FILM : RAMCHAND PAKISTANI (2008)
COUNTRY : PAKISTAN
DIRECTOR :MEHREEN JABBAR
GENRE : DRAMA
COUNTRY : PAKISTAN
DIRECTOR :MEHREEN JABBAR
GENRE : DRAMA
വിരലിലെണ്ണാവുന്ന പാകിസ്താൻ സിനിമകളെ കണ്ടിട്ടുള്ളൂ. BOL എന്ന സിനിമ പോലെയുള്ള ശക്തമായ സിനിമകൾ അവിടെയും ഉണ്ടാകുന്നുണ്ട്. രാംചന്ദ് പാകിസ്താനി എന്ന ഈ സിനിമ , അബദ്ധത്തിൽ ബോർഡർ ക്രോസ്സ് ചെയ്യുന്നതിനെ തുടർന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലാവുന്ന പാകിസ്ഥാനി ദളിത് ഹിന്ദുവിന്റെയും , മകന്റെയും കഥ പറയുന്നു. യഥാർത്ഥ സംഭവത്തെ അവലംബിച്ച് തിരഭാഷ്യം നിർവ്വഹിച്ചിട്ടുള്ള ഈ സിനിമയിൽ ഇന്ത്യൻ ജയിലുകളിലെ പാകിസ്ഥാനി തടവുകാരെയാണ് (മത്സ്യ തൊഴിലാളികൾ പോലെയുള്ള ആളുകൾ) അവതരിപ്പിക്കുന്നത്. 5 വർഷത്തെ ജയിൽ ജീവിതം തള്ളി നീക്കുന്ന ശങ്കർ എന്ന പിതാവും , രാംചന്ദും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അറിയാതെ തന്റെ ഗ്രാമത്തിൽ ജീവിക്കുന്ന ചമ്പ എന്ന ദളിത് യുവതിയും സിനിമയുടെ കരുത്താവുന്നു. വളരെ ലളിതമായ വിഷയത്തെ സംവിധാനത്തിലൂടെ മികച്ച സിനിമയാക്കി മാറ്റിയിരിക്കുന്നു. അത്ര കേട്ടുകേൾവിയില്ലാത്ത പാകിസ്താനി ദളിതരുടെ ജീവിതത്തിലേയ്ക്ക് ഒരു അരണ്ട വെളിച്ചം വീശുന്നു ഈ സിനിമ. തൊട്ടുകൂടായ്മയുടെ ചെറിയ പരാമർശങ്ങൾ സിനിമയിലെ ഇരു പക്ഷങ്ങളിലും കാണാം. ഗാനങ്ങൾ , വിശിഷ്യാ ഫോക്ക് സോംഗുകൾ ഏറെ ആസ്വാദ്യകരമായി തോന്നി. നന്ദിതാ ദാസ് ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം മികച്ചതായിരുന്നു.
നമ്മൾ തീർക്കുന്ന അതിരുകളും , വേലികളും പലരിൽ നിന്നും കവർന്നെടുക്കുന്നതെന്ത് എന്ന് ഈ സിനിമ മന്ത്രിക്കുന്നു. പക്ഷം ചേരലിന്റെ രൂക്ഷമായ നിമിഷങ്ങളെ പാടേ അവഗണിച്ച് , ഈ സിനിമയെ വളരെ ലളിതവും മനോഹരമാക്കിയതിലൂടെ ഒരു നല്ല സന്ദേശമാണ് പകരുന്നത്. വെറുപ്പിന്റെ ദുർഗന്ധം പരത്താതെ സൗഹൃദത്തിന്റെ സൗരഭ്യത്തെയാണ് ഈ സിനിമ ഉന്നം വെയ്ക്കുന്നത് എന്നതിനാൽ തീർച്ചയായും കണ്ടിരിക്കാം......

ReplyDelete