FILM : LEVIATHAN (2014)
COUNTRY : RUSSIA
GENRE : DRAMA
DIRECTOR : ANDRE ZVYAGINTSEV
ബൈബിൾ പഴയ നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള ഭീകര വ്യാളിയുടെ (ഹീബ്രു ഭാഷയിൽ "തിമിംഗലം") പേരിനെ ന്യായീകരിക്കും വിധം അധീശത്വത്തിന്റെ അടയാളപ്പെടുത്തലാകുന്നു ANDRE ZVYAGINTSEV-ന്റെ LEVIATHAN. ലളിതമായ ഒരു പ്രമേയത്തെ ഫാമിലി ഡ്രാമയുടെ രൂപം നൽകി അവതരിപ്പിച്ചതായാണ് ഒറ്റ നോട്ടത്തിൽ അനുഭവപ്പെടുക. എന്നാൽ, ഉൾക്കാഴ്ച ആവശ്യപ്പെടുന്ന വാചികവും, ദൃശ്യപരവുമായ ധാരാളം പ്രതീകങ്ങൾ കരുത്തും , സൗന്ദര്യവുമായി ഫ്രൈമുകൾ കയ്യേറുന്ന സങ്കീർണ്ണതയാണ് ഈ സിനിമയ്ക്ക് മുന്നിൽ എന്നെ പിടിച്ചിരുത്തിയത്.
റഷ്യൻ കടൽതീര നഗരത്തിൽ വസിക്കുന്ന KOLYA എന്ന സാധാരണക്കാരൻ തന്റെ വീടും, വർക്ക് ഷോപ്പും, സ്ഥലവും നഷ്ടപ്പെടാതിരിക്കാൻ VLADIM എന്ന മേയറുമായി നടത്തുന്ന പോരാട്ടമായി ഈ സിനിമയെ ഒറ്റ വരിയിൽ തളച്ചിടാം. അധികാരത്തിന്റെയും, ശക്തിയുടെയും അഹന്തയിൽ ഭീകരരൂപം പൂണ്ട VLADIM-നോട് പൊരുതി നിൽക്കാൻ സുഹൃത്തായ DIMITHRY-യെ ആശ്രയിക്കുകയാണ് KOLYA. എന്നാൽ അയാളുടെ കുടുംബത്തിലേയ്ക്കുള്ള ദിമിത്രിയുടെ കടന്നു വരവ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണവും , ദുരന്തവുമാകാൻ കാരണമാകുന്നു. ഈ ദുരന്തങ്ങളുടെ ഇരുളിൽ നമുക്ക് കാണാനാവുന്ന അപ്രിയവും, യഥാർത്ഥവുമായ സമകാലിക സത്യങ്ങളെയാവണം സംവിധായകൻ നമ്മിലേയ്ക്ക് പകരാൻ ശ്രമിച്ചത്.
ഏതൊരു സാമൂഹിക പരിതസ്ഥിതിയിലും നിലകൊള്ളുന്ന രാഷ്ട്രീയാവസ്ഥയെ തന്നെയാണ് LEVIATHAN- എന്ന ഈ റഷ്യൻ സിനിമയും സ്പർശിക്കുന്നത്. അഴിമതി ഗ്രസിച്ച അധികാര വ്യവസ്ഥകളോട് മല്ലിടുന്ന സാധാരണക്കാരന്റെ നിസ്സഹായത സാർവ്വദേശീയമായ കാഴ്ചയായതിനാൽ ഈ സിനിമയിലേക്ക് ലയിച്ചു ചേരാൻ പ്രേക്ഷകന് എളുപ്പം സാധിക്കും. ഫാമിലി ഡ്രാമയുടെ പശ്ചാത്തലത്തിൽ പതിയെ നീങ്ങുന്ന ഈ സിനിമ കുടുംബ ബന്ധങ്ങൾ, സ്നേഹം, വഞ്ചന എന്നിവയെയും ശക്തമായി അടയാളപ്പെടുത്തുന്നു. അപ്രകാരം സിനിമയിൽ നിറയുന്ന രാഷ്ട്രീയ നിറങ്ങൾക്കപ്പുറം പല തലങ്ങളെ തിന്മയുടെ രൂപങ്ങളിലെയ്ക്ക് ആവാഹിച്ചിരുത്തുന്നു. ഭരണകൂടം, നീതിന്യായ വ്യവസ്ഥ, മത പൌരോഹിത്യം എന്നീ അധികാര കേന്ദ്രങ്ങളെ KOLYA എന്ന സാധാരണക്കാരന്റെ ജീവിതവുമായി വ്യക്തമായി ബന്ധിപ്പിച്ച് ഈ സിനിമ തൊടുക്കുന്ന ചോദ്യശരങ്ങൾ നമ്മുടെ ചിന്തകളിൽ മുറിപ്പാടുകൾ ഏൽപ്പിക്കുക തന്നെ ചെയ്യും.
THE RETURN , BANISHMENT എന്നീ മികച്ച സിനിമകൾ നൽകിയ ആന്ദ്രെയുടെ ഈ സിനിമയും അതിഗംഭീര ഫ്രൈമുകളാൽ സമ്പന്നമാണ്. പല വിഷയങ്ങളെ പ്രമേയത്തിൽ സമന്വയിപ്പിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയം തന്നെയാണ് സിനിമയിൽ തെളിഞ്ഞു കാണുന്നത്. പ്രേക്ഷകന്റെ ധിഷണാപരമായ പങ്കാളിത്തം ആവശ്യപ്പെടുന്ന ഇത്തരം സിനിമകൾക്കായുള്ള കാത്തിരിപ്പ് തുടരാം..... തിരിച്ചറിവുകളുടെ വേദനയേകുന്ന മുറിപ്പാടുകളെ ഇനിയും പ്രതീക്ഷിക്കാം........

ഒറ്റ നോട്ടത്തിൽ അനുഭവപ്പെടുക. എന്നാൽ, ഉൾക്കാഴ്ച ആവശ്യപ്പെടുന്ന വാചികവും, ദൃശ്യപരവുമായ ധാരാളം പ്രതീകങ്ങൾ കരുത്തും , സൗന്ദര്യവുമായി ഫ്രൈമുകൾ കയ്യേറുന്ന സങ്കീർണ്ണതയാണ് ഈ സിനിമയ്ക്ക് മുന്നിൽ എന്നെ പിടിച്ചിരുത്തിയത്.
ReplyDelete