DESICA- യിലൂടെയും മറ്റും കണ്ടും കേട്ടും പരിചയിച്ച NEO REALISTIC ശൈലിയിലുള്ള മനോഹര സിനിമയാണ് MOROCCAN സംവിധായകനായ NABIL AYOUCH ന്റെ ALI ZAOUA :PRINCE OF THE STREETS (2000).
CASALBLANCA യിലെ തെരുവുകളിലെ അരക്ഷിതമായ ബാല്യ ജീവിതങ്ങളിൽ നിന്നും പറിച്ചെടുത്ത ഒന്നാണ് ഈ സിനിമയുടെ പ്രമേയം .ALI, OMER, BOUBECKER, KWITTA എന്നീ കുട്ടികളിലൂടെ സിനിമ ചിറകു വിരിയ്ക്കുന്നു. DIB എന്നാ ഊമയായ നേതാവിന്റെ GANG ൽ നിന്നും വേർപ്പെട്ട് മറ്റൊരു ലാവണത്തിലേക്ക് ജീവിതം മാറ്റിക്കെട്ടുവാൻ ആഗ്രഹിക്കുന്ന ഈ നാൽവർ സംഘത്തിന്റെ തീരുമാനത്തോടൊപ്പം നമ്മളും സിനിമയിലേക്ക് ഊളിയിടുന്നു . സിനിമയിലെ സംഭാഷണങ്ങളിലെ നിറ സാന്നിദ്ധ്യമായി നിൽക്കുന്നത് ALI ZAOUA ആണെങ്കിലും വളരെ കുറഞ്ഞ സീനുകളിൽ മാത്രമേ അലിയെ കാണാനാകുന്നുള്ളൂ . കാരണം ദിബ് - ന്റെ GANG മായുള്ള ഒരു പ്രശ്നത്തിൽ അലി കൊലചെയ്യപ്പെടുന്നു . തങ്ങളുടെ നേതാവിനെ ഏറ്റവും മികച്ച രീതിയിൽ ആദരവോടെ മറവ് ചെയ്യണം എന്നതാണ് ബാക്കിയുള്ള മൂവർ സംഘത്തിന്റെ ആഗ്രഹം .. മറ്റുള്ളവർ കാണാതെ അലിയുടെ മൃതദേഹം സൂക്ഷിച്ചു വെച്ച് , അത് മറവ് ചെയ്യാനുള്ള മൂവർ സംഘത്തിന്റെ ശ്രമങ്ങളിലൂടെ സിനിമ മുന്നേറുന്നു .ഒരു SAILOR ആവുക എന്നതായിരുന്നു അലിയുടെ ആഗ്രഹം അതിനാൽ അതിനൊത്ത രീതിയിൽ മറവ് ചെയ്യണം എന്നും അവർ നിശ്ചയിക്കുന്നു .
സിനിമയിലെ പ്രധാന റോളുകൾ കൈകാര്യം ചെയ്ത കുട്ടികളുടെ ശരീര ഭാഷയും , അഭിനയവും ഇതിനെക്കാളും മികച്ച CASTING സാധ്യമല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു . KWITTA യുടെ മനസ്സിന്റെ ആന്തരികവ്യാപാരങ്ങളെ വ്യത്യസ്തമായ ANIMATION സാധ്യതകൾ ഉപയോഗാപ്പെടുത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത് . KWITTA, OMER , BOUBECKER എന്നീ മൂന്നു കുട്ടികളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളിലൂടെ നമ്മുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നു.
വിടരുന്നതിനു മുമ്പേ കരിഞ്ഞുണങ്ങി ഇല്ലാതാകുന്ന അനേകം തെരുവ് ജീവിതങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നു ഈ സിനിമ. വിശപ്പിന്റെ ശമനത്തിന്റെ അസമത്വം വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളായി എങ്ങും നിലനിൽക്കുന്നു എന്നതും സിനിമ ഉണർത്തിയ ചിന്തകളിൽ പെടുന്നു . ദുർനടപ്പുകാരിയായ അലിയുടെ അമ്മ രംഗത്തെത്തുന്നതോടെ തെരുവില ജീവിതം ഹോമിക്കപ്പെടുന്ന അരക്ഷിതമായ ബാല്യങ്ങളുടെ സൃഷ്ടിയുടെ അനേകം സ്രോതസ്സുകളിൽ ഒന്നിനെ ചൂണ്ടിക്കാണിക്കുകയാണ് എന്ന് തെറ്റിദ്ധരിച്ചെങ്കിലും ഹൃദയ സ്പർശിയായ ക്ലൈമാക്സിന്റെ പൂർണതയിലേക്ക് കോറിയിട്ട ഒരു വരയാണെന്നു പിന്നീടാണ് ബോധ്യമായത്.
വളരെ കുറഞ്ഞ ചെലവിൽ DOCU-DRAMA രീതിയിൽ അവതരിപ്പിച്ച ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം സങ്കടമുണർത്തുന്നതാണെങ്കിലും സിനിമയിൽ അത് അധികരിക്കാതെ അവതരിപ്പിക്കാനും, ഓർത്തിരിക്കാവുന്ന കഥാപാത്രങ്ങളെ വാർത്തെടുക്കാനും കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ജിവിതം ദുസ്സഹവും , ഓരോ ദിവസവും ഓരോ പോരാട്ടമാകുന്ന ഇത്തരം സാഹചര്യങ്ങളെ ഈ ബാല്യം എങ്ങനെ താണ്ടുന്നു എന്നതിലേക്ക് ഈ സിനിമ വെളിച്ചം വീശുന്നു . സന്ധ്യയിൽ നക്ഷത്രങ്ങളെ നോക്കി സ്വപ്നങ്ങളുടെ കെട്ടഴിക്കുന്നതും വളരെ നൊമ്പരമുണർത്തുന്ന ഒന്നായി. " മരിച്ചു കഴിഞ്ഞാൽ , ഞാൻ വലിയ പണക്കാരനാകും , മൂന്ന് കാറുകൾ വാങ്ങും " എന്ന OMER ന്റെ വാക്കുകൾ മനസ്സിലേൽപ്പിച്ച നോവ് സിനിമയ്ക്ക് ശേഷവും നമ്മെ പിന്തുടരും .
ലോക സിനിമയിൽ പറയത്തക്ക ഇടപെടലുകൾ അവകാശപ്പെടാനില്ലാത്ത MOROCCO യിൽ നിന്നുള്ള ഈ സിനിമ എന്തുകൊണ്ടും ഒരു വലിയ AUDIENCE നെ വലിച്ചടുപ്പിക്കാൻ പ്രാപ്തമാണ് . ഒരു നൊമ്പരമായി നമ്മിൽ അവശേഷിക്കുന്ന മികവാർന്ന ഒരു സിനിമ അനുഭവവുമായി ഈ സിനിമ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങൾ കാണുമെന്നും അഭിപ്രായങ്ങൾ പങ്കുവെയ്ക്കുമെന്നും പ്രതീക്ഷിച്ച് നിർത്തുന്നു .
BY
ഷഹീർ ചോലശ്ശേരി

No comments:
Post a Comment