FILM : THE MILK OF SORROW (2009)
COUNTRY : PERU
GENRE : DRAMA
DIRECTOR : CLAUDIA LLOSA
പെറുവിയൻ സിനിമകൾ മുമ്പും കണ്ടിട്ടുണ്ടെങ്കിലും ആഖ്യാനത്തിലും , ഫ്രൈമുകളിലും, പ്രമേയങ്ങളിലുമുള്ള ലാറ്റിനമേരിക്കൻ സൗന്ദര്യം നുകരാനായത് THE MILK OF SORROW കണ്ടപ്പോഴാണ്. ലാറ്റിനമേരിക്കയിലെ അത്ഭുതാവഹമായ സാമൂഹികാന്തരീക്ഷങ്ങളെ പകർന്നു നൽകുന്ന ചലച്ചിത്ര ഭാഷ്യങ്ങളെ ആസ്വദിക്കുമ്പോൾ , വിപ്ലവത്തിന്റെ ചൂടും , മാജിക്കൽ റിയലിസത്തിന്റെ മാസ്മരികതയേയും തേടുന്നതും എന്നിലെ സിനിമാസ്വാദകന്റെ ശീലവുമാണ്. അർഹിച്ച വിധത്തിൽ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ THE MILK OF SORROW മനോഹരമായ അനുഭവമാകുന്നത് മുകളിൽ പറഞ്ഞ പോലെ പ്രമേയ-ആഖ്യാന വൈവിധ്യം മൂലമാണ്.
ആഭ്യന്തര ഭീകരതയുടെ നാളുകളിൽ ബലാത്കാരത്തിന് വിധേയയായ സ്ത്രീ ജന്മം നൽകിയ FAUSTA-യാണ് നമ്മുടെ നായിക. ഗർഭധാരണ സമയത്തോ , പ്രസവ ശേഷമോ ഇത്തരം ക്രൂരതയ്ക്ക് ഇരയാകുന്നവരെ കീഴടക്കുന്ന രോഗമായാണ് "MILK OF SORROW" പരാമർശിക്കപ്പെടുന്നത്. ഭീതിയുടെ ലാവണങ്ങളിൽ പിറന്നു വീണ അവൾക്ക് മാതാവിനെ ആവേശിച്ച ആ കാലഘട്ടത്തിന്റെ രോഗം ("ഭയം") മുലപ്പാലിലൂടെ പകർന്നു കിട്ടിയിരിക്കുകയാണ്. അമ്മയോടൊപ്പം പാട്ടുകൾ പാടി പ്രതിരോധങ്ങൾ തീർത്തിരുന്ന അവളെയും , അവളുടെ സന്തത സഹചാരിയായ "ഭീതിയെയും" തനിച്ചാക്കി അനശ്വരതയെ പുൽകുകയാണ് അമ്മ. അവളുടെ ചെറിയ ആഗ്രഹങ്ങളും, ചുറ്റുപാടുകളും, രോഗവും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം കലർന്ന വായു ഉച്വ സിക്കാൻ അവളെ നിർബന്ധിക്കുകയാണ്.
ഭീകരത അവശേഷിപ്പിച്ച ഭീതിയുടെ ചോരക്കറ തങ്ങിനിൽക്കുന്ന FAUSTA-യുടെ കണ്ണുകൾ ഭൂതകാലത്തെ വിചാരണ ചെയ്യാൻ പ്രാപ്തമായവയായിരുന്നു. സിനിമയുടെ പ്രമേയം "ഭയം" ,"വിഷാദം" എന്നിവയോട് ഐക്യപ്പെടുന്നവയാണെങ്കിലും , ആഹ്ലാദത്തിന്റെയും , ആഘോഷങ്ങളുടെയും ദരിദ്രക്കാഴ്ചകൾ പെറുവിയൻ ജനതയുടെ വിവാഹ ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ഐറണി സൃഷ്ട്ടിക്കാനും ശ്രമിച്ചിരിക്കുന്നു. സമൃദ്ധിയും , പച്ചപ്പും നിറഞ്ഞ ജീവസ്സുറ്റ ലക്ഷണങ്ങളെ വ്യക്തമായി ദർശിക്കാനായ സമ്പന്നതയും സിനിമയിലെ കേവല ദൃശ്യങ്ങളായി മാറ്റിവെയ്ക്കേണ്ടവയായിരുന്നില്ല. കുഴിച്ചു മൂടിയതിനെ വീണ്ടും കാണില്ല എന്ന് പറഞ്ഞവർ നുണയന്മാരാണെന്ന സമ്പന്നയുക്തിയുടെ ജൽപ്പനങ്ങളെ ഉൾകൊള്ളാൻ വംശീയ-രാഷ്ട്രീയ വായനകളെ ആശ്രയിക്കേണ്ടി വന്നേക്കാം. FAUSTA തന്റെ "ഭയ"ത്തിനെതിരെ തീർത്ത പ്രതിരോധങ്ങൾ, ഭീതിയുടെ മുളകൾ അവൾക്കുള്ളിൽ സമൃദ്ധമായി കിളിർക്കാൻ പോന്നവയായിരുന്നു. മാജിക്കൽ റിയലിസം പലയിടങ്ങളിൽ എത്തിനോക്കുന്നുണ്ടായിരുന്നു. ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ അവഗണിക്കാനാവാത്ത വിധം ഓർമ്മയിൽ തങ്ങി നിൽക്കുന്നു FAUSTA എന്ന കഥാപാത്രവും അഭിനേത്രിയും.
നമ്മളിൽ പാകിയിട്ടുള്ള ഭീതിയുടെ വിത്തുകൾ പറിച്ചെറിയേണ്ടത് ,ഭീതിയുടെ താഴ്വരകളിലൂടെ അവയ്ക്കൊപ്പം നടന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാണെന്ന് ഈ സിനിമ ഓർമ്മപ്പെടുത്തുന്നു . ഞാൻ കണ്ടതിനും , കേട്ടതിനമപ്പുറം ആഴം ഈ സിനിമയ്ക്ക് ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
സിനിമയുടെ ചടുലതയെക്കുറിച്ച് വേവലാതികളില്ലാത്ത , അതിന്റെ കലാമൂല്യത്തെ മറ്റു പലതിനും മുകളിൽ പ്രതിഷ്ടിക്കുന്ന സിനിമാ പ്രേമികൾക്ക് ധൈര്യത്തോടെ കാണാം.......

No comments:
Post a Comment