FILM : WILD TALES (2014)
GENRE : COMEDY !!! DRAMA
COUNTRY : ARGENTINA
DIRECTOR : DAMIAN SZIFRON
പേര് പോലെ വന്യമായ അനുഭവമേകുന്ന അർജന്റീനിയൻ സിനിമയാണ് WILD TALES. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്ന 6 കഥകളിലൂടെ , നമുക്ക് പരിചിതമായ സിനിമാ ശൈലികളെ തച്ചുടച്ച് ഹിംസയെ എണ്ണക്കറുപ്പുള്ള ഹാസ്യത്മകതയിൽ മുക്കിയെടുത്ത് വിസ്മയമേകുന്ന ദൃശ്യവിരുന്നാണ് ഈ സിനിമ.
പ്രതികാരവും, വഞ്ചനയും, അഴിമതിയും, വിദ്വേഷവും, ദുരന്തം വിതച്ച ഭൂതകാല ഓർമ്മകളും, സ്വാതന്ത്ര്യ വാഞ്ചകളും ഉള്ളിൽ പുകയുമ്പോൾ മനുഷ്യ മനസ്സിന്റെ വന്യതയിലെ ഒളിത്താവളങ്ങൾ ഉപേക്ഷിച്ചിറങ്ങുന്ന "ഹിംസ" , അവന്റെ ബോധതലങ്ങളെ അടക്കി മേയുന്ന സത്യത്തെയാണ് ഈ സിനിമ അനാവരണം ചെയ്യുന്നത്. പല രംഗങ്ങളും നമ്മിലുണർത്തുന്ന ചിരി, നമുക്ക് സാധ്യമാകുന്നത് എന്തുകൊണ്ടാണെന്ന അസ്വസ്ഥ ജനകമായ ചിന്തകളിലേക്ക് തന്നെയാണ് ഈ സിനിമ ലക്ഷ്യം വെയ്ക്കുന്നത്. സിനിമയിലെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിൽ ചിലരുടെ മാനസിക വ്യാപാരങ്ങളോട് നൈമിഷികമായെങ്കിലും താദാത്മ്യം പുലർത്തുന്നവയാണ് മനുഷ്യ മനസ്സിന്റെ സഞ്ചാര പഥങ്ങൾ എന്ന തിരിച്ചറിവും സിനിമയേകുന്നു. ചില കഥകൾ പ്രവചനീയമാണെങ്കിലും , സിനിമയുടെ മികവിനെ വലിച്ചു താഴ്ത്താത്ത വിധം അഭിനയവും, സ്ക്രിപ്റ്റും സിനിമയിലുടനീളം മികച്ചു നിന്നു.

സമൂഹവും, വ്യവസ്ഥകളും ഒരുക്കുന്ന സാഹചര്യങ്ങൾ സഹന സീമകളെ നിഷ്ക്കരുണം ലംഘിക്കുമ്പോൾ, അക്രോശങ്ങളില്ലാതെ ഉണരുന്ന ഹിംസയുടെ ചിത്രണമാണ് ഈ സിനിമയൊരുക്കുന്നത്. ചിരിയും ചിന്തയും അവശേഷിപ്പിക്കുന്ന ആക്ഷേപ ഹാസ്യങ്ങളേയും, കറുത്ത ഹാസ്യങ്ങളേയും പുതുമയുള്ള തിരഭാഷ്യങ്ങളിൽ ആവോളം ചേർത്തൊരുക്കുന്ന ദൃശ്യ വിരുന്നുകൾക്കായുള്ള കാത്തിരിപ്പോടെ ഈ കുറിപ്പിന് വിരാമമിടുന്നു.