FILM : IN ORDER OF DISAPPEARANCE (2014)
GENRE : CRIME !!! THRILLER
COUNTRY : NORWAY
DIRECTOR : HANS PETTER MOLAND
മഞ്ഞു പെയ്തു വീഴുന്ന , അതി ശൈത്യം നുരയുന്ന വന്യതയാർന്ന കുന്നിൻപുറങ്ങളുടെ പശ്ചാത്തലത്തിൽ ഒരു രക്ത രൂക്ഷിതമായ ഒരു ക്രൈം ത്രില്ലർ. മയക്കു മരുന്ന് മാഫിയ ആളു മാറി വധിക്കുന്ന മകന്റെ ചോരയ്ക്ക് പകരം ചോദിക്കാനിറങ്ങുന്ന "ഡിക്ക്മാൻ" വഴിമരുന്നിടുന്നത് പ്രാണനറ്റ ഉടലുകൾ വിറങ്ങലിക്കുന്ന ശവ-ശൈത്യ ദിനങ്ങളിലേയ്ക്കാണ്. വീണ ചോരയുടെയും , വീഴ്ത്തിയ ചോരയുടെയും കറകളെ സാക്ഷി നിർത്തി ഒത്തുതീർപ്പിന് വഴങ്ങാത്ത ഭാഷ ഗർജ്ജിക്കുന്ന ഗാങ്ങ്സ്റ്റർ യുദ്ധത്തിന് തിരി കൊളുത്തുകയാണ് "ഡിക്ക്മാന്റെ" പ്രതികാര ശ്രമങ്ങൾ. പ്രതീക്ഷിതമായ വഴികളിൽ മുന്നേറുന്ന ഈ "ചോരക്കളി" മറ്റു തലങ്ങളിലേയ്ക്ക് വികസിപ്പിക്കാൻ ശ്രമിച്ചത്തിലൂടെ ഒരു പുതുമയേകാനും സംവിധായകന് സാധിച്ചിരിക്കുന്നു.
ഒരു ക്രൈം ത്രില്ലറിന്റെ ചടുലതയും, ആക്ഷൻ സീക്വൻസുകളും ഈ സിനിമയിൽ വളരെ കുറവാണെന്ന് പറയാം. വ്യത്യസ്തത ചാലിച്ച് അവതരിപ്പിക്കാനുള്ള ശ്രമം സിനിമയുടെ പശ്ചാത്തലം കാണുമ്പോൾ തന്നെ ഫീൽ ചെയ്യുമെന്നുറപ്പ്. മികച്ച കഥ എന്നൊന്നും പറയാനാവില്ലെങ്കിലും CINEMATOGRAPHY നമ്മെ രസിപ്പിക്കും. മഞ്ഞ് ചിതറിത്തെറിപ്പിച്ച് ഭീമാകാരനായ "യന്ത്രം" കുതിച്ചു പായുന്നത് അസുലഭമായ കാഴ്ചയാകുന്നു. ചില സംഭാഷണങ്ങൾ കറുത്ത ഹാസ്യം ഏച്ചുകെട്ടാനുള്ള ശ്രമങ്ങളായി തോന്നി. പ്രധാന വില്ലൻ അഭിനയത്തിലും , കഥാപാത്ര സൃഷ്ടിയിലും ദുർബലത പേറുന്നുണ്ടായിരുന്നു.
സാധാരണ ക്രൈം ത്രില്ലറുകളെ അവതരണത്തിലും, ദൃശ്യ ഭാഷയിലും അകറ്റി നിർത്തുന്ന ഒരു സിനിമയ്ക്കു വേണ്ടി 116 മിനുട്ട് മാറ്റി വെയ്ക്കാമെങ്കിൽ ഒരു തവണ കണ്ടിരിക്കാവുന്ന നോർവീജിയൻ സിനിമയാണ് IN ORDER OF DISAPPEARANCE (2014).

No comments:
Post a Comment