FILM : I AM NOT SCARED (2003)
COUNTRY : ITALY
GENRE : MYSTERY !!! DRAMA
DIRECTOR : GABRIELE SALVATORES
വിളഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾ നിറഞ്ഞ ഗ്രാമീണതയുടെ വശ്യസൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഫ്രെയിമുകളിൽ ബാല്യത്തിന്റെ കുസൃതികളോടൊപ്പമാണ് ഈ സിനിമയാരംഭിക്കുന്നത്. സിനിമയിലെ കാഴ്ച്ചകൾക്കും, മനസ്സിനും ഒരു പത്തു വയസ്സുകാരന്റെ ആത്മാംശമുള്ളതായി തോന്നും. വേദനകളും, ആകാംഷകളും, രഹസ്യങ്ങളുമെല്ലാം സിനിമയുടെ ഭാഗമാകുന്നുണ്ടെങ്കിലും ബാല്യത്തിന്റെ നിഷ്ക്കളങ്കതയാണ് സാഹചര്യങ്ങളുടെ പരീക്ഷണങ്ങൾക്ക് ഇരയായി മുന്നോട്ടാഞ്ഞു നിൽക്കുന്നത്.
മുതിർന്നവരുടെയും, കുട്ടികളുടെയും ശരി-തെറ്റുകൾക്ക് വ്യത്യസ്ത അളവുകോലുകളാണ്. "സാഹചര്യങ്ങൾ" എന്ന ഒറ്റവാക്കിലേക്കു പല തെറ്റുകളും അലിയിച്ചു കളയുന്ന പക്വതയും, തിരിച്ചറിവില്ലായ്മയുടെയും, നിഷ്കളങ്കതയുടെയും സ്വാഭാവികതയായ തെറ്റുകളും രണ്ടു കളങ്ങളിലാണ് ഇടം തേടേണ്ടത്. MICHELE-യുടെ രഹസ്യം മുതിർന്നവരുടെയും രഹസ്യമാണ്. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനോട് ചേർന്ന് അവൻ കണ്ടെത്തുന്ന തടവറയിൽ സൗഹൃദം പൂവിടുന്നതോടെ അവന്റെ ഭാവനകൾക്കൊപ്പം നമുക്കും സഞ്ചരിക്കേണ്ടി വരുന്നു. സിനിമയിലെ നിഗൂഢതയുടെ ചുരുളഴിയുന്നതോടെ യാഥാർത്യത്തെ എതിരിടേണ്ടി വരുന്ന MICHELE-യുടെ നിഷ്ക്കളങ്കതയ്ക്ക് തിരിച്ചറിവിന്റെ വെളിച്ചമേറ്റു തുടങ്ങുകയാണ്.
പ്രധാന കഥാപാത്രമുൾപ്പെടെ എല്ലാ കുട്ടികളും സ്വാഭാവികമായ അഭിനയമാണ് കാഴ്ചവെയ്ക്കുന്നത്. പ്രകൃതിയും ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്നു. അതിമനോഹരമായാണ് ഈ സിനിമ വിഷ്വലൈസ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആകാംഷയ്ക്കും, വേദനകൾക്കും തീവ്രത നൽകുന്നതിൽ പശ്ചാത്തല സംഗീതവും പങ്കുചേരുന്നു. പ്രതീക്ഷിത രീതിയിലല്ല സിനിമയുടെ ക്ളൈമാക്സ് സംവിധായകൻ ഒരുക്കിയതെങ്കിലും അവസാന രംഗം പ്രേക്ഷകന്റെ കണ്ണും, മനസ്സും നിറയ്ക്കുന്നതായിരുന്നു.

വിളഞ്ഞു നിൽക്കുന്ന ഗോതമ്പു പാടങ്ങൾ
ReplyDeleteനിറഞ്ഞ ഗ്രാമീണതയുടെ വശ്യസൗന്ദര്യത്തിൽ
കുളിച്ചു നിൽക്കുന്ന ഫ്രെയിമുകളിൽ ബാല്യത്തിന്റെ
കുസൃതികളോടൊപ്പമാണ് ഈ സിനിമയാരംഭിക്കുന്നത്.
സിനിമയിലെ കാഴ്ച്ചകൾക്കും, മനസ്സിനും ഒരു പത്തു
വയസ്സുകാരന്റെ ആത്മാംശമുള്ളതായി തോന്നും. വേദനകളും,
ആകാംഷകളും, രഹസ്യങ്ങളുമെല്ലാം സിനിമയുടെ ഭാഗമാകുന്നുണ്ടെങ്കിലും ബാല്യത്തിന്റെ നിഷ്ക്കളങ്കതയാണ് സാഹചര്യങ്ങളുടെ പരീക്ഷണങ്ങൾക്ക് ഇരയായി മുന്നോട്ടാഞ്ഞു നിൽക്കുന്നത്.