FILM: LAST LIFE IN THE UNIVERSE (2003)
COUNTRY : THAILAND
DIRECTOR :PEN-EK RATANARUANG
GENRE: COMEDY , DRAMA, ROMANCE
"മരണം
ഒരു ആശ്വാസമാണെന്ന്
ചില പുസ്തകങ്ങൾ
പറയുന്നു "-- മരണത്തിന്റെ
പ്രശാന്തതയെ പുൽകാൻ വെമ്പുന്ന
മനസുമായി ജീവിക്കുന്ന നായകൻ നമ്മളിലേക്ക് പകരുന്ന
ആദ്യ സന്ദേശം
ഇതാണ്.
ജീവിതത്തെ മറ്റ്
വീക്ഷണ തലങ്ങളിലൂടെ
, ഒരു പക്ഷെ
വിരുദ്ധ ധ്രുവങ്ങളിലുള്ള
രണ്ട് മനസ്സുകളുടെ വിചാര-വികാരങ്ങളിലൂടെ സൂക്ഷ്മമായി
അവതരിപ്പിച്ച ചലച്ചിത്ര
കാവ്യമാണ് ഈ സിനിമ. അത്യധികം സുന്ദരവും
, വശ്യവുമായ ഇമേജുകളിലൂടെ , മന്ദഗതിയിലുള്ള ദൃശ്യ
വിന്യാസങ്ങളിലൂടെ , മൗനം പോലും
സംഗീതമാകുന്ന കൈയ്യടക്കത്തോടെ , മൃദു
മർമ്മരം പോലെയുള്ള പശ്ചാത്തല സംഗീതങ്ങളിലൂടെയും കാഴ്ചക്കാരന്
മുന്നിൽ വ്യത്യസ്തമായ
ദൃശ്യാ-ശ്രാവ്യ
മണ്ഡലങ്ങൾ തീർക്കാൻ
സംവിധായകന് കഴിഞ്ഞിരിക്കുന്നു.
വിഷാദം ഇറ്റിറ്റായി
വീണു പരന്നിടങ്ങളിലാണ് ഈ സിനിമ ജീവിതങ്ങളെയും
, സന്തോഷങ്ങളെയും തേടുന്നത്.സുലഭതകളുടെ
നടുവിലും നിർജീവമായ യാന്ത്രികതയിൽ,
അച്ചുകൾ ഉയിരേകിയ
അക്ഷരങ്ങളില മുഴുകി കഴിയുന്ന നായകൻ. താളം
നഷ്ടപ്പെട്ട ജീവിതത്തിലേക്കുള്ള സന്താപങ്ങളുടെയും
, നിർഭാഗ്യങ്ങളുടെയും കുത്തൊഴുക്ക്
വരുന്നതും നോക്കിയിരിക്കുന്ന നായിക.
വ്യത്യസ്തങ്ങളായ അനുഭവ -മാനസിക
തലങ്ങളിലുള്ള ഇവരിൽ പൊതുവായി കണ്ടെടുക്കാവുന്ന "വിഷാദ തുള്ളികളിൽ
" തട്ടി
പ്രതിഫലിക്കുന്ന പ്രകാശം അവരുടെ
ജീവിതത്തിന്റെ ചലനമറ്റ
ഇരുൾ
വീഥികളെ പ്രകാശമാനമാക്കുന്ന വഴി വെളിച്ചങ്ങൾ തീർക്കുന്ന
സുന്ദര നിമിഷങ്ങൾ
സിനിമ സൃഷ്ടിക്കുന്നു.
താള രാഹിത്യത്തിൽ
നിന്നും താളക്രമങ്ങളിലെക്കുള്ള
ജീവിതത്തിന്റെ ചുവടു വയ്പ്പ് റിയലിസതിന്റെയും
, സർ റിയലിസത്തിന്റെയും പ്രായോഗിഗമായ
മിശ്രണ ശൈലിയുടെ
മികച്ച ഉദാഹരണമായി.
സിനിമയുടെ
ഉള്ളറയിലേക്ക് കയറി
, ചികഞ്ഞ് നിങ്ങളുടെ ആസ്വാദനത്തിനു കത്രിക
വെയ്കുന്ന തരത്തിൽ ഒന്നും പുറത്തേക്കിടുന്നില്ല .സിനിമയെ ഉപരിപ്ലവമായി
മാത്രം സ്പർശിച്ചു
കൊണ്ട് , സിനിമ സഞ്ചരിക്കുന്ന വീഥിയിൽ
ഞാൻ പറയാത്തതും, കാണാത്തതും,
നിങ്ങൾക്ക് കണ്ടെടുക്കാവുന്നതുമായ പലതും
കണ്ടേക്കാം എന്ന് ഓർമിപ്പിച്ചു കൊണ്ട്,
ഈ സിനിമ സജ്ജെസ്റ്റ് ചെയ്ത
സുഹൃത്തിനെ ഒർമിച്ചു കൊണ്ട് നിർത്തട്ടെ .....
BY
ഷഹീർ ചോലശ്ശേരി
No comments:
Post a Comment