FILM : THE LIFE OF FISH
COUNTRY : CHILE
GENRE : ROMANCE
DIRECTOR : MATHIAS BIZE
സ്നേഹത്തിന്റെ ആഡംബരമത്രെ പ്രണയം
.സ്നേഹമാപിനികളുടെ അളവുകോലുകളിൽ ഒതുങ്ങാതെ
സ്നേഹം കവിഞ്ഞൊഴുകുമ്പോൾ
, പ്രണയം മറ നീക്കി സാന്നിധ്യം
അറിയിക്കുന്നു . പ്രണയം എല്ലാ കാലത്തും സിനിമയുടെ,
സിനിമ പ്രേമികളുടെ
മടുക്കാത്ത വിഷയമാണ്.എല്ലായിടത്തും എല്ലാകാലത്തും
അത്തരം സിനിമകൾ
ധാരാളം ഉണ്ടായിട്ടുണ്ട്.പ്രണയത്തിന്റെ ഭിന്ന
ഭാവ-വൈകാരിക തീക്ഷണതകൾ തേടിയുള്ള യാത്രയിലാണ് ഈ സിനിമ
കാണുവാൻ ഇടയായത്.
ചിലിയൻ
സംവിധായകനായ " മത്യാസ്
ബിസെ " സംവിധാനം ചെയ്ത
"THE LIFE OF FISH " വൈകാരികതയുടെ ചിറകിലേറിയുള്ള ഒരു കൊച്ചു യാത്രയാണ്.വാക്കുകളും,
വക്കുകല്കിടയിലുള്ള മൗനവും
,മന്ദ ഗതിയിലുള്ള ദൃശ്യവിന്യാസങ്ങളും സിനിമയെ
കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
നഷ്ട പ്രണയത്തിന്റെയും
, പറയാതെ പോയ വാക്കുകളുടെയും നീറ്റലുകൾ
"ആന്ദ്രിയാസ് " എന്ന കഥാപാത്രത്തിൽ
ഉറഞ്ഞു കൂടിയിട്ടുള്ളതായി തോന്നുന്നു.
നിർമലമായ മുഖഭാവങ്ങളിലൂടെ
സ്നേഹത്തിന്റെ വശ്യമായ
ശാന്തതയുടെ പ്രതീകമായി
സ്ക്രീനിൽ നിറയുന്ന
"ബിയാട്രീസ് " നമ്മെ
കൊതിപ്പിക്കുന്നു. ഒരു പാർട്ടിയിലെ
സംഭവ വികാസങ്ങളെ
മാത്രം ഉപയോഗിച്ചുകൊണ്ട്
, പലപ്പോഴും ആവർതനമെന്നു തോന്നിപ്പിക്കുന്ന ഫ്രൈമുകളിലൂടെ മുന്നേറുന്ന
ഈ സിനിമ നമ്മെ പിടിച്ചിരുത്തുന്നത് കഥാപാത്രങ്ങൾ
റിയലിസ്ടിക്കായി നമുക്ക്
അനുഭവപ്പെടുന്നത് കൊണ്ടാണ്.
പ്രണയത്തിന്റെ വീണ്ടെടുപ്പ്
ശ്രമങ്ങളിൽ നായകന്റെയും നായികയുടെയും
പക്ഷത്ത് അവർക്ക് മുൻപേ നമ്മൾ
സ്ഥാനം പിടിക്കുന്ന
വിധത്തിൽ ഈ സിനിമ നമ്മളിലേക്ക് ആഴ്ന്നിറങ്ങുന്നു.സിനിമയുടെ ക്ലൈമാക്സ് എന്തു
കൊണ്ടും ഇത്തരം
സിനിമകളിലെ "മികച്ചത്'
എന്ന് അവകാശപ്പെടാവുന്ന
ഒന്നാണ്.
വ്യത്യസ്തമായ സിനിമ
ശൈലിക്കുടമയായ "മത്യാസ് ബിസെ
" ഈ സിനിമയിലും തന്റെ ശൈലിയുടെയും , സ്ക്രിപ്ടിന്റെയും കരുത്ത് തെളിയിക്കുന്നു.പ്രണയ സിനിമകൾ
ഇഷ്ടപെടുന്നവരെയും , പ്രണയാതുരമായ മനസ്സുള്ളവരെയും ഈ സിനിമ
നിരാശപ്പെടുത്തില്ല എന്ന
ഉറപ്പോടെ നിർത്തുന്നു.
No comments:
Post a Comment