FILM : MOOLAADE (2004)
COUNTRY : SENEGAL
!!! BURKINA FASO
GENRE : DRAMA
DIRECTOR : OUSMANE SEMBENE
ആഫ്രിക്കൻ സിനിമയിലെ കാരണവരായ OUSMANE SEMBENE-യുടെ അവസാന സിനിമയാണ് "MOOLAADE". ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളിലെ GENITAL MUTILATION-നും (FEMALE CIRCUMCISION) , അതിനെതിരെയുള്ള ചില വനിതകളുടെ ചെറുത്തുനിൽപ്പുകളുമാണ് ഈ സിനിമയുടെ ഉള്ളടക്കം.
"MOOLAADE" എന്ന സിനിമാപേര് സൂചിപ്പിക്കുന്നത് MAGICAL PROTECTION എന്നാണ്. "പരിശുദ്ധമാക്കൽ" (PURIFICATION) എന്ന പേരിൽ ആഫ്രിക്കൻ സാമൂഹികതയിൽ തുടർന്നു പോരുന്ന പരമ്പരാഗത ആചാരമായ GENITAL MUTILATION-ൽ നിന്നും ഓടി രക്ഷപ്പെടുന്ന നാല് പെണ്‍കുട്ടികൾക്ക് അഭയം നൽകുകയാണ് COLLE എന്ന സ്ത്രീ. "MOOLAADE" എന്ന പരിരക്ഷയുടെ ചിറകിനുള്ളിൽ അവരെ സംരക്ഷിക്കുന്ന COLLE-ക്ക് , എതിരിടേണ്ടി വരുന്നത് പുരോഗമന ചിന്തകൾ തീണ്ടിയിട്ടില്ലാത്ത പുരുഷ പ്രജകളുടെ പ്രാകൃത മനസ്സുകളോടാണ്. ചെറുത്തുനില്പ്പിന്റെ നാൾവഴികൾ COLLE എങ്ങനെ താണ്ടുമെന്നും, മാനവികതയോട് പുറം തിരിഞ്ഞ് നിൽക്കുന്ന ഇത്തരം സാമൂഹിക ദുരാചാരങ്ങളുടെ വേരുകൾ സമൂഹ മനസ്സുകളിൽ എത്ര ആഴത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നും സിനിമ കാണിച്ചു തരുന്നു.
പ്രാകൃത ആചാരനിഷ്ഠകളോട് ഇന്നും മമത വച്ചുപുലർത്തുന്ന ആഫ്രിക്കൻ ജീവിതത്തിൽ നിന്ന് ഇത്തരത്തിലുള്ള ഒരു പ്രമേയം വെളിച്ചത്തിലേക്ക് നിർത്തി OUSMANE SEMBENE പറയാൻ ശ്രമിക്കുന്നത് ഈ ദുരാചാരങ്ങളെ തുടച്ചു നീക്കാൻ മാത്രമല്ല , സാമൂഹിക പുരോഗതിയുടെ നിദാനമായി സ്ത്രീകൾ ഉണരേണ്ടതിന്റെയും , ഉയരേണ്ടതിന്റെയും അനിവാര്യതയെക്കുറിച്ചുമാണ് . അജ്ഞതയുടെ നീരാളിപ്പിടുത്തങ്ങളിലമർന്ന സ്ത്രീകൾ വസിക്കുന്ന സമൂഹം പുരോഗതിയുടെ വെളിച്ചം കാണില്ലെന്ന് പറയാതെ പറഞ്ഞുവെക്കുന്നു MOOLAADE. എതിർ ശബ്ദങ്ങളെ ഭയക്കുന്നവർ, എതിരിടുന്നവന്റെ അറിവിനെയും ഭയപ്പെടുന്നതിന്റെ തെളിവുകളാവുന്നു കത്തിയമരുന്ന റേഡിയോകൾ. ചില സീനുകളിൽ മിന്നിമറയുന്ന ആമയെ പുരോഗതിയുടെ കിതപ്പായും, തവളകളെ അതിരുകൾക്കപ്പുറമുള്ള ലോകത്തെ അറിയാത്ത അജ്ഞതയായും വ്യാഖ്യാനിക്കാം. പുരോഗതിയുടെയും, നവചിന്തയുടെയും പ്രതീക്ഷ നൽകിയ ഇബ്രാഹിമിന് പോലും മറികടക്കാനാവാത്ത വിധം ബലവത്തായതും, ഇടുങ്ങിയതുമാകുന്നു ഇവിടങ്ങളിലെ സാമൂഹിക മനസ്സ്. ഉടച്ചു വർക്കേണ്ടത് ശബ്ദങ്ങളില്ലാത്ത ഇടങ്ങളെയാണ്. ശബ്ദമുഖരിതമായ ഇടങ്ങൾ ജീവിതത്തിന്റെ, പുരോഗതിയുടെ അടയാളങ്ങളാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
കലാകാരൻ സമൂഹത്തിന് മുന്നോട്ടുള്ള വഴി ചൂണ്ടിക്കാണിക്കണം എന്ന് ശഠിക്കാമോ എന്നറിയില്ല, എങ്കിലും OUSMANE SEMBENE -യെ പോലുള്ള ആഫ്രിക്കൻ ഇതിഹാസങ്ങൾ തീർച്ചയായും ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്കു തന്റെ ജനതയെ കൈപിടിച്ചുയർത്താൻ ആഗ്രഹിചിട്ടുണ്ടാകും. അങ്ങനെ ചിന്തിച്ചാൽ അദേഹത്തിന്റെ അവസാന സിനിമയായ MOOLAADE യുടെ അവസാന രംഗത്തിനേക്കാൾ മികച്ച ഒന്ന് സങ്കൽപ്പിക്കാനാവില്ല. അദേഹത്തേപോലുള്ളവർ ഉയർത്തിയ ദീപശിഖകൾ ഏറ്റുവാങ്ങാൻ പ്രാപ്തരായവർ ഇനിയും അവിടങ്ങളിൽ ഉദയം കൊള്ളട്ടെ .........

No comments:
Post a Comment