FILM : SHIP OF THESEUS
DIRECTOR : ANAND
GANDHI
GENRE : DRAMA
അടുത്ത കാലത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ എന്റെ ചിന്തകളെ ഇത്രമാത്രം കുത്തിയിളക്കിയ മറ്റൊരു സിനിമയില്ല.പലതരം വായനകളിലേക്കും അതിവായനയിലേക്കും നമ്മുടെ മനസ്സിനെ കൊണ്ടെത്തിക്കുന്ന , എന്നാൽ ഒരു ആവറേജ് പ്രേക്ഷകനും (slowness and time duration പ്രശ്നമല്ലെങ്കിൽ ) കണ്ടിരിക്കാവുന്ന മികച്ച സിനിമ അനുഭവമാണ് ആനന്ദ് ഗാന്ധിയുടെ "Ship of Theseus ".
മൗലികത , അസ്തിത്വം , സ്വത്വം എന്നീ ചിന്തകളെ സിനിമയുടെ തുടക്കം മുതൽ തന്നെ ഒരു frame of reference ആയി പ്രേക്ഷകനിൽ ഒരുക്കിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമം സംവിധായകൻ അവലംബിച്ചിരിക്കുന്നു. സിനിമയുടെ ഗഹനമായ തലങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ആ മെയ് വഴക്കം ആവശ്യവുമാണ്.
വ്യത്യസ്ത പശ്ചാതലങ്ങളിലുള്ള മൂന്ന് വ്യക്തികളുടെ കഥകളിലൂടെയാണ് സിനിമ പ്രേക്ഷകനുമായി സംവദിക്കുന്നത് . തന്റെ പരിമിതികളെ പരിമിതികളായി അംഗീകരികാത്ത അന്ധയായ experimental photographer "ആലിയ " , ആശയങ്ങളുടെ തടവറയിൽ സ്വയം ചങ്ങലയിട്ട ജൈന സന്യാസി മൈത്രേയൻ , ആധുനിക-പണാധിപത്യ സമൂഹത്തിൽ ഭദ്രമാർന്ന ഇരിപ്പിടം സ്വായത്തമാക്കിയ നവീൻ എന്നിവരാണ് കഥകളിലെ പ്രധാനികൾ . നമ്മുടെ മനസ്സിൽ സിനെമയ്ക്കൊപ്പം തുടങ്ങിയ സംവാദങ്ങളിൽ സമയാ-സമയങ്ങളിൽ ഇടപെട്ട് മുന്നേറുകയാണ് ഈ സിനിമ.
ശബ്ദങ്ങളാണ് ആലിയയുടെ experimental photography യുടെ നിദാനം. ചിത്രങ്ങളെ തന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുന്നതിനായി കറുപ്പും - വെളുപ്പുമല്ലാത്ത നിറങ്ങളെ നിരാകരിക്കുന്നുമുണ്ട് അവൾ.അപ്രകാരം നോക്കുമ്പോൾ അവളുടെ ഫോട്ടോകളുടെ മൗലികത അവളുടെ സ്വത്വത്തിന്റെ തുടർച്ച തന്നെയാണ്. cornea transplantation വഴി കാഴ്ച തിരികെ ലഭിക്കുന്ന ആലിയ ഫോട്ടോയെടുക്കുന്നതിനു മുമ്പ് കണ്ണിനെ (കാഴ്ച്ചയെ) മറക്കുന്നതിനെക്കുറിച്ച് പറയുന്നത് അവളിലെ photographer-ടെ സ്വത്വ പ്രതിസന്ധിയാണ് നമ്മിലേക്ക് പകർന്നു തരുന്നത്.എന്നാലും അവളുടെ മുൻ രീതികൾ / ചിന്താഗതികളുമായി ചേർച്ചയില്ലായ്മ അവളിൽ നിഴലിച്ചു തുടങ്ങുന്നതായുള്ള സൂക്ഷ്മ സൂചനകൾ ലഭ്യമാണ് . ആദ്യ കഥയുടെ അവസാന ഭാഗത്ത് വിസ്മയിപ്പിക്കുന്ന പ്രകൃതി മനോഹാരിതയെ നോക്കിയിരിക്കുന്ന ആലിയ തന്റെ camera lens അതിന്റെ cap ഉപയോഗിച്ച് മൂടാൻ ശ്രമിക്കുമ്പോൾ cap വെള്ളത്തിലേക്ക് വീഴുന്നതായി കാണാം. അവളുടെ കണ്ണുകളെ പോലെ camera ക്കും നഷ്ടപ്പെടുന്ന ഈ "അടപ്പ് " വിശാല ചിന്തകളിലേക്കും , തുറന്ന കാഴ്ച്ചകളിലേക്കുമുള്ള തെളി നീരൊഴുക്കായാണ് എനിക്ക് തോന്നിയത് .
മൃഗങ്ങളിലുള്ള മരുന്ന് പരീക്ഷണങ്ങളുടെ ന്യായ-അന്യയങ്ങളിലൂടെ ആരംഭിക്കുന്ന രണ്ടാമത്തെ കഥ മൈത്രേയൻ എന്നാ ജൈന സന്യസിയുടെതാണ് . നമ്മുടെ ചിന്തകൾക്ക് വിശ്രമമില്ലാത്ത നിമിഷങ്ങൾ പ്രദാനം ചെയ്യുന്നത് മൈത്രേയന്റെ അസ്ത്വിത്വ ചിന്തകളും ശരി-തെറ്റുകളുമാണ്. തന്റെ പ്രത്യയ ശാസ്ത്ര രീതികളിൽ സഹചാരികളെക്കാൾ കടുത്ത നിലപാടുകളിൽ സ്വത്വത്തെ പ്രതിഷ്ഠിക്കുന്ന മൈത്രേയനെ , ചാർവാകന്റെ ബൗദ്ധികപ്രമത്തമായ ഭാഷണങ്ങളിലെവിടെയോ ചാവേറുകളോട് ഉപമിക്കുന്നുണ്ട്. ആശയധാരകളുടെ അപകടകരവും , അന്തസ്സാര ശൂന്യവുമായ " extremism" ത്തെ ധ്വനിപ്പിക്കുന്നതായി അത്. നമ്മുടെ ശരീരങ്ങളിലെ പല "elements " ഉം പ്രകൃതിയിലെ മറ്റുള്ളവയുടെ ഭാഗമായിരുന്നു എന്ന് ചാർവാകൻ നിരീക്ഷിക്കുന്നുണ്ട് . "material existence" നെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ ഉണർത്തുന്ന ഒന്നായി ആ നിരീക്ഷണം.തന്റെ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ (?) ചികിത്സകളും , അവയവ മാറ്റങ്ങളും നിരാകരിക്കുന്ന മൈത്രേയൻ മരണമുഖത്ത് താൻ മുറുകെ പിടിച്ച ആശയങ്ങളുടെ പിടിവിട്ട് പുതുജീവിതത്തിന്റെയും , നവ ചിന്തകളുടെയും കാറ്റ് വീശുന്ന ആശയ സ്വത്വങ്ങളിലേക്ക് വഴിമാറി നടക്കുന്നതാണ് സിനിമയിൽ കാണുന്നത്.
മുൻ കഥകളെക്കാൾ പറയേണ്ട ആശയങ്ങളെ കുറച്ചു കൂടി വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നത് ഈ മൂന്നാം അധ്യായത്തിലാണ് . kidney transplantation നു വിധേയമായ നവീൻ എന്ന stock broker റുടെ കഥയാണ് ഇത്. അവയവ വ്യാപാരത്തിന്റെ ഉള്ളുകളികളിലേയ്ക്കും , സാമ്പത്തിക യാഥാർത്യങ്ങളിലേയ്ക്കും ഈ ഭാഗം വെളിച്ചം വീശുന്നു. സാമൂഹിക പ്രതിബദ്ധതയില്ലാത്ത , പ്രയോഗിഗ ചിന്തകളുമായി ജീവിക്കുന്ന നവീനിൽ , തന്റെ kidney ആരിൽ നിന്നെങ്കിലും മോഷ്ടിച്ചതായിരിക്കാം എന്ന ചിന്തയുളവാക്കുന്ന മാറ്റങ്ങളും , അതിന്റെ ക്രിയാത്മക പരിണാമങ്ങളുമാണ് ഇ കഥയിൽ നിറയുന്നത്. hospital- ലിൽ വെച്ച് കണ്ടുമുട്ടുന്ന , kidney മോഷ്ടിക്കപ്പെട്ട ശങ്കർ എന്ന വ്യക്തിയുടെ വീട് അന്വേഷിച്ച് ചേരിയിലൂടെ നടക്കുമ്പോൾ , അയാളുടെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിൽ കുടുങ്ങി പോകുന്ന നവീനിന്റെ സുഹൃത്ത് നമ്മിൽ ചിരിയുണർത്തുന്നതോടൊപ്പം , സാമ്പത്തിക അസമത്വത്തിന്റെ ഒരു പ്രതീകമായും അവതരിപ്പിക്കപ്പെടുന്നു. ശങ്കറിന് നീതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിൽ മുഴുകുന്ന നവീനിനെയാണ് പിന്നെ നമ്മൾ കാണുന്നത് . നീതിക്കായുള്ള ശ്രമങ്ങളിൽ പൂർണമായി വിജയിക്കുന്നില്ലെങ്കിലും , പണാധിപത്യ സമൂഹത്തിലെ മാന്യമായ (?) ഒത്തു തീർപ്പുകളിലേയ്ക്ക് നീതിയെ വലിച്ചു താഴ്ത്താൻ നവീനിനു സാധിയ്ക്കുന്നു. "അത്ര മാത്രമേ സാധിക്കൂ" എന്ന അമ്മൂമ്മയുടെ ആശ്വാസവാക്കുകൾ , പേരമകന്റെ വിരുദ്ധ ചേരിയിലേക്കുള്ള പരകായപ്രവേശത്തിന്റെ സന്തോഷത്തിൽ നിന്നുളവായതാണെങ്കിലും , ഇന്നിന്റെ സത്യമായും അവ കണക്കാക്കാം.
ആലിയയുടെ കഥയിൽ അവയവ മാറ്റത്തിന് മുമ്പും-ശേഷവുമുള്ള ഭാഗങ്ങൾ ഉണ്ട്. എന്നാൽ സന്യാസിയുടെ കഥയിൽ അതിനു മുമ്പും, സ്റ്റോക്ക് ബ്രോക്കറുടെ കഥയിൽ അതിനു ശേഷവുമുള്ള കാര്യങ്ങളാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത് . എന്നാലും പറയാതെ പോകുന്ന പകുതി പ്രേക്ഷക മനസ്സിൽ വരച്ചെടുക്കാനുള്ള സൂചനകൾ സംവിധായകൻ അവശേഷിപ്പിക്കുന്നുമുണ്ട്. ഭൗതികമായ അസ്തിത്വത്തിലുപരിയായി , കർമോത്സുകമായ , തെളിഞ്ഞ ആശയങ്ങൾ ബലമേകുന്ന മൗലികതയെയാണ് സിനിമ നിറം കൂട്ടി പ്രതിഫലിപ്പിക്കുന്നത്. സിനിമയിൽ ആലിയ , മൈത്രേയൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളും , cinematographer ഉം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. സിനിമയിൽ അവതരിപ്പിച്ച അനേകം ആശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ,സന്ദേശമായി ഉൾകൊള്ളേണ്ടതും അവയവദാനം എന്ന മഹത്തായ കാര്യം തന്നെയാണ്.
THE SHIP OF THESEUS എന്ന ഈ സിനിമ Theseus paradox എന്ന സമസ്സ്യയ്ക്ക് ഉത്തരം നൽകുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല . ഇതേ പ്രശ്നത്തെ തന്നെ ദൃശ്യഭാഷയിൽ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചതായാണ് എനിക്ക് തോന്നിയത്. അവസാനത്തിൽ അവയവ സ്വീകർത്താക്കളെ ഒരുമിപ്പിച്ചതിലൂടെ ഈ പ്രശ്നാവതരണത്തിനു പൂർണതയേകാനും സംവിധായകന് കഴിഞ്ഞു.ഇത്തരം സിനിമകൾ വിട പറയാറുള്ളത് ചിന്തകൾക്ക് ഭക്ഷണമേകിക്കൊണ്ടാണ്. ഈ സിനിമയുടെ അവസാന ദൃശ്യങ്ങളും അത്തരത്തിൽ പല വ്യാഖ്യാനങ്ങൾക്കും സാധ്യത അവശേഷിപ്പിക്കുന്നു. എല്ലാ സ്വീകർത്താക്കളും ഒരുമിച്ചിരുന്ന് കാണുന്ന വീഡിയോ ആയതിനാൽ അവരെ പൊതുവായി relate ചെയ്യുന്നതോ , പ്രേക്ഷകനോടടക്കം ഒരു സന്ദേശമെന്ന രീതിയിൽ ദൃശ്യഭാഷ്യം ചമച്ചതോ ആകാം ഈ ഗുഹാ സീനുകൾ എന്ന അജ്ഞതയിൽ മുക്കിയ വ്യാഖ്യാനത്തോടെ , ലോകത്തിനു മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന ഒരു സിനിമയെടുത്ത "ആനന്ദ് ഗാന്ധിയെ " നന്ദിയോടെ ഓർത്തുകൊണ്ട് നിർത്തുന്നു .
by
ഷഹീർ ചോലശ്ശേരി