FILM : FIRECROSSER (2011)
COUNTRY : UKRAINE
GENRE : BIOGRAPHY !!! ADVENTURE !!! DRAMA
DIRECTOR : MYKHAILO ILLIENKO
ദേശങ്ങളുടെയും , ഭാഷകളുടെയും അതിരുകൾക്കപ്പുറത്തേക്ക് സിനിമാ കാഴ്ചകൾക്കായി കണ്ണുകൾ പരതുമ്പോൾ വിചിത്രമായ കാഴ്ചകളും, കെട്ടുകഥകളുമാണ് നമ്മെ സ്വീകരിക്കുക. നമ്മുടെ ഇടങ്ങളിൽ പ്രതീക്ഷിക്കാനാവാത്ത ഇത്തരം പുതുമകളോടുള്ള താൽപര്യം തന്നെയാണ് ഈ അന്വേഷണ ത്വരയുടെ ചോദനയും.
അവിശ്വസനീയമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളകളെ മറികടന്ന സോവ്യറ്റ് പൈലറ്റിന്റെ ജീവിതാനുഭവങ്ങളുടെ സ്പര്ശനമേൽപ്പിച്ചാണ് FIRECROSSER എന്ന ഉക്രൈനിയൻ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. സത്യം എന്നുറപ്പിക്കാനാവില്ലെങ്കിലും സംഭവ ബഹുലമായ അയാളുടെ ജീവിത അനുഭവങ്ങളെ ആഖ്യാന പുതുമയുടെ മേമ്പൊടിയോടെ കാഴ്ച അർഹിക്കുന്ന തരത്തിൽ അവതരിപ്പിക്കാനും സംവിധായകൻ ശ്രമിച്ചിരിക്കുന്നു. സാഹസികതയും, പ്രണയവും, സൗഹൃദവും കലർന്ന DODOKA-യുടെ ജീവിതത്തിന് വഞ്ചനയുടെയും പ്രഹരങ്ങളേൽക്കുന്നു. യുദ്ധനായകൻ , തടവുകാരൻ , ഗോത്ര നേതാവ് എന്നീ വിചിത്രമായ സാഹചര്യങ്ങളിലെയ്ക്കും , വ്യക്തി പരിണാമങ്ങളിലേക്കും അയാൾ അലിഞ്ഞു ചേരുന്നു. അവിശ്വസനീയമായ ഈ ജീവിത ഏടുകൾ സിനിമാറ്റിക് രൂപമാർജ്ജിച്ചപ്പോൾ അപൂർണ്ണത പേറുന്നവയായി തോന്നി. മഹത്തരം എന്ന് പറയാവുന്ന തലത്തിലേക്ക് ഈ സിനിമയെ ഉയർത്താനുമാവില്ല.
ഒട്ടേറെ പ്രതീക്ഷകളുമായി ഉക്രൈനിയൻ സിനിമാ ചരിത്രത്തിലേയ്ക്ക് പറന്നിറങ്ങിയ FIRECROSSER എന്ന ഈ സിനിമയ്ക്ക് പ്രേക്ഷക പ്രതീക്ഷകളുടെ അഗ്നി-പരീക്ഷയെ മറികടക്കാനായോ എന്ന സംശയം തോന്നാമെങ്കിലും , ഇത്തരം സിനിമകൾ ഈ നാടുകളിൽ നിന്ന് മാത്രമേ കണ്ടെടുക്കാനാവൂ എന്നതിനാൽ ഒരു തവണ കാണുന്നത് നഷ്ടമാവില്ല .....

No comments:
Post a Comment