FILM : THE FIFTH SEASON (2012)
COUNTRY : BELGIUM !! DRAMA – MYSTERY
DIRECTORS : PETER BROSENE , JESSICA WOODWORTH
അപൂർവ്വമായി മാത്രമേ
സിനിമകൾ കണ്ടതിനു ശേഷം "WOW " എന്ന് പറഞ്ഞിട്ടുളൂ . നമ്മുടെ പ്രതീക്ഷകൾക്കപ്പുറം
മികവു പുലർത്തിയതിനുള്ള ആത്മാർഥമായ അംഗീകാരം
ആണ് അത്തരം പ്രതികരണങ്ങൾ. ബെൽജിയൻ mystery -drama യായ " THE
FIFTH SEASON " (2012) അത്തരം
ഒരു സിനിമയാണ്. PETER BROSENS , JESSICA
WOODWORTH എന്നിവരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്
.
വിഷ്വൽ പോയെട്രിയുടെ തലത്തിലുള്ള ഈ
സിനിമ ഒരു കലാ രൂപമെന്ന നിലയിൽ സിനിമയുടെ സൗന്ദര്യത്തിന്റെ മറ്റൊരു രൂപ ഭേദം ദൃശ്യമാക്കുന്നു.
സ്രഷ്ടാവിന്റെ അഹങ്കാരവും, അധികാരവും പേറി
നടക്കുന്ന മർത്യനു മുന്നിൽ സ്വന്തം സ്വത്വം (കേവല സൃഷ്ടി) തെളിയുന്ന കണ്ണാടിയാണ് ഈ സിനിമ. മനുഷ്യന്റെ
നിലവിളികൾക്ക് മറുപടി നൽകാത്ത പ്രകൃതിയുടെ നിസ്സംഗതയിൽ ഒരു ഗ്രാമവും, ഗ്രാമവാസികളും വിറങ്ങലിച്ചു നിൽകുന്നതാണ്
സിനിമയുടെ ഇതിവൃത്തം. പ്രകൃതിയുടെ ഭീതിതമായ നിശബ്ദത പലപ്പോഴും അനുവാചകന് അക്രമണോത്സുകമായ ചുവടു വെപ്പായി അനുഭവപ്പെടും.
ഗ്രമാവാസികളുടെ ഉപജീവന
മാർഗങ്ങൾ പ്രകൃതിയോടു ബന്ധപ്പെട്ടവയായതിനാൽ പ്രകൃതിയുടെ തിരിച്ചടി അവരെ അതി ജീവനത്തിന്റെ അനിവാര്യതയിലേക്ക് തള്ളി
വിടുന്നു . മുളയ്കാത്ത വിത്തുകളും , പാൽ ചുരത്താത്ത
പശുക്കളും , ചത്തൊടുങ്ങുന്ന തേനീച്ചകളും
, ചത്ത് പൊങ്ങുന്ന മീനുകളും , കട പുഴകി വീഴുന്ന വൻ മരങ്ങളും ഒരു അനിർവചനീയമായ പ്രകൃതി ദുരന്തത്തിന്റെ തെളിവുകളായി അവതരിക്കപ്പെടുന്നു.
ഈ ദുരന്ത ഭൂമികയിൽ ഓരോരുത്തരും അവരുടെ
അതിജീവനത്തിനായുള്ള ശ്രമങ്ങളിൽ എർപെടുന്നു.
കച്ചവടക്കാരൻ പ്രാണികളെയും , പുഴുക്കളെയും നാളെയുടെ
ആഹാരമെന്ന നിഗമനത്തിൽ ശേഖരിക്കുന്നു. കർഷകൻ കൂടുതൽ വളപ്രയോഗം നടത്തി വിത്തുകളെ
ഉണർതാൻ ശ്രമിക്കുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയത്തിനു വഴിമാറുന്നു .നിരാശയിലാണ്ട്
നിൽക്കുന്ന ഗ്രാമത്തിലേക്ക് ശുഭ പ്രതീക്ഷകളുടെ പ്ലാസ്ടിക് പൂക്കളുമായി കടന്നു വരുന്ന ആളോടൊപ്പം ഗ്രാമവാസിയായ സ്ത്രീ രക്ഷപ്പെടുന്നത് സിനിമയിലെ ഒരു ഐറണിയായി നിറഞ്ഞു നില്ക്കുന്നു.
ഗ്രീക്ക് സംവിധായകനായ "തിയോ ആൻജെലോപോളസിന്റെ" ഫ്രൈമുകളെ
അനുസ്മരിപ്പിക്കുന്ന വിധത്തിൽ
LONG SHOT കളാൽ സമ്പന്നമാണ്
ഈ സിനിമ . നിശ്ചലമായ്, മന്ദഗതിയിലുളള പല ദൃശ്യങ്ങളും
" TALKING PICTURES " എന്ന രീതിയിൽ സ്വയം narrate ചെയ്യുന്നവയാണ്. കാഴ്ചക്കാരനെ
താത്വികമായ ഉൾകാഴ്ചയോടെ സാഹചര്യങ്ങളെ വിലയിരുത്തി തന്റേതായ അനുമാനങ്ങളും , ആസ്വാദന അനുഭൂതിയും
ലഭിക്കത്തക്ക രീതിയിലുള്ള ഒരു സംവിധാന
ശൈലി സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
പ്രമേയത്തിന്റെ ആണിക്കല്ലും , സിനിമയിലുടനീളം നിറഞ്ഞു നില്കുന്നതും പ്രകൃതിയായതിനാൽ പ്രകൃതി ദത്തമായ ശബ്ദങ്ങൾ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പശ്ചാത്തല
സംഗീതവും , ശബ്ദ മിശ്രണവും സിനിമയുടെ പ്രമേയതോടൊപ്പം
ചേർന്ന് നിൽക്കുന്നു . അഭിനേതാക്കൾ അഭിനയിക്കുകയായിരുന്നില്ല , ജീവിക്കുകയായിരുന്നു.
ഒരാൾ പോലും മുഴച്ചു നില്കാത്ത വിധം തങ്ങളുടെ
റോളുകൾ ഭംഗിയാക്കി.
ദുരന്ത ഭൂമികളിലെ ചിര-പരിചിതമായ സാഹചര്യങ്ങൾ ഇവിടെയും
കാണാവുന്നതാണ്.ദൈന്യതയാർന്ന കണ്ണുകളെ തേടിയെത്തുന്ന കാമാർതമായ സഹായ ഹസ്തങ്ങളും , സഹകരണവും, ഐക്യവും ക്ഷണികവും, നൈമിഷികവുമാണെന്ന വ്യാപാര മനസ്സിന്റെ സ്വാർത്ഥതകളും, സ്വന്തം ദുഷ് ചെയ്തികളും, തിന്മകളും മറ്റൊരാളിൽ ചാർത്തി
ബലി കൊടുക്കുന്ന (ക്രൂശിക്കുന്ന) ഗ്രാമ വാസികളും എല്ലായിടത്തും തെളിഞ്ഞു മങ്ങുന്ന
മനുഷ്യ സത്യങ്ങളാണ്.
അനേകം ദൃശ്യ ബിംബങ്ങളും, പ്രതീകങ്ങളും ഉപയോഗിചിട്ടുള്ളതിനാൽ ഈ സിനിമ ഓരോരുത്തരിലും ബാക്കിയാക്കുന്ന ഇംപ്രഷൻ വ്യത്യസ്തമായിരിക്കും എന്നത് തീര്ച്ചയാണ്. എങ്കിലും ഈ സിനിമ നമ്മുടെ ചിന്തകളിൽ
കോരിയിടുന്ന കനലുകൾ അണയ്ക്കാൻ തിരിച്ചരിവുകൾക്കു മാത്രമേ കഴിയൂ..
ഗൗരവമേറിയ സിനിമകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു അതുല്ല്യ
സിനിമയാണ് ഇത്. നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.
BY
ഷഹീർ ചോലശ്ശേരി
No comments:
Post a Comment