FILM : NAIROBI
HALF LIFE (2012)
GENRE : DRAMA
COUNTRY : KENYA
DIRECTOR : DAVID ‘TOSH’ GITONGA
ഞാൻ കണ്ടിട്ടുള്ള ആഫ്രിക്കൻ സിനിമകൾ കൂടുതലും അവിടങ്ങളിലെ പച്ചയായ ജീവിത യാഥാർത്യങ്ങളെ വരച്ചു കാട്ടുന്നവയായിരുന്നു . പ്രതികാരത്തിന്റെയോ, പ്രതിഷേധത്തിന്റെയോ കടുത്ത സ്വരങ്ങളായോ , ഇരുണ്ട റിയാലിറ്റിയുടെ അടയാളപ്പെടുത്തലായോ, അന്ധവിശ്വാസങ്ങൾ ഇരുൾ വീഴ്ത്തിയ വഴികളിലൂടെയുള്ള നവ ചിന്തകളുടെ ദൃശ്യപരമായ ചുവടുവെയ്പ്പായോ ആണ് അത്തരം കാഴ്ചകൾ വിലയിരുത്തപ്പെടുന്നതും.
ആഫ്രിക്കൻ ജീവിതത്തിന്റെ സ്ഥിരം കാഴ്ചകളോട് ചേർന്ന് നിന്ന് വളരെ എന്റർടൈനിംഗായ ഒരു സിനിമയെടുക്കാൻ കഴിഞ്ഞു എന്നതാണ് KENYAN സിനിമയായ NAIROBI HALF LIFE-ന്റെ മഹത്വം. അഭിനയമോഹവുമായി ജീവിക്കുന്ന MWAS എന്ന യുവാവാണ് സിനിമയുടെ നട്ടെല്ല്. ഗ്രാമത്തിൽ CD വിറ്റ് ജീവിക്കുന്ന അവൻ വലിയ മോഹങ്ങളുമായി നൈറോബി എന്ന മഹാനഗരത്തിലെത്തുകയാണ്. അവസരങ്ങളുടെ പറുദീസയെന്ന് നിനച്ചിരുന്ന അവനെ നൈറോബി വരവേൽക്കുന്നത് കഠിനമായ സത്യങ്ങളെ അനുഭവിപ്പിച്ചു കൊണ്ടായിരുന്നു. ചിന്തിക്കാനാവാത്ത വിധം അരക്ഷിതമായ സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ കൂട്ടുകാരനാവുക എന്ന അതിജീവന യുക്തിയെ അവന് പുൽകേണ്ടി വരുന്നു. നിലനില്പ്പിനായുള്ള വെപ്രാളപ്പാച്ചിലിനിടയിൽ തട്ടിമറിക്കപ്പെടുന്ന നന്മകളും, സ്വപ്ന സാക്ഷാത്ക്കാരത്തിനായുള്ള MWAS-ന്റെ ശ്രമങ്ങളും , കൂട്ടാളികൾക്കൊപ്പം അവൻ പങ്കിടുന്ന തിന്മനിറഞ്ഞ പകലുകളും , രാത്രികളും ഈ സിനിമ നമുക്കായ് കരുതിവെച്ചിട്ടുള്ള നല്ല വിഭവങ്ങളാകുന്നു.
സമർത്ഥനായ കഥാപാത്രമായി മികച്ചു നിന്ന MWAS സിനിമയെ ആസ്വാദ്യകരമാക്കുന്ന ഊർജ്ജ്വസ്സ്വലമായ സാന്നിധ്യമാകുന്നു. വെറുമൊരു ഗാങ്ങ്സ്ടർ മൂവി എന്നതിനപ്പുറം വിശേഷണത്തിന് സിനിമയെ അർഹമാക്കും വിധം ഇതര തലങ്ങളിലൂടെ സിനിമയെ പിച്ചവെയ്പ്പിക്കാനായി എന്ന് പറയാം. സ്ക്രിപ്ടിനെയും , കഥാഗതിയെയും ഒരു സോഷ്യൽ മെസ്സേജ് എന്ന പ്രസക്തമായ ബിന്ദുവിലേയ്ക്ക് നയിക്കുന്നതിലും ഈ സിനിമാ സൃഷ്ടാക്കൾ വിജയം കണ്ടു. ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് സിനിമയിലെ ഒരു ഡയലോഗ് കുറിച്ചിടാൻ ആഗ്രഹിക്കുന്നു.

"IT IS YOUR CHOICE TO LOOK OR TO LOOK AWAY"
സുരക്ഷിതത്വത്തിന്റെ ശീതളിമയിൽ വിരാജിക്കുമ്പോൾ , നമുക്ക് ചുറ്റുമുള്ള അരക്ഷിതമായ ഇടങ്ങളിലേയ്ക്ക് ആത്മാർത്ഥമായി നോക്കാൻ നമ്മൾ മടിക്കുന്നത് എന്ത് കൊണ്ട്? ..എന്ന ചോദ്യവുമായി ഈ സിനിമ തിരശ്ശീലയൊഴിയുന്നു...
No comments:
Post a Comment