FILM : SLEEPWALKING
LAND (2007)
COUNTRY : MOZAMBIQUE
!!! PORTUGAL
GENRE : DRAMA
DIRECTOR : TERESA PRATA
യാഥാർത്ഥ്യവും , അയഥാർത്യവും കലങ്ങി മറിയുന്ന മാജിക്കൽ റിയലിസത്തിന്റെ വശ്യത നുകരനാവുന്ന സിനിമാ കാവ്യമാണ് SLEEPWALKING LAND. മൊസാംബിക്കിലെ രക്തരൂക്ഷിതമായ അഭ്യന്തര യുദ്ധങ്ങളുടെ ഇടയിൽ അതിജീവനത്തിന്റെ പുതു സ്വപ്നങ്ങളുമായി നടന്നകലുന്ന TUAHIR എന്ന വൃദ്ധനെയും , MUIDINGA എന്ന അനാഥ ബാലനെയുമാണ് നാം കണ്ടുമുട്ടുന്നത്. കലാപകാരികൾ യാത്രക്കാർക്കൊപ്പം ചുട്ടെരിച്ച ബസ്സിൽ താൽക്കാലിക അഭയം തേടുകയാണ് അവർ. കൊല ചെയ്യപ്പെട്ടവരിൽ ഒരാളുടെ നോട്ടുബുക്ക് ലഭിക്കുന്ന MUIDINGA , അതിലെ അക്ഷരങ്ങൾക്കൊപ്പം തന്റെ ലക്ഷ്യങ്ങളെയും, സ്വപ്നങ്ങളെയും കൂട്ടിക്കെട്ടുകയാണ്. ആ സ്വപ്നങ്ങളുടെ ജീവസ്സുറ്റ കാഴ്ചകളാണ് സിനിമയെ രുചിച്ചറിയാൻ നമ്മെ പ്രാപ്തമാക്കുന്നതും. തുടർന്നു കൊണ്ടേയിരിക്കുന്ന അവരുടെ കാലടികൾക്കൊപ്പവും , വിശ്രമ വേളകളിലും മൊസാംബിക്കിന്റെ രാഷ്ട്രീയ-സാമൂഹിക മാനങ്ങൾ സാന്നിധ്യമറിയിക്കുന്നു.
MIA COUTO എന്ന മൊസാംബിക്ക് സാഹിത്യകാരന്റെ പ്രശസ്തമായ നോവൽ സിനിമയാക്കിയപ്പോൾ അതിന്റെ മനോഹാരിതയും, തീവ്രതയും ചോർന്നു പോകാതെ അവതരിപ്പിക്കാൻ പോർച്ചുഗീസുകാരിയായ സംവിധായികയ്ക്ക് സാധിച്ചിട്ടുണ്ടാകും എന്ന് തന്നെയാണ് തോന്നുന്നത്. ഇത്തരം പശ്ചാത്തലമുള്ള സിനിമകളിൽ സാധാരണ കാണാറുള്ള രീതികളിൽ നിന്ന് മാറി കൊള്ളിവെയ്പ്പും, കൊലയെയും , അലർച്ചകളെയും പിന്നണിയിൽ നിർത്തി മറ്റൊരു ദൃശ്യതലം നൽകി ഈ കാഴ്ചകളെ അണിയിച്ചൊരുക്കിയത് നവ്യാനുഭവമായി. വൃദ്ധനോടൊപ്പം എവിടെ വച്ചോ കൂടിയ MUIDINGA എന്ന അനാഥന്റെ ചിന്തകളെല്ലാം അമ്മയെക്കുറിച്ചാണ്. തന്നെ ഉപേക്ഷിച്ച മനസ്സിനെ വെറുക്കാനും , ശപിക്കാനുമാവാത്ത വിധം ക്രൂരമാണ് സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന അനിവാര്യതകളെന്ന ചിന്തയെയാണ് അത് വെളിവാക്കുന്നത്. യുദ്ധത്തിന്റെ ഭീകരതകളെ പല ഫ്രൈമുകളിൽ കാണാൻ നമുക്കാവുന്നെങ്കിലും , പ്രതീക്ഷയുടെ ഇത്തിരി വെളിച്ചം സിനിമയിലുടനീളം അനുഭവിക്കാനാവുന്നു. കലാപം അനാഥമാക്കിയ ഒരു ഗ്രാമത്തിലെ അവശേഷിച്ച വൃദ്ധന്റെ വ്യഥകൾ മനുഷ്യരാശിയുടേതാകുന്നു.
MUIDINGA-യുടെ കൈവശമുള്ള നോട്ടുബുക്കിലെ വരികൾക്ക് ഉയിർ തുടിക്കുമ്പോൾ നാം കാണുന്നത് മൊസാംബിക്കിന്റെ ഇന്നലെകളെയാണ്. മധുര നിമിഷങ്ങളെക്കാളുപരി കറുത്ത ദിനങ്ങളെയാണ് MUIDINGA-യുടെ വായനയിലൂടെ നാം അറിയുന്ന KINDZU , FARIDA എന്നിവരുടെ സ്വകാര്യ നിമിഷങ്ങളും , സംഭാഷണങ്ങളും സമ്മാനിക്കുന്നത്. "കത്തിയമർന്നതിനെ വീണ്ടും ചുട്ടെരിക്കാനാവില്ല " എന്ന വൃദ്ധനായ TUAHIR-ന്റെ വാക്കുകൾ കെടുതിയുടെ തീവ്രതയെ ധ്വനിപ്പിക്കുന്നവയായിരുന്നു. കത്തിയമർന്ന ദേശ ശരീരം തന്നെയാണോ ഈ യുദ്ധസ്മാരകം(ബസ്സ്) എന്ന് തോന്നിപ്പോകുന്നു. "ഇതൊരു യുദ്ധമല്ല , യുദ്ധമാണെങ്കിൽ സൈന്യമെങ്കിലും ഉണ്ടാവില്ലേ ?..." എന്ന തരത്തിലുള്ള നെടുവീർപ്പുകൾ രാജ്യത്തിന്റെ രാഷ്ട്രീയ അസ്ഥിരതകളിലേയ്ക്കാണ് തൊടുത്തു വിടുന്നത്. TUAHIR , MUIDINGA എന്നിവർ പിന്തുടരുന്ന എല്ലാ വഴികളും അവസാനിക്കുന്നത് കത്തിയമർന്ന ബസ്സിനു സമീപമാകുന്ന സാഹചര്യത്തിലാണ് നമ്മെ വിസ്മയിപ്പിച് മാജിക്കൽ റിയലിസം അരങ്ങു തകർക്കുന്നത്. അതിജീവനം സാധ്യമാകുന്ന FARIDA (മാതാവ്) , MUIDINGA (മകൻ) എന്നിവർ രാജ്യം, പുതുതലമുറ എന്നീ വാക്കുകളെയാണ് ഓർമ്മിപ്പിച്ചത്.
വിസ്മയമാണ് എനിക്ക് ഈ സിനിമ തന്നത്...... ഒരു പക്ഷെ നിങ്ങൾക്കായി ഇത് കാത്തുവെച്ചിരിക്കുന്നതും അതാവാം.........

No comments:
Post a Comment