FILM : ELDORADO (2008)
GENRE : DRAMA !! COMEDY !! ROAD MOVIE
COUNTRY : BELGIUM
DIRECTOR : BOULI LANNERS
ചില സിനിമകൾ നമ്മുടെ പ്രതീക്ഷകൾക്ക് മുകളിൽ നിൽക്കും. എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു അനുഭവം തന്ന സിനിമയായ ELDORADO എന്ന ബെൽജിയൻ സിനിമയാണ് ഇന്നത്തെ സജഷൻ. ഒരു ബ്ലാക്ക് കോമഡി എന്നതിനേക്കാളും റോഡ് മൂവി എന്ന ലേബലിലാണ് എന്റെ കണ്ണുടക്കിയത്. സംവിധായകനും, രചയിതാവുമായ ആൾ തന്നെ പ്രധാന കഥാപാത്രങ്ങളിലൊന്നായി വേഷമിട്ട ഈ സിനിമയിലെ യാത്ര തുടങ്ങുന്ന സാഹചര്യം രസകരമാണ്. മധ്യവയസ്കനായ യുവാൻ വീട്ടിലെത്തുമ്പോൾ കാണുന്നത് ഭവന ഭേദനം നടന്ന കാഴ്ച്ചയാണ്. അക്രമിയെ പിടികൂടുന്ന അയാൾ നിയമത്തിന്റെ വഴിക്ക് പോകാതെ, ആ യുവാവിനെയും കൂട്ടി ഒരു യാത്ര തുടങ്ങുകയാണ്.
ബെൽജിയത്തിലെ സുന്ദരമാർന്ന ഗ്രാമാന്തരീക്ഷത്തിലൂടെയുള്ള യാത്രയിൽ അവർ എതിരിടുന്ന കാഴ്ച്ചകളും, കഥാപാത്രങ്ങളും, അവരുടെ ചെയ്തികളും സിനിമയിലേക്ക് പല ഗൗരമേറിയ വിഷയങ്ങളെയും ഉൾച്ചേർക്കുന്നു. നായക കഥാപാത്രത്തിന്റെ പല ചെയ്തികളെയും ഈ യാത്രയിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പ്രേക്ഷകന് ഉൾക്കൊള്ളാനാവുക. ചില ജീവിത നന്മകളെ പ്രേക്ഷകനിലേക്കു സന്നിവേശിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ സംവിധായകൻ ശ്രമിക്കുന്നതായി തോന്നി.
ഏതൊരു റോഡ് മൂവിയിലെയും പോലെ മനോഹരമാർന്ന ഫ്രെയിമുകൾ ഈ സിനിമയിലും കാണാവുന്നതാണ്. കഥാപാത്രങ്ങളുടെ അപൂർണ്ണത സിനിമയുടെ പുരോഗതിക്കനുസരിച്ചു തെളിഞ്ഞു വരുമെങ്കിലും, പ്രേക്ഷക വ്യാഖ്യാനങ്ങൾക്കുള്ള ഇടങ്ങൾ അവശേഷിപ്പിച്ചാണ് ELDORADO-യിലെ കാഴ്ച്ചകൾ ഇരുട്ടിന് വഴിമാറുന്നത്.

ഏതൊരു റോഡ് മൂവിയിലെയും പോലെ
ReplyDeleteമനോഹരമാർന്ന ഫ്രെയിമുകൾ ഈ സിനിമയിലും
കാണാവുന്നതാണ്. കഥാപാത്രങ്ങളുടെ അപൂർണ്ണത
സിനിമയുടെ പുരോഗതിക്കനുസരിച്ചു തെളിഞ്ഞു വരുമെങ്കിലും,
പ്രേക്ഷക വ്യാഖ്യാനങ്ങൾക്കുള്ള ഇടങ്ങൾ അവശേഷിപ്പിച്ചാണ്
ELDORADO-യിലെ കാഴ്ച്ചകൾ ഇരുട്ടിന് വഴിമാറുന്നത്.