Wednesday, 2 April 2014

Three colours : blue



FILM : TRICOLORS : BLUE

DIRECTOR : KRYSTOFF KEISLOWSKI

GENRE : DRAMA

     ദൃശ്യ പരമായ  മേൻമ കൊണ്ടും ,കഥാപാത്ര സൃഷ്ട്ടി കൊണ്ടും, പശ്ചാത്തല സംഗീതം  കൊണ്ടും ഇതര സിനിമകളിൽ  നിന്നും  വ്യതിരിക്തമായി  ഇടം നേടിയ സിനിമയാണ് പോളിഷ്  സംവിധായകനായ ക്രിസ്റ്റൊഫ്  കീസ്ലൊവ്സ്കി  യുടെ " tricolors  :blue ". ഫ്രഞ്ച്  പതാകയുടെ  മൂന്ന്  നിറങ്ങളിൽ  അദ്ദേഹം  തീർത്ത  സിനിമാ ത്രയം (trilogy) ആശയപരമായ  അർഥത്തിലും  ഫ്രാൻസിനോട്  കടപ്പെട്ടിരിക്കുന്നു. ഫ്രഞ്ച്  വിപ്ലവത്തിന്റെ  മിടിപ്പുകളായ  സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം  എന്നീ ആശയങ്ങളാണ്  സിനിമകൾ  കൈകാര്യം  ചെയ്യുന്നത് .
                       tricolour  ത്രയത്തിലെ ആദ്യ സിനിമയായ  "blue ", ഫ്രഞ്ച് പശ്ചാത്തലത്തിൽ  എടുത്ത സിനിമയാണ്. സ്വാതന്ത്ര്യം  ഒരു വ്യക്തിയുടെ വീക്ഷണ കോണിൽ, വ്യക്തി കടന്നു പോകുന്ന ജീവിതസന്ധികള്ളിലൂടെ വിശകലനം ചെയ്യുകയാണ് ഇവിടെ. സ്വാതന്ത്ര്യം എന്ന വിശാല ആശയം  വ്യക്തിയിലേക്ക്  ചുരുങ്ങുമ്പോൾ അതിന്റെ അന്തസത്തയിൽ നിന്നും എത്രമാത്രം വിചിത്രവും, വൈവിധ്യവും  നിറഞ്ഞ സങ്കൽപങ്ങളുടെ തടവറയിലാണെന്നു  സിനിമ ബോധ്യപ്പെടുത്തുന്നു. "ജൂലിയെട്റ്റ്  ബിനോച്" തകർത്തഭിനയിച്ച   സിനിമ വേറിട്ട  കാഴ്ചയും, വേറിട്ട അഭിനന്ദനങ്ങളും അർഹിക്കുന്നു.
                    പിയനിസ്ടയിരുന്ന ഭർതാവിന്റെയും, മകളുടെയും മരണത്തെ തുടർന്ന് വൈധവ്യം ഗ്രസിച്ച  ഒരു സ്ത്രീയുടെ സ്വാതന്ത്ര്യ അഭിവാഞ്ജ  ആണ് സിനിമയുടെ കാതൽ. നായികക്ക് ചുറ്റും വിഷാദത്തിന്റെയും മിസ്ടരിയുടെയും ആവരണങ്ങൾ ഉള്ളതായി  നമുക്ക് അനുഭവപ്പെടുന്നു. തന്റെ ഭൂതകാലങ്ങളുടെയും, വൈകാരികതയുടെയും ബന്ധനങ്ങൾ പ്പിക്കുന്ന സ്വതന്ത്ര്യമില്ലയ്മയുടെ അദൃശ്യ ചങ്ങലകളെ  പൊട്ടിച്ച് സ്വതന്ത്രയകാൻ വെമ്പുന്ന ശ്രമങ്ങൾ സിനിമയിലുടനീളം ദർശിക്കാവുന്നതാണ് . മരണമടഞ്ഞ ഭർതാവിന്റെ വിഖ്യാതമാകുമായിരുന്ന "composition "(സംഗീത ശിൽപം) തെരുവിലെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിയുന്നത് ഭൂതകാല സ്മരണകളിൽ നിന്നുള്ള ബോധപൂർവ്വമായ വിചേദനങ്ങൾ ആണ്. ഒറ്റപ്പെടലും ഏകാന്തതയും സ്വാതന്ത്ര്യത്തിന്റെ അടയാളങ്ങളാകുന്ന വൈരുധ്യാത്മകതയും സിനിമ മുന്നോട്ടു വെക്കുന്നു. തന്റെ അപ്പാർട്ട്മെന്റിലെ   എലിയെയും, കുഞ്ഞുങ്ങളെയും  നശിപ്പിക്കാനായി അയല്ക്കാരന്റെ പൂച്ചയെ കടം വാങ്ങി ഉപയോഗിച്ചതിലുള്ള കുറ്റബോധം, നീലിമയാര്ന്ന സ്വിമ്മിംഗ് പൂളിൽ നിന്നും നീന്തിക്കയരുന്ന നായികയുടെ മുഖത്ത് പ്രതിഫലിക്കുന്നത് അവിസ്മരണീയ ബിംബങ്ങളിൽ ഒന്നാണ് (സിനിമയിലെ മറ്റൊരു സന്ദർഭത്തിൽ സ്വിമ്മിംഗ് പൂളിനെ ഗർഭാശയത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നുണ്ട്.). എല്ലാ ഭൂതകാല സ്മരണകളിൽ നിന്നും വിടുതൽ ലഭിക്കുവാൻ മാതൃത്വ വികാരങ്ങളെ പോലും മൂടിവെക്കാൻ ശ്രമിക്കുന്നത് സിനിമയിലെ തീക്ഷണ രംഗങ്ങളിൽ ഒന്നാണ്.
            നായികയുടെ അപ്രവച്ചനീയ ഭാവപ്പകച്ചകളും, MOZART-നെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, അതിന്റെ അനുപമമായ സാന്ദർഭിക  സന്നിവേഷണവും സംവിധായകന്റെ പ്രതിഭയുടെ അടയാളങ്ങളാണ്. ആസ്വാദകന്റെ പ്രതീക്ഷകൾക്ക് വിപരീതമായി സിനിമ അവസാനിക്കുന്നത്, ഉടനീളം അനുഭവപ്പെട്ടിരുന്ന നിഗൂടാത്മകതെയും, വിഷാദത്തെയുമെല്ലാം അപ്രസക്തമാക്കുന്ന തരത്തിൽ  സ്വാതന്ത്ര്യത്തിനുള്ള പാഴ്ശ്രമങ്ങൾ വൃഥാവിലാണെന്നു   തിരിച്ചറിഞ്ഞ്, ജീവിതത്തിന്റെ സാധാരണതകളുടെ  തുരുത്തിൽ ചിറകൊടിഞ്ഞ് വീണ്  ഒതുതീപ്പുകളുടെ ഔദാര്യങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്ന നായികയിലാണ്. സിനിമയുടെ അന്ത്യത്തിൽ മാറി മാറി  വരുന്ന ഫ്രൈമുകളിൽ ബന്ധനങ്ങൾ തീക്കുന്ന സമൂഹത്തിന്റെ സ്വാതന്ത്ര്യ സങ്കൽപ്പങ്ങൾ സ്വതന്ത്രമായ വിലയിരുത്തലിനായി കാഴ്ചക്കാരന്റെ സ്വാതന്ത്ര്യത്തിനു വിടുന്നു. എല്ലാം സഹിക്കുകയും, എല്ലാം പ്രതീക്ഷിക്കുകയും ചെയ്യുന്ന സ്നേഹ ബന്ധനങ്ങൾ  തീക്കുന്ന സ്വാതന്ത്ര്യമാണ് സിനിമ പ്രതിഫലിപ്പിക്കുന്ന അവസാന ഇമേജുകൾ .

    കാണാത്തവർ തീച്ചയായും കണ്ടിരിക്കേണ്ട  ഉത്കൃഷ്ട  കലാസൃഷ്ട്ടിയാണ് സിനിമ....
കാണുമെന്നും  അഭിപ്രായങ്ങൾ പറയുമെന്ന പ്രതീക്ഷയോടെ  നിത്തുന്നു .
                                              by
                                                            ഷഹീർ ചോലശ്ശേരി

1 comment: