FILM : THE DEBT (1999)
COUNTRY : POLAND
GENRE : CRIME !!! DRAMA
DIRECTOR : KRZYSTOF KRAUZE
"BASED ON TRUE EVENTS" - ഇങ്ങനെയുള്ള ഒരു ടാഗ് മതി സിനിമയിലേക്ക് ആകർഷിക്കപ്പെടാൻ. എന്നാൽ, ആ സിനിമ കണ്ടിരിക്കാനും, ഓർത്തിരിക്കാനും കാരണമാകുന്നത് സംവിധായകൻ അതിനു എങ്ങനെ ദൃശ്യഭാഷ്യം ഒരുക്കുന്നു എന്നതാണ്. യഥാർത്ഥ സംഭവങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടും THE DEBT എന്ന പോളിഷ് സിനിമയ്ക്ക് അർഹിച്ച അംഗീകാരങ്ങൾ എന്തുകൊണ്ട് ലഭിച്ചില്ല എന്ന സംശയവും ഈ കുറിപ്പിനൊപ്പം ചേർക്കുന്നു.
ചില കഥാപാത്രങ്ങളെ നമ്മൾ വളരെയധികം വെറുക്കും, ചിലരുടെ നിസ്സഹായത നമ്മുടെതാകും, ചിലരെ സഹായിക്കാൻ നമ്മുടെ മനസ്സ് കൊതിക്കും. ചില സിനിമകൾ അങ്ങനെയാണ് പ്രേക്ഷകനെ സിനിമയിലേക്ക് വലിച്ചിടും. ഈ സിനിമ അത്തരമൊരു അനുഭവമാണ് പ്രേക്ഷകന് നൽകുക. മനസ്സുകൊണ്ട് നമ്മൾ കഥാപാത്രങ്ങളുടെ വ്യഥകളെ പിൻപറ്റും. അവരുടെ അസ്വസ്ഥത നമ്മുടേതുമാകും. ഈ സിനിമ രണ്ടു യുവാക്കളുടെ കഥയാണ്. കഥാംശം നിങ്ങളിൽ നിന്നും മറച്ചുപിടിക്കുന്നതാണ് നല്ലതെന്നതിനാൽ ഒറ്റവരിയിൽ ഒതുക്കിപ്പറയാം. ബിസിനസ്സ് സ്വപ്നങ്ങളുമായി ജീവിതം പച്ചപിടിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്ന രണ്ടു യുവസംരംഭകർ അകപ്പെടുന്ന അഴിയാകുരുക്കുകളിലൂടെയാണ് സിനിമ മുന്നേറുന്നത്. ലളിതമായി തോന്നാവുന്ന പ്ലോട്ടിനെ വളരെ ഗ്രിപ്പിങ് ആയി അവതരിപ്പിക്കാൻ സംവിധായകനായി. അഭിനേതാക്കളുടെ നല്ല പ്രകടനങ്ങളും, മികച്ച ദൃശ്യപരിചരണവും സിനിമയിലെ എടുത്തു പറയേണ്ട മികവുകളാകുന്നു.
സംരക്ഷണമൊരുക്കേണ്ട വ്യവസ്ഥകൾ നിസ്സംഗമാവുമ്പോൾ, സഹനത്തിന്റെയും, നിസ്സഹായതയുടെയും അതിരുകളിൽ മാനസികമായും, ശാരീരികമായും തളർന്നു വീഴുന്ന കാഴ്ച്ചകൾക്കൊപ്പമാവില്ല നിയമങ്ങളുടെയും, നീതിയുടെയും അതിരുകളെ അളന്നു ജീവിക്കുന്നവർ പോലും. ശരികളും തെറ്റുകളും ആപേക്ഷികമാകുന്ന സാഹചര്യങ്ങളിൽ പ്രേക്ഷകർ എവിടെ ചുവടുവെയ്ക്കും എന്നതും ആപേക്ഷികമാവുന്നു. കഥാപാത്രങ്ങളും, കഥയും സിനിമയ്ക്കു ശേഷവും ഓർമ്മയിൽ കുരുങ്ങുന്ന ഈ "UNDERRATED GEM"-നെ കുറിച്ചുള്ള കുറിപ്പ് ഇവിടെ നിർത്തുന്നു.

ReplyDelete