FILM : A SHORT FILM ABOUT KILLING (1988)
COUNTRY : POLAND
DIRECTOR : KRZYSZTOF KIESLOWSKI
GENRE : CRIME !!!DRAMA
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകരിൽ ഒരാളാണ് ക്രിസ്റ്റോഫ് കീസ്ലോവ്സ്കി. അദ്ധേഹത്തിന്റെ സിനിമ നൽകുന്ന അനുഭൂതി അത്ര വ്യതിരിക്തമാണ്. ഒരു പ്രതിഭയുടെ സാന്നിദ്ധ്യം ഓരോ ഫ്രൈമിലും കവിഞ്ഞൊഴുകുന്ന സുലഭതയാണ് അദേഹത്തിന്റെ ഓരോ സിനിമകളും. ഗഹനവും, താത്വികവുമായ വിഷയങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള അപാരമായ കഴിവിന്റെ തെളിവുകളിൽ ഒന്നാണ് വളരെ വ്യത്യസ്തമായ ഒരു വിഷയത്തെ കൈകാര്യം ചെയ്യുന്ന A SHORT FILM ABOUT KILLING എന്ന പോളിഷ് സിനിമ.
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ആസ്വദ്യകരമായ നിമിഷങ്ങളല്ല ഈ സിനിമ നൽകുന്നത് . വ്യത്യസ്തമായ ഒരു ആസ്വാദന തലമാണ് ഈ സിനിമ ആവശ്യപ്പെടുന്നത്. "വധശിക്ഷ" എന്ന നിയമ-നീതിയെ വിലയിരുത്തുവാനുള്ള തുറന്ന അവസരമാണ് ഈ സിനിമ മുന്നോട്ടു വെയ്ക്കുന്നത്. അനുകൂലിച്ചോ, പ്രതികൂലിച്ചോ നിൽക്കാതെ പ്രേക്ഷകരുടെ ചിന്തയിൽ തീ പടർത്തുന്ന വിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമ ഒരു കേവലക്കാഴ്ചയ്ക്ക് ഉതകുന്നതല്ല. കഥാപാത്രങ്ങൾ , ആശയം, സാഹചര്യങ്ങൾ എന്നിവയെ ബുദ്ധിപൂർവ്വം സമ്മേളിപ്പിച്ച് ചെറിയ സമയത്തിനുള്ളിൽ വ്യത്യസ്തമായ തലങ്ങളിലേയ്ക്ക് നമ്മുടെ ചിന്തകളെ വഴിതിരിച്ചു വിടാൻ സിനിമക്ക് സാധിച്ചത് കീസ്ലോവ്സ്കി എന്ന സംവിധായകന്റെ സാന്നിധ്യം കൊണ്ടാണ്.
ജീവനറ്റ മൂന്ന് ജീവികളുടെ ദൃശ്യങ്ങളിലൂടെ ആരംഭിക്കുന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ അഭിഭാഷകനും, യുവാവും, ടാക്സി ഡ്രൈവറുമാണ്. ഈ കഥാപാത്രങ്ങളെ വളരെ കുറച്ച് രംഗങ്ങളിലൂടെ വ്യക്തമായി ഡെവലപ്പ് ചെയ്യാൻ സാധിച്ചതായി തോന്നി. അഭിഭാഷകനായി ENROLL ചെയ്യുന്ന മാനവികതയും , മൃദു ഹൃദയത്വവും നിറഞ്ഞ ബാലിസ്കി , അലസവും, അപകടകരവുമായി നിലകൊള്ളുന്ന ജാക്ക് എന്ന യുവാവ് , നമ്മുടെ വെറുപ്പ് സമ്പാദിക്കാൻ കഴിയുന്ന തരത്തിൽ വേറിട്ട് നിൽക്കുന്ന ടാക്സി ഡ്രൈവർ എന്നിവരാണ് ഈ സിനിമയെ താങ്ങി നിർത്തുന്നത്. ഇവരെ കൂട്ടിയിണക്കുന്ന കൊലപാതകവും, അതിന്റെ വിചാരണ ഇടിച്ചു നിൽക്കുന്ന വധശിക്ഷയുമാണ് പിന്നീട് സ്ക്രീൻ നിറയുന്നത്.
സിനിമയുടെ പ്ലോട്ടിന്റെ വ്യത്യസ്തതയേക്കാൾ ഈ സിനിമയെ മികച്ചതാക്കുന്നത് അവതരണ രീതിയും , സിനിമ ബാക്കിയാക്കുന്ന ചിന്തകളുമാണ്. ജീവിതം, മരണം എന്നീ സത്യങ്ങൾ പല രീതിയിൽ നമുക്ക് മുന്നിലും, നമ്മുടെ ചിന്തകളിലും ഇടം പിടിയ്ക്കുന്ന അസ്വസ്ഥത നിങ്ങളിലെ സിനിമാപ്രേമിക്ക് പ്രശ്നമില്ലെങ്കിൽ ഈ സിനിമ തീർച്ചയായും കാണാം. വയലൻസിനെ മാറ്റി നിർത്തി ഈ ആശയത്തെ ഇത്ര റിയലിസ്ടിക്കായി അവതരിപ്പിക്കാനാവില്ല എന്നാണ് തോന്നുന്നത്. കൊലപാതകത്തെ തിന്മയുമായും , വധശിക്ഷയെ തിന്മയുടെ ഉന്മൂലനവുമായും ചേർത്ത് വായിക്കുന്ന പ്രേക്ഷക ചിന്തകളെ തകിടം മറിക്കുന്ന തരത്തിൽ അവസാന രംഗങ്ങൾ വികാര തീവ്രമാക്കിയത് ബോധപൂർവ്വമാകാം. നീതിയുടെയും (നന്മയുടെ നിലനിൽപ്പ്) , തിന്മയുടെയും വിരുദ്ധ കളങ്ങളിലേയ്ക്കു നീക്കിവെയ്ക്കാവുന്ന ഇരു മരണങ്ങളും ഒരു ചോദ്യമായി മനസ്സിൽ തറയ്ക്കുന്ന വിധം ഈ സിനിമ അനുഭവിപ്പിക്കുന്നു.
കീസ്ലോവ്സ്കിയുടെ പല വർക്കുകളിലും കാണാറുള്ള പ്രത്യേക കളർ ടോണ്‍ ഈ സിനിമയിലും കാണാം. ആശയ പ്രകാശനത്തെ ബാലപ്പെടുത്തുന്നതിനായുള്ള അനുപമമായ സിനെമാടോഗ്രഫിയും , മനം തുളയ്ക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ തീവ്രതയും , മാസ്മരികതയും അദേഹത്തിന്റെ ഇതര സിനിമകളിലേതു പോലെ ഇവിടെയും അന്യം നിന്നിട്ടില്ല. ഈ സിനിമയുടെ പ്ലോട്ട് അദേഹത്തിന്റെ വിഖ്യാതമായ DECALOGUE എന്ന മിനി സീരീസിൽ ഒരു എപിസോഡ് ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.
55-മത്തെ വയസ്സിൽ മരണം തേടിയെത്തിയ ഈ മഹാപ്രതിഭയിൽ നിന്ന് ലഭിക്കാതെ പോയ സിനിമകളെയോർത്ത് വിഷമപൂർവ്വം ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

No comments:
Post a Comment