FILM : THE
WIND JOURNEYS (2009)
COUNTRY : COLOMBIA
GENRE :
MUSICAL DRAMA
DIRECTOR : CIRO
GUERRA
സമയ-കാല ബന്ധനങ്ങൾക്ക് വശംവദനാകാതെ നിലയ്ക്കാതെ വീശിയടിച്ചു കൊണ്ടിരിക്കുകയായിരുന്നു കാറ്റ് , പെയ്തു കൊണ്ടിരിക്കുകയായിരുന്നു സംഗീതവും .... പലപ്പോഴും "നൊമാഡുകളുടെ" (സഞ്ചാരികൾ) ജീവിതം അത് പോലെയാണെന്ന് തോന്നാറുണ്ട് . ആ ജീവിതം മാറി നിന്ന് നോക്കുന്നത് വിചിത്രമായ അനുഭൂതി നൽകാറുമുണ്ട്.
കൊളംബിയൻ സംവിധായകനായ CIRO GUERRA യുടെ MUSICAL DRAMA യായ "THE WIND JOURNEY" കണ്ണിനും , കാതിനും ഒരു പോലെ കുളിരേകുന്ന ചലച്ചിത്ര വിരുന്നാണ് . "TONY GATLIF" , "EMIR KUSTURICA" എന്നീ സംവിധായകരുടെ സിനിമകളിൽ അനുഭവിച്ചറിഞ്ഞ അക്കോർഡിയൻ എന്ന സംഗീത ഉപകരണത്തിന്റെ മാസ്മരികത പൂർണ അർഥത്തിൽ അനുഭവഭേദ്യമാക്കാൻ ഈ സിനിമയിലൂടെ സാധിച്ചു.
ഇതൊരു യാത്രയാണ് അല്ലെങ്കിൽ യാത്രയുടെ കഥയാണ് . തന്റെയെല്ലാ യാത്രകൾക്കും അറുതി നൽകി ഭാര്യാസമേതനായി കഴിയുകയായിരുന്ന IGNACIO ഭാര്യയുടെ മരണത്തെ തുടർന്ന് നടത്തുന്ന യാത്ര . ചെകുത്താന്റെ ശാപമേറ്റത് എന്ന് വിശ്വസിക്കപ്പെടുന്ന , അതിമനോഹര ശബ്ദം പൊഴിക്കുന്ന തന്റെ അക്കോർഡിയൻ അതിന്റെ യഥാർത്ഥ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കാനുള്ള യാത്ര. യാത്രയിൽ IGNACIO യോടൊപ്പം FERMIN എന്ന യുവാവും കൂടുന്നു. IGNACIO എന്ന കലാകാരനിൽ നിന്നും സംഗീതം പഠിക്കുക എന്നതാണ് FERMIN ലക്ഷ്യമിടുന്നത് .യാത്രകൾ പ്രമേയമാകാറുള്ള എല്ലാ സിനിമകളെയും പോലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെ ഒപ്പിയെടുക്കാൻ CAMERAMAN വിജയിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ല . കാരണം ദൃശ്യങ്ങളിൽ ചിലത് സിനിമകളിൽ കണ്ടെടുക്കാവുന്ന ഏറ്റവും മനോഹര ദൃശ്യങ്ങളായിരുന്നു .
ഈ സിനിമ ഒരു MUSICAL സിനിമ ആയതിനാൽ കൊളംബിയയുടെ വന്യ പ്രതലങ്ങളിലൂടെയുള്ള യാത്രയ്ക്കൊപ്പം കരീബിയൻ സംസ്കാരത്തിന്റെയും , സംഗീതത്തിന്റെയും വശ്യവും, വൈവിധ്യവുമാർന്ന മാസ്മരികതയും നമുക്ക് നുണയാനാകുന്നു . സംഗീതം പലർക്കും വെറുമൊരു കലയല്ല എന്ന വിശ്വാസങ്ങളെ അരയ്ക്കെട്ടുറപ്പിക്കുന്ന അനേകം സന്ദർഭങ്ങൾ കൊളംബിയൻ ഗ്രാമീണതയിൽ നിന്നും പകര്ന്നു നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട് .
കേവലം ഒരു MUSICAL DRAMA എന്നതിനപ്പുറം വളരാനുള്ള ശ്രമങ്ങൾ സിനിമയിൽ ഉണ്ട് . സംഗീതത്തിന്റെ ആസ്വാദനതിനപ്പുറമുള്ള തലങ്ങളെയും സിനിമ സ്പർശിക്കുന്നു . ഏകാന്തതയും, നിരാശയും , ദുഖവും ഘനീഭവിച്ച നിർവികാരതയിൽ IGNACIO യുടെ സ്വനതന്ത്രികളിൽ നിന്നും , വിരലുകളിലൂടെ അക്കോർഡിയനിൽ നിന്നും ഉതിർന്നു വീഴുന്ന സംഗീതം ഹൃദയത്തിൻറെ മുറിവുകളിൽ നിന്നും ഒലിച്ചിറങ്ങിയതായിരുന്നു എന്ന് പ്രേക്ഷകനു നിഷ്പ്രയാസം മനസ്സിലാക്കാം. കാറ്റിന്റെയും , സംഗീതത്തിന്റെയും , ജീവിതങ്ങളുടെയും ഉയർച്ച - താഴ്ചകളും വിഭിന്ന ഭാവങ്ങളും സിനിമയിൽ നിന്നും വായിചെടുക്കാവുന്നതാണ്.
എല്ലാ യാത്രകളുടെയും വിജയം അത് ലക്ഷ്യം കാണുമ്പോഴാണ് . IGNACIO , FERMIN എന്നിവരുടെ യാത്ര വിജയമായിരുന്നോ എന്ന ചോദ്യം അപ്രസക്തമാക്കുന്ന അനുഭവങ്ങളാണ് അവരെ തഴുകി കടന്നു പോകുന്നത്.
അക്കോർഡിയൻ സംഗീതം ( സംഗീതം ) ഇഷ്ടപ്പെടുന്ന , യാത്രകൾ പ്രമേയമായുള്ള സിനിമകൾ ഇഷ്ട്ടപ്പെടുന്ന അതിലുപരി മറ്റൊരു ദേശത്തിന്റെ സാംസ്കാരിക വൈജാത്യങ്ങളെ അറിയാൻ ആഗ്രഹമുള്ള സിനിമാ പ്രേമികൾ ഈ സിനിമ തീർച്ചയായും കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു .
BY
ഷഹീർ ചോലശ്ശേരി

No comments:
Post a Comment