിൽ വൃദ്ധൻ പറയുന്ന
കഥകളും , യാത്രയിൽ കണ്ടുമുട്ടുന്നവരുടെ ജീവത
അനുഭവങ്ങളുമാണ് സിനിമയുടെ സ്കെലിറ്റൻ .
പൗരോഹിത്യം
വിഭാവനം ചെയ്യുന്ന സ്വർഗീയ പാതകളിൽ നിന്ന്
വിഭിന്നമായി സ്വന്തം പാതകൾ തീർക്കുന്ന
മിസ്റ്റിക്കുകൾക് വഴി വെളിച്ചങ്ങളാകുന്നത് " വിശ്വാസവും
, ശാന്തമായ മനസ്സുമാണെന്ന് " തിരിച്ചറിയാൻ
ഈ സിനിമ തെളിവ്
നിരത്തുന്നു. നന്മയുടെയും , തിന്മയുടെയും
ഉപാസകരായിട്ടുള്ളവർ പരമമായ സത്യത്തിലേക്കുള്ള
പാതയിൽ എത്തപ്പെട്ടാൽ തുല്യരാണെന്നും
, ഓരോരുത്തരും അവർക്ക് നൽകപ്പെട്ട അനുഗ്രഹങ്ങളിലൂടെയാണ് പ്രാപഞ്ചിക സത്യത്തെ
പുൽകേണ്ടത് എന്നും
സിനിമ അടിവരയിടുന്നു.
പ്രാർത്ഥന , സംഗീതം,
പ്രണയം
എന്നിവയിലൂടെയെല്ലാം ആത്മീയമായ
ഉയർത്തപ്പെടൽ സാധ്യമാക്കുന്ന ഇത്തരം ആത്മീയ ധാരകളുടെ ഒഴിച്ച്
കൂടാനാവാത്ത ഉന്മാദ
തലങ്ങൾ നിറഞ്ഞ ഫ്രൈമുകൾ
നമ്മെയും ഭൗതികതയുടെ ചുമരുകൾക്കപ്പുറമുള്ള ഭ്രമിപ്പിക്കുന്ന
"ECSTASY" യുടെ വിസ്മയ ലോകത്തിലേക്ക്
കൊണ്ടുപോകുന്നു.
സംഗീതത്തിന്റെ , വിശിഷ്യാ അറേബ്യൻ സംഗീതത്തിന്റെ
താളപൊലിമയുടെ അകമ്പടിയിൽ "ജലാലുദ്ധീൻ റൂമി
"യെ പോലുള്ള സൂഫി
വര്യന്മാരുടെ കാവ്യ
ശകലങ്ങൾ നിലയ്കാതെ
പെയ്തു കൊണ്ടിരിക്കും.
താത്വികമായ ഇത്തരം ആത്മീയ ഭാഷ്യങ്ങൾ
ഈ സിനിമയെ കേവലം ഒരു ദൃശ്യ
വിസ്മയം എന്നതിനപ്പുറം
, ചിന്തകളിൽ കോർത്ത് ഇഴപിരിചെടുക്കേണ്ട ദർശനങ്ങളുടെ സ്രോതസ്സായും
മാറ്റുന്നു.
കാലിഗ്രാഫി , ചിത്രകല,
സംഗീതം , നൃത്തം എന്നിങ്ങനെ സൂഫിസത്തിലെ
പരിചിതമായ സവിശേഷതകളെ കുറഞ്ഞതെങ്കിലും,
മികവാർന്ന ഫ്രൈമുകളിൽ
അടയാളപ്പെടുത്താൻ സംവിധായകാൻ പ്രത്യേകം
ശ്രദ്ധിച്ചിരിക്കുന്നു.ആദി മദ്ധ്യാന്തം സിനിമയുടെ
ആത്മാവായി നില കൊള്ളുന്ന സംഗീതം തന്നെയാണ്
സിനിമയുടെ മാറ്റ് വർദിപ്പിക്കുന്ന
ഘടകം.
ഇത്തരം സിനിമകൾ കണ്ടു
കഴിയുമ്പോൾ വിസ്മയമാണ് തോന്നാറുള്ളത്.
ചിന്തകളെ ബൗദ്ധിക-സമതലങ്ങളിലേക്ക് ആട്ടിയകറ്റുന്ന , ഭൗതികതയുടെ ദുർഭലതയും
, അന്തസ്സാര ശൂന്യതയും വെളിച്ചത്തു കൊണ്ടുവരുന്ന
ദൃശ്യങ്ങളാൽ സമ്പന്നമാണ്
ഈ സിനിമ.
ജനനം നമ്മിൽ
അവശേഷിപ്പിക്കുന്ന സത്യത്തിന്റെ പാതയെ
തിരിച്ചറിയാത്തിടത്തോളം നമ്മൾ
, താരകങ്ങളോ , ചന്ദ്രനോ ഇല്ലാത്ത ഇരുൾ
മൂടിയ മനസ്സിന്റെ
തടവറയിൽ തന്നെയാണ്
എന്ന് ഓർമിപ്പിച്
, ആത്മീയമായ refinement നൽകി സംഗീതത്തിൽ
അലിഞ്ഞ് സിനിമ
രംഗമൊഴിയുന്നു .......
നിങ്ങൾ
ഈ സിനിമ കാണുമെന്ന
പ്രതീക്ഷയോടെ നിർത്തുന്നു.
by
ഷഹീർ ചോലശ്ശേരി
No comments:
Post a Comment