FILM : INCIR RECELI (2011)
GENRE : ROMANCE
COUNTRY : TURKEY
DIRECTOR : AYTAC AGIRLAR
പ്രണയ സിനിമകളിൽ ക്ലീഷേകളുടെ നിറസാന്നിദ്ധ്യം ഉണ്ടാവാറുണ്ടെങ്കിലും , അവയെ പുതുമയുള്ള രീതിയിൽ അണിയിച്ചൊരുക്കി ഈ പോരായ്മയെ മറികടക്കാനുള്ള ശ്രമങ്ങളെ പ്രേക്ഷകവൃന്ദം ഹൃദയത്തിലേറ്റുന്ന കാഴ്ചയാണ് കാണാറുള്ളത്. ഇത്തരത്തിൽ പുതുമയോടെ അവതരിപ്പിച്ച പ്രണയക്കാഴ്ചയാണ് ടർകിഷ് സിനിമയായ INCIR RECELI (2011).
തന്റെ ജോലിയിൽ വേണ്ടത്ര വിജയം കൈവരിക്കാനാവാത്തവനും , അസംതൃപ്തനുമായ METIN ആണ് നമ്മുടെ നായകൻ. സ്ക്രിപ്റ്റ് റൈറ്റർ ആയി ജോലി ചെയ്യുന്ന അയാൾ ഒരിക്കൽ ബാറിൽ വച്ച് ആകസ്മികമായി DUYGU എന്ന യുവതിയെ കണ്ടുമുട്ടുന്നു. ഒരു ദിവസത്തെ സഹവാസം തീർത്ത ഈ കൂടിക്കാഴ്ചയിൽ നാമ്പിടുന്ന സൗഹൃദം , ഹൃദയം പകുത്തു നൽകാവുന്ന തരത്തിലുള്ള തീവ്രാനുരാഗമായി അയാളിൽ വളരുന്നു. എന്നാൽ അനുരാഗത്തിന്റെ മധുരമൂറുന്ന നിമിഷങ്ങളിലെവിടെയോ അവൾ മാഞ്ഞുപോവുന്നു. ഒരു സൂചന പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷയായ അവളെ നായകനും, നമ്മളും വീണ്ടും കണ്ടുമുട്ടുമ്പോൾ ചില സത്യങ്ങളും നമ്മളറിയുന്നു. പ്രണയം എന്നതിനപ്പുറം മറ്റു വിഷയങ്ങളും ഈ സിനിമയുടെ ആശയമണ്ഡലത്തിൽ ഇരിപ്പുറപ്പിക്കുന്നു. പ്രണയത്തിന്റെ അതിനിർമ്മലമായ നിമിഷങ്ങൾ METIN-ന്റെ ജീവിതത്തിൽ വീണ്ടും വന്നെത്തുമ്പോൾ , നമുക്കും അത് ആനന്ദകരമായ കാഴ്ചകളാകുന്നു. സിനിമ അനിവാര്യമായ അന്ത്യത്തിലേക്കുള്ള നാടകീയമായ വഴികളിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നു.
പ്രണയത്തിന്റെ "ഫീൽ ഗുഡ്" അനുഭവിപ്പിക്കുന്ന വിധത്തിലുള്ള പാശ്ചാത്തല സംഗീതം ഹൃദ്യമായി. പ്രണയത്തോടൊപ്പം സിനിമ ആഡ്ഡ്രസ്സ് ചെയ്ത വിഷയത്തെക്കുറിച്ചുള്ള നിലപാടുകളിലുള്ള അവ്യക്തത പോരായ്മയായി തോന്നി. എങ്കിലും, നല്ല ഒരു പ്രണയ സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമ പുതുമയേകും എന്ന ഉറപ്പോടെ നിർത്തുന്നു.

No comments:
Post a Comment