FILM :
ESMA’S SECRET – GRBAVICA
COUNTRY : BOSNIA
GENRE : DRAMA
DIRECTOR : JASMILA ZBANIC
ബോസ്നിയ പോലെയുള്ള രാജ്യങ്ങളിൽ നിന്നുമുള്ള മികച്ച സിനിമകളിലെല്ലാം യുദ്ധം ഒരു പ്രധാന വിഷയമായി കാണാറുണ്ട്. ബോസ്നിയൻ ജനതയുടെ നിത്യ ജീവിതത്തിൽ കഴിഞ്ഞ് പോയ യുദ്ധങ്ങൾ എത്ര മാത്രം മുറിവേൽപ്പിചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നവയായിരുന്നു അവ ഓരോന്നും . 2006 ൽ പുറത്തിറങ്ങിയ " JASMILA ZBANIC " സംവിധാനം ചെയ്ത GRBAVICA : THE LAND OF MY DREAMS
(ESMA 'S SECRET : GRBAVICA ) എന്ന സിനിമയും പരോക്ഷമായി യുദ്ധം തികട്ടി വരുന്ന ഒന്നാണ് . DRAMA വിഭാഗത്തിൽ പെടുത്താവുന്ന സിനിമ നമ്മളിൽ അവശേഷിപ്പിക്കുക യുദ്ധം , മാതൃത്വം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ആയിരിക്കും.
90 കളിലെ ബോസ്നിയൻ യുദ്ധത്തിൽ സെർബുകളുടെ ക്രൂരതകൾക്ക് കുപ്പ്രസിദ്ധിയാർജ്ജിച്ച GRBAVICAN സംഭവങ്ങളുടെ അടയാളങ്ങൾ അവശേഷിക്കുന്ന പശ്ചാത്തലത്തിൽ മെനഞ്ഞെടുത്ത കഥയാണ് ഈ സിനിമയുടെത് . GRBAVICA യിലെ എസ്മ എന്ന സ്ത്രീയുടെയും , സാറ എന്ന അവരുടെ മകളുടെയും ജീവിതമാണ് സിനിമയുടെ ജീവവായു. ഈ മാതൃ-പുത്രി ബന്ധത്തിനു ചുറ്റും നിലകൊണ്ട് സിനിമയുടെ പ്രയാണത്തിൽ പങ്കുകൊള്ളുന്നു ഇതര കഥാപാത്രങ്ങൾ .ദൈനം ദിന ജീവിതത്തിലെ സാമ്പത്തികവും, മാനസികവുമായ സംഘർഷങ്ങൾക്കൊപ്പം മകളുടെ REBEL മനോഭാവത്തെയും നേരിടേണ്ടി വരുന്നു എസ്മയ്ക്ക്. മകളുടെ സ്കൂൾ ടൂറിനുള്ള പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് എസ്മ . ഇതിനായി ഒരു നൈറ്റ് ക്ലബ്ബിൽ WAITRESS ആയും ജോലി ചെയ്യുന്നു എസ്മ .എന്നാൽ യുദ്ധത്തിൽ തന്റെ പിതാവ് രക്ത സാക്ഷിത്വം വഹിച്ചതാണെന്ന് ഉറച്ചു വിശ്വസിക്കുന്ന സാറയ്ക്ക് വേണ്ടത് അതിന്റെ CERTIFICATE ആണ്. കാരണം രാജ്യത്തിനായി മരണം വരിച്ചവരുടെ മക്കൾക്ക് ഫീസിളവ് അനുവദിച്ചിരിക്കുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നൽകാൻ എസ്മയ്ക്ക് കഴിയുന്നില്ല.പണത്തിനായുള്ള ശ്രമങ്ങളിൽ എസ്മയും , CERTIFICATE നായുള്ള വാശിയിൽ സാറയും ഉറച്ചു നിൽക്കുന്നതോടെ ഈ പ്രശ്നം കൂടുതൽ സങ്കീരർണതകളിലേക്ക് നീങ്ങുന്നു.
യുദ്ധം രണ്ടായി പകുത്ത സ്വപ്നങ്ങളും ജീവിതങ്ങളും പേറിയാണ് പലരും സന്നിധ്യമറിയിക്കുന്നത്. ഭൂതകാലം ക്രൂരമായി വേട്ടയാടുന്ന സന്ദർഭങ്ങൾ യുദ്ധാനന്തര പ്രദേശങ്ങളോളം വേറെങ്ങുമില്ല എന്ന് ബോധ്യപ്പെടുത്തുന്നവയാണ് ഇത്തരം കഥകളും , സിനിമകളും . അതിജീവിക്കുന്നവരുടെ മാനസിക തലങ്ങളിൽ ഭൂതകാലത്തിന്റെ ദുസ്വപ്നങ്ങൾ തുടച്ചു മാറ്റാനാവാത്ത വിധം കുടികൊള്ളുന്നു. ഇരകൾക്ക് സഹായ ധനം നൽകുന്ന സ്ഥാപനത്തിൽ അവർ കൂട്ടായി ഇരുന്ന് , തങ്ങൾ കടന്നു പോയ ഇരുട്ടിനെ വെളിപ്പെടുത്തുന്നതിൽ നിന്ന് യുദ്ധ ഭീകരതയുടെ കാലാന്തര പ്രഭാവം വ്യക്തമാകുന്നു.
യുദ്ധം പരോക്ഷമായോ , പ്രത്യക്ഷമായോ പ്രമേയമായുള്ള സിനിമയെടുക്കുമ്പോൾ ദേശീയമായ പക്ഷപാതിത്വങ്ങൾ ആവശ്യത്തിലധികം നിറയുന്നത് സ്വാഭാവികമായും കാണാറുണ്ട്. എന്നാൽ ഈ സിനിമയിൽ അത്തരം വിവാദങ്ങൾക്ക് അവസരമൊരുക്കാത്ത വിധം ഭദ്രമായി SCRIPT കൈകാര്യം ചെയ്തിട്ടുണ്ട്.സെർബുകളുടെ പേരെടുത്ത് എവിടെയും പരാമർശിക്കുന്നുമില്ല .സിനിമയുടെ പ്രധാന പ്രമേയം എസ്മ -സാറ എന്നിവരുടെ പ്രശ്നങ്ങളിൽ ഊന്നി തന്നെയാണ്. സിനെമയ്ക്കൊപ്പം നടക്കുന്ന യുദ്ധമെന്ന വലിയ നിഴലിനെ പ്രേക്ഷകനാണ് കണ്ടെടുക്കുന്നത്.യുദ്ധ ഭീകരത അവശേഷിപ്പിച്ച PSYCHOLOGICAL TRAUMA യുമായി, വിഷാദത്തെ സന്തത സഹാചാരിയാക്കി , സംഘർഷങ്ങളുടെ അഗ്നിപർവതം ഉള്ളിൽ പുകച്ചു നിർത്തി ജീവിതം ഉന്തി നീക്കുന്ന എസ്മ എന്ന കഥാപാത്രത്തിന് ജീവനേകിയ അഭിനേത്രി അഭിനന്ദനാർഹമായ പ്രകടനമാണ് കാഴ്ച വെച്ചത് . സാറയായി പകർന്നാടിയ പെണ്കുട്ടിയും തന്റെ റോൾ മികച്ചതാക്കി.
സിനിമയുടെ പ്രമേയത്തിന് പറയത്തക്ക സങ്കീർണതയൊന്നും അവകാശപ്പെടാനില്ല . എന്നിരുന്നാലും ഇത്തരം വിഷയങ്ങൾ പ്രതിപാദ്യമായുള്ള ഡ്രാമകൾ കാണുവാനിഷ്ടപ്പെടുന്നവർക്ക് ഇത് മികച്ച അനുഭവമായിരിക്കും.സിനിമ മുന്നിൽ വെച്ച പ്രമേയം ഇന്നിന്റെ യാഥാർത്ഥ്യത്തിൽ നിന്നും കണ്ടെടുക്കാവുന്ന അനേകം ജീവിതങ്ങളിൽ ഒന്നാണ് എന്ന ചിന്ത നമ്മളെ "HAUNT" ചെയ്യുമെന്ന് ഓർമിപ്പിച്ചു നിർത്തുന്നു.
BY
ഷഹീർ ചോലശ്ശേരി

No comments:
Post a Comment