FILM : GLOOMY SUNDAY (1999)
COUNTRY : GERMANY
!!! HUNGARY
GENRE : ROMANCE
DIRECTOR : ROLF SCHUBEL
പ്രണയവും സംഗീതവും പരസ്പരം കൈകോർക്കുമ്പോൾ മാത്രം ഉയരുന്ന വിസ്മയത്തോപ്പുകളിലൂടെ ഹൃദയത്തെ അഴിച്ചു വിടാൻ അവസരമേകുന്ന സിനിമകളുടെ കൂട്ടത്തിലേയ്ക്കാണ് ഈ സിനിമയുടെ പേരും എഴുതി ചേർക്കാനാവുക. സംഗീതം പ്രണയത്തോട് ഇഴുകിച്ചേർന്നു കഥാപാത്രമായി തുടിക്കുന്ന വിസ്മയമാകുന്നു GLOOMY SUNDAY. ഹൃദയങ്ങളെ അനായാസം വഴുതിവീഴ്ത്തുന്ന ഈ "ഇരട്ടകൾ" നിറഞ്ഞാടുമ്പോൾ അർഥതലങ്ങളുടെ പിറകെ ചിന്താവിവശനായി അലയാതെ സിനിമയിൽ മുഴുകാൻ മാത്രമേ എനിക്കും സാധിച്ചുള്ളൂ.
1930-കളിലെ ഹംഗറിയുടെ പശ്ചാത്തലത്തിലെ "ബുദാപെസ്റ്റ്" ഹോട്ടലിനുള്ളിൽ സംഗീതവും, പ്രണയവും തളം കെട്ടി നിൽക്കുമ്പോഴാണ് ഈ സിനിമയുമായി നമ്മൾ പ്രണയത്തിലാവുന്നത്. ആ ഹോട്ടലിലെ ഏതെങ്കിലും ഒരു മൂലയിൽ കാഴ്ചക്കാരനായി ഇരിക്കാനുള്ള ആഗ്രഹം നമ്മെ തേടിയെത്തുക തന്നെ ചെയ്യും. ഹോട്ടലുടമ LASZLO , വിരലുകളാൽ മാസ്മരിക സംഗീതം പൊഴിക്കുന്ന പിയാനിസ്റ്റ് ANDRAS , ആരെയും അനുരാഗ പരവശനാക്കുന്ന സൗന്ദര്യധാമമായ വെയിട്രസ്സ് ILONA എന്നിവരാണ് നമ്മുടെ ഹൃദയം കവരുന്നത്. ത്രികോണ പ്രണയത്തിന്റെ വശ്യതയാർന്ന നിമിഷങ്ങളിൽ ഉതിർന്നു വീഴുന്ന വിഷാദമോഹനമായ "GLOOMY SUNDAY" എന്ന ഗാനം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു. അതിൽ ആരോപിതമായ ശാപം സത്യമാവരുതേ എന്ന ആശങ്കയ്ക്കിടയിലും , സംഗീതത്തിന്റെ അനിർവ്വചനീയമായ മാസ്മരികതയിൽ നീരാടാനായ ആഹ്ലാദം ഹൃദയ മർമ്മരമായി അനുഭവപ്പെടുന്നു. സംഗീതത്തിന്റെ ഭാഷ ഹൃദയത്തിന്റെ ഭാഷയാകുന്ന സ്ഥിരം കാഴ്ചകൾ നമ്മെ മടുപ്പിക്കുന്നില്ല.
സിനിമയ്ക്ക് പശ്ചാത്തലമേകുന്ന കാലഘട്ടം നാസിസവും , ജൂത വിദ്വേഷവും ഫ്രൈമുകളിലെയ്ക്ക് ചെറിയ തോതിൽ ആവാഹിക്കുന്നു. നാസി ഓഫീസർമാരോട് LASZLO പറയുന്ന തമാശയും, അവരുടെ പ്രതികരണമായി അവതരിക്കുന്ന അട്ടഹാസങ്ങളും നൈമിഷികമെങ്കിലും ആ കാലഘട്ടത്തെ ശക്തമായ ഓർമ്മപ്പെടുത്തുന്നു. പേര് പോലെ "ഗ്ലൂമി" അല്ല ഈ സിനിമയെങ്കിലും , ഒരു നീറ്റലവശേഷിപ്പിക്കുന്ന പ്രണയ കാവ്യം തന്നെയാണ് സംഗീത സാന്ദ്രമായ ഈ സിനിമ.

No comments:
Post a Comment