FILM : JOSH (2013)
COUNTRY : PAKISTAN
GENRE : DRAMA
DIRECTOR : IRAM PARVEEN BILAL
കലയും കലാകാരനും ജനപക്ഷത്തോ , പീഡിത പക്ഷത്തോ നിലയുറപ്പിക്കുമ്പോഴാണ് കലാസൃഷ്ടിയുടെ ശക്തി സൗന്ദര്യം അനുഭവിക്കാനാവുക. ഇന്ദ്രിയങ്ങളെ തലോടാനായ് മാത്രം കണ്‍തുറന്ന് മൃതിയടയുന്ന സൃഷ്ടികൾ, ചിന്തകളെ ഉദ്ദീപിപ്പിച്ച് മാറ്റത്തിന്റെയോ , വെളിച്ചത്തിന്റെയോ മുന്നണികൾ തീർത്തിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്. ആസ്വാദനത്തിനപ്പുറം ഉണർത്തുപാട്ടോ , ചൂണ്ടുപലകയോ , തുറന്നുപറച്ചിലുകളോ ആയി വ്യാഖ്യാനിക്കപ്പെടാവുന്ന സിനിമകളോടുള്ള ഇഷ്ടത്തിന് കാരണവുമതാവാം.
ലോകനിലവാരമുള്ള സിനിമകൾ അധികമൊന്നും ഉദയം കൊള്ളാത്ത പാകിസ്ഥാനിൽ നിന്നുള്ള JOSH (2013) അവതരണ മികവുകൊണ്ടും , പ്രമേയ തീക്ഷ്ണത കൊണ്ടും എന്നെ ഞെട്ടിച്ചു. 2011-ൽ ഇറങ്ങിയ BOL എന്ന സിനിമയിലേതു പോലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളും , അവരുമായി ബന്ധപ്പെട്ട സാമൂഹിക ചിത്രങ്ങളും ഈ സിനിമയിലും പ്രസക്തമാവുന്നു. പട്ടണത്തിലെ സമ്പന്നമായ സമൂഹത്തിന്റെ ഭാഗമായ FATIMA എന്ന അധ്യാപിക , ചെറുപ്പം മുതൽ തന്നെ നോക്കി വളർത്തിയ NUSRATH BI-യുടെ മരണത്തിന്റെ ദുരൂഹതയെ പിന്തുടരുകയാണ്. ഫാത്തിമയുടെ ഈ ശ്രമങ്ങൾ പാക്ക് ഗ്രാമങ്ങളിലെ വികൃതമായ സാമൂഹിക പരിസരങ്ങളിലേയ്ക്ക് നമ്മെയും നയിക്കുന്നു.
നഗര-ഗ്രാമ , സാമൂഹിക-സാമ്പത്തിക അന്തരങ്ങളെ വ്യക്തമായി പ്രതിഫലിപ്പിക്കുന്ന കഥാപാത്ര സൃഷ്ടികളും , ഫ്രൈമുകളും സിനിമയിൽ കാണാം. പാക്ക് ഗ്രാമങ്ങളുടെ ശാപങ്ങളായ ജന്മിത്വത്തിന്റെ ക്രൂരവും, അപലപനീയവുമായ പ്രതിനിധാനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ഈ സിനിമ അവസരമൊരുക്കുന്നു. "നിശ്വാസം" പോലും അനുവാദത്തോടെയാകുമ്പോൾ "സ്വാതന്ത്ര്യം" വിലകുറഞ്ഞ ഒന്നായി മാറുന്ന യാഥാർത്ഥ്യത്തെ കുരുന്നു നാവിലൂടെ വീഴ്ത്താൻ സംവിധായിക ബോധപൂർവ്വം ശ്രമിച്ചിരിക്കുന്നു. വിശപ്പിനെ ഭീതി വിഴുങ്ങുന്ന സാമൂഹിക സാഹചര്യങ്ങളിലെയ്ക്ക് നീട്ടുന്ന സഹായഹസ്തങ്ങൾ പോലും ഒറ്റപ്പെട്ടു പോകുന്നതായി കാണാം. സാമ്പത്തിക അന്തരങ്ങൾ സൃഷ്ടിക്കുന്ന വൈവിധ്യമാർന്ന സോഷ്യൽ സ്ട്രക്ച്ചറുകൾ സ്ത്രീയെ എങ്ങനെ പരിഗണിക്കുന്നു എന്നും സിനിമ വ്യക്തമാക്കുന്നു. ദാരിദ്ര്യം, അവകാശ ധ്വംസനം എന്നിവയെ ചവിട്ടി മെതിച്ച് സ്ത്രീ ശാക്തീകരണം, സ്വാതന്ത്ര്യം എന്നിവയിലെയ്ക്കുള്ള പ്രയാണത്തിന് "ഒരുമയുടെ" ഒറ്റമൂലിയെ അടിവരയിടുന്നു ഈ സിനിമ.
97 മിനുട്ടിലെ ഓരോ ഫ്രൈമുകളും പ്രമേയത്തെ ബലപ്പെടുത്തുന്നവയായിരുന്നു. അവതരണവും അഭിനയവും മികച്ചു നിന്ന 'JOSH' ശക്തമായ സിനിമയാകുന്നത്, യാഥാർത്യത്തോടുള്ള സാമ്യം കൊണ്ടുമാണ്. എതിർക്കപ്പെടേണ്ടത് നിർബാധം വാഴുമ്പോൾ , ഉറക്കം നടിക്കാത്ത കലാകാരന്മാരുടെ സൃഷ്ടികൾ കാണാൻ ഇഷ്ടപ്പെടുന്നവർ ഈ സിനിമയും കാണണമെന്ന അപേക്ഷയോടെ നിർത്തുന്നു.

No comments:
Post a Comment