Sunday, 15 February 2015

TWO RABBITS (2012)



FILM : TWO RABBITS (2012)
GENRE : ACTION !!! THRILLER
COUNTRY : BRAZIL
DIRECTOR : AFONSO POYART

          ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണെങ്കിലും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളുടെ പാതയെയല്ല ഈ സിനിമ പിന്തുടരുന്നത്. അവതരണത്തിലെ പുതുമയുടെ പ്രസരിപ്പാണ് ഈ ബ്രസീലിയൻ സിനിമയെ വേറിട്ട്‌ നിർത്തുന്നത്. അക്രമവും, അഴിമതിയും വാഴുന്ന ഇടങ്ങളിലേയ്ക്ക് നായകൻ നടത്തുന്ന തേരോട്ടം പ്രതീക്ഷിക്കുന്ന പ്രേക്ഷകർക്ക്‌ ഇത് ദഹിക്കണമെന്നില്ല. നായകൻറെ പദ്ധതികളെക്കുറിച്ച് സിനിമയുടെ തുടക്കത്തിൽ തന്നെ നമുക്ക് മനസ്സിലാകുന്നുണ്ടെങ്കിലും , അത് എങ്ങനെ EXECUTE ചെയ്യും എന്നതാണ് സിനിമയുടെ രസകരമായ വശം. നോണ്‍ ലീനിയർ രീതിയിൽ കുഴഞ്ഞു മറിയുന്ന രംഗങ്ങളിലൂടെ കഥാപാത്രങ്ങളെക്കുറിച്ചും , അവർ തമ്മിലുള്ള പരസ്പര ബന്ധങ്ങളെകുറിച്ചും നമ്മൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു. "കൊളാഷ്" പോലെ സ്ക്രീൻ കയ്യേറുന്ന രംഗങ്ങളുടെ വിന്ന്യാസം സിനിമയിൽ  ആകാംഷയെ തിരുകിക്കയറ്റാൻ പര്യാപ്തവുമായിരുന്നു. ഇത്തരത്തിലുള്ള ട്വിസ്റ്റുകളെ പിൻപറ്റി മുന്നേറുന്ന സിനിമയുടെ ക്ലൈമാക്സ് മോശമായില്ല. പുതുമ നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലർ തേടുന്നവർക്ക് ഈ സിനിമ നല്ല ഒരു ചോയ്സ് തന്നെയാണ്.


1 comment:

  1. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണെങ്കിലും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളുടെ പാതയെയല്ല ഈ സിനിമ പിന്തുടരുന്നത്. അവതരണത്തിലെ പുതുമയുടെ പ്രസരിപ്പാണ് ഈ ബ്രസീലിയൻ സിനിമയെ വേറിട്ട്‌ നിർത്തുന്നത്.

    ReplyDelete