FILM : DREAMS OF DUST (2006)
COUNTRY : BURKINA
FASO !!! FRANCE
GENRE : DRAMA
DIRECTOR : LAURENT SALGUES
സമൃദ്ധിയുടെ നിഴലുകളില്ലാത്ത ഭൂപ്രകൃതിയുടെ ശക്തമായ സാന്നിദ്ധ്യമാകുമ്പോഴും , സ്വപ്നങ്ങളുടെ ഊർവ്വരതയെയാണ് ഈ സിനിമയിലെ മരുപ്രദേശങ്ങൾ പ്രതിനിധീകരിക്കുന്നത്. പൊടിക്കാറ്റിന്റെ അസഹനീയതകൾക്കിടയിൽ അവ്യക്തമായി ഉയർന്നു വരുന്ന മനുഷ്യക്കോലങ്ങൾ സിനിമയുടെ വ്യത്യസ്തമാർന്ന തുടക്കം എന്നതുപോലെ , പേരിനെയും ന്യായീകരിക്കുന്നു.
ബുർകിന ഫാസോ-യിലെ മരുപ്രദേശങ്ങളിൽ എവിടെയോ ഉള്ള എസ്സാൻകോ സ്വർണ്ണ ഖനികളുടെ പശ്ചാത്തലത്തിൽ അവതരിക്കപ്പെട്ട ഈ ഡ്രാമ , ആഫ്രിക്കൻ ജീവിതങ്ങളുടെ വൈവിധ്യങ്ങളെ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു. നൈജീരിയക്കാരനായ MOKSTER എന്ന കർഷകൻ ജോലിക്ക് വേണ്ടി സ്വർണ്ണ ഖനികൾ നിറഞ്ഞ പ്രദേശത്തെത്തുകയാണ്. മനുഷ്യർ സ്വജീവൻ പണയപ്പെടുത്തി മാളങ്ങൾ പോലെ കാണപ്പെടുന്ന ഖനികളിലെയ്ക്ക് പ്രതീക്ഷയുടെ വെളിച്ചവുമേന്തി നുഴഞ്ഞു കയറി യത്നിക്കുകയാണ്. പണത്തെക്കുറിച്ചുള്ള ചിന്തകൾ മാത്രം ആവേശിച്ചവർക്കിടയിൽ MOKSTER വ്യത്യസ്തനാവുന്നത്, നമുക്ക് അവ്യക്തമായ അയാളുടെ ഭൂതകാല ദുരിതങ്ങൾ മൂലമാണ്. സുന്ദരിയും, വിധവയും, അമ്മയുമായ COUMBA നായകൻറെ ചിന്തകളിൽ കയറിപ്പറ്റുന്നതും ഈ ഭൂതകാല ദുരന്തത്തിന്റെ ശക്തമായ സ്വാധീനമാണെന്ന് സിനിമയിലെ ചില ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഈ ചിന്തകൾ നിറം പകരുന്ന തുടർചിത്രങ്ങളോടൊപ്പം , ഇതര കഥാപാത്രങ്ങളുടെ ജീവിത-ചിത്രങ്ങൾ കൂടിയാകുമ്പോൾ മികച്ച ഒരു ആഫ്രിക്കൻ സിനിമയാണ് രൂപം കൊണ്ടത്.
MOKSTER-ന്റെ സഹ ജോലിക്കാരെല്ലാം ഒരിക്കൽ ധനികരായി നാട്ടിലേയ്ക്ക് മടങ്ങിയവരും വീണ്ടും തിരിച്ചെത്തിയവരുമാണ് എന്നത് , ധനാർത്തി സൃഷ്ടിക്കുന്ന ദുരിതങ്ങളുടെ തടവറയിൽ പിടയാൻ വിധിക്കപ്പെടുന്ന ദരിദ്ര-സ്വത്വങ്ങളെ സൂചിപ്പിക്കുന്നു. കറുത്ത നിറം പൂശിയ വെളുത്ത പാവയുടെ മുഖവും, MARIYAMA -യുടെ(COUMBA -യുടെ മകൾ) ഭാവിയും മണ്ണിന്റെ സ്വപ്നങ്ങളായി വ്യാഖ്യനിക്കാമെങ്കിലും, നന്മയും , സദാചാരവും പ്രകാശിച്ച MOKSTER-ന്റെ കഥാപാത്രം വിരുദ്ധമായ സ്വത്വങ്ങളിലെയ്ക്ക് ചാഞ്ചാടുന്ന വ്യക്തമായ ഫ്രൈമുകൾ സ്വപ്‌നങ്ങൾ മണ്ണടിയുന്ന യാഥാർത്ഥ്യത്തെയാണോ ഉദേശിച്ചത് എന്ന സന്ദേഹം ബാക്കിയാക്കുന്നു. നായകൻ നടന്നകലുന്ന അവസാന ദൃശ്യങ്ങളെ ശുഭാന്ത്യമെന്നോ , ദുരിതമയമെന്നോ വിശേഷിപ്പിക്കാനാവാത്ത വിധം അവതരിപ്പിച്ചിരിക്കുന്ന ഈ സിനിമയിലെ നായകൻ യഥാർത്ഥത്തിൽ തേടിയത് സ്വർണ്ണ സ്വപ്നങ്ങളെക്കാൾ , ഇന്നലെകളിൽ നിന്നുമൊരു മോചനമായിരിക്കാമെന്ന് തോന്നി.
നിശബ്ദത സംഗീതമാവുന്ന ഈ സിനിമയുടെ ഫ്രൈമുകൾ സ്വർണ്ണ നിറത്തിൽ മുക്കിയവയായി അനുഭവപ്പെടുന്നു. ആഫ്രിക്കൻ ജീവിതങ്ങളുടെയും, സിനിമകളുടെയും വൈവിധ്യം ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ എന്തായാലും ആസ്വാദ്യകരമാകും......

നല്ല റിവ്യൂ
ReplyDeleteനന്ദി , നല്ല വാക്കുകൾക്ക്
Delete