Wednesday, 2 April 2014

101 Questions



FILM : 101 CHODYNGAL

DIRECTOR : SIDHARTH SIVA

COUNTRY: INDIA


             വിദ്യാഭ്യാസം ,ദാരിദ്ര്യം , രാഷ്ട്രീയം  എന്നീ ജീവിത-അനിവാര്യതകളെ  ഉപരിപ്ലവമായി സ്പര്ശിച്ചാണ്  സിനിമ മുന്നോട്ട് പോകുന്നത്. സിദ്ധാർത്  ശിവ  എന്നാ യുവ സംവിധായകനിൽ നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാം എന്ന പ്രതീക്ഷ നല്കിയാണ് സിനിമ അവസാനിക്കുന്നത്.
              101 ചോദ്യത്തിന് 101 രൂപ , വിജ്ഞ്നത്തിന്റെ  ഇത്തരം  വിലയിടലുകൾ  പലപ്പോഴും  വിഷമിപ്പിക്കാറുണ്ടെങ്കിലും , അവന്റെ ഓരോ ചോദ്യത്തിനും മനസ്സിൽ  " വിലമതിക്കാനാവാത്ത " മൂല്യം കല്പിക്കുന്ന  ഗുരുവിൽ നിന്നായത് കൊണ്ട്  മാത്രം ആശ്വസിച്ചു. ത്യാഗത്തിന്റെയും, പങ്കുവെക്കലിന്റെയും സന്തോഷങ്ങൾ സിനിമ വളരെ ലളിതമായി ആവർത്തിച്ചുറപ്പിച്ചു.
  ലിഖിതങ്ങളായ  എല്ലാ വിജ്ഞാന  സ്രോതസ്സുകളിൽ നിന്ന് നേടിയതിനെക്കാൾ ഒരു പൂമ്പാറ്റയെ  നിരീക്ഷിച് മനസ്സിലാകിയെന്ന  തഥാഗതന്റെ  ബോധോദയം  ഇവിടെയും പ്രകാശിച്ചു. ജിജ്ഞാസയുടെ ചിറകിലേറി പ്രകൃതിയിൽ അലിഞ്ഞ്  വിജ്ഞാനത്തിന്റെ അനുസ്യുതമായ പ്രവാഹത്തിലെക്ക് അവനിറങ്ങുന്നതും  ഞാൻ കണ്ടു.

         " 2 രൂപയ്ക്ക് അരി കിട്ടുന്നിടത്തോളം പട്ടിണിയില്ല, പക്ഷെ  അതിനും വേണ്ടേ 2 രൂപ. "
                       വിചിത്രമായി തോന്നാം,,,,, സത്യത്തെക്കാൾ വിചിത്രമായ ഇത്തരം സാമ്പത്തിക യാഥാർത്യങ്ങളുടെ, ഇല്ലായ്മയുടെ  തെളിഞ്ഞ  കാഴ്ചകൾ സാനിധ്യമറിയിക്കാത്ത  ഇടങ്ങൾ ഭൂമിയിൽ  വിരളം. ഇന്നലെകളിൽ  വെന്നിക്കൊടി പാറിപ്പിച്ച പ്രത്യയശാസ്ത്രങ്ങൾ  ഇന്നിന്റെ വേഷ പ്രചന്നതയിൽ  ചിന്തകളെ മാത്രം വേവിക്കുന  ഊർജദായനികളായി  ദുർബലപ്പെടുന്ന  ആശങ്ക  സിനിമയും പങ്കു വെക്കുന്നു.
         
   ഉത്തരം കിട്ടാത്ത പല സമസ്യകളും  ജീവിതം മുന്നോട്ട്  വെയ്കാറുണ്ട് . ചില സമസ്യകൾക്ക്  മറുപടിയായി  കണ്ണുനീർ  ഒഴുകാറുമുണ്ട്. ഇഴയാൻ പോലും കഴിയാത്ത വിധം കൂച്ച് വിലങ്ങിട്ട  ജീവിത ദശാസന്ധികളിൽ  സ്തബ്ധനായി  നിൽകുമ്പോൾ കണ്ണുനീർ  കടാക്ഷിച്ചില്ലെങ്കിൽ , പഞ്ചേന്ദ്രിയങ്ങളൽ  നേടിയ തിരിച്ചറിവുകൾ ഇന്ധനമായി കത്തിച് പോരാട്ടങ്ങളുടെ പാതയിൽ  മുന്നേറി    സമസ്യയെ  അവൻ മറികടക്കുമെന്ന് നമുക്ക് നിസ്സംശയം പറയാം .

   സിനിമ കണ്ടപ്പോൾ  തോന്നിയവ കുറിച്ചു എന്നേയുള്ളൂ , അവിവേകമായെങ്കിൽ  പൊറുക്കണമെന്ന അപേക്ഷയോടെ നിർത്തുന്നു.
     by
   ഷഹീർ  ചോലശ്ശേരി .

2 comments:

  1. സിനിമ അതീവ ഹൃദ്യമാണ്. ശരിക്കും ഇഷ്ടപ്പെട്ടു.

    നല്ല ഭാഷയാണു എഴുത്തിനു. എഴുതനം ധാരാളം. അഭിനന്ദനങ്ങള്‍..

    അവസാനം എടുത്തിരിക്കുന്ന ജാമ്യാപേക്ഷ ആവശ്യമില്ലാത്തതാണ്. ആത്മവിശ്വാസമില്ലായ്മയാണത് കാട്ടുന്നത്..ഒഴിവാക്കിക്കോളൂ അത്..

    ReplyDelete
    Replies
    1. സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചതിന് നന്ദി... ബ്ലോഗിനെ കുറിച്ചും എഴുത്തിനെക്കുറിച്ചും താങ്കൾ ചൂണ്ടിക്കാണിച്ച ഉപദേശങ്ങൾ മുഖ വിലയ്ക്കെടുക്കുന്നു..... എന്റെ പുതിയ പോസ്റ്റുകളെ ക്കുറിച്ചുള്ള അഭിപ്രായം കൂടി പ്രതീക്ഷിക്കുന്നു.... തുടര്ന്നും തിരുത്തലുകളും പ്രോത്സാഹനങ്ങളും കാംക്ഷിച്ച് നിർത്തുന്നു.

      Delete