Friday, 24 November 2017

THE LAW (1990)



FILM : THE LAW (1990)
COUNTRY : BURKINA FASO
GENRE : DRAMA
DIRECTOR : IDRISSA OUEDRAOGO

                      സിനിമയുടെ സാങ്കേതിക വശങ്ങൾക്കു പുറകെ പോകാതെ  മികച്ച സംവിധായകരിലൂടെ ജീവിത ഗന്ധിയായ, പ്രാദേശികതയുടെ ചൂടും ചൂരുമുള്ള സിനിമകൾ ഇറങ്ങുന്ന ഇടമാണ് ആഫ്രിക്ക. കച്ചവട സിനിമകളുടെ ചേരുവകളെ കൈയൊഴിഞ്ഞു നാടിന്റെ സാംസ്കാരിക നിസ്വനങ്ങളെ പുണരുന്ന ജീവിതക്കാഴ്ചകളാണ് ആഫ്രിക്കൻ സിനിമകളെ വേറിട്ടു നിർത്തുന്നത്. 1990 കാൻ ഫെസ്റ്റിവലിൽ ജൂറി പ്രൈസ് കരസ്ഥമാക്കിയ THE LAW എന്ന സിനിമയും  എല്ലാനിലയ്ക്കും "ആഫ്രിക്കൻ" എന്ന സ്വത്വം പേറുന്ന ഒന്നാണ്.
       "SAGA" എന്നയാളാണ് സിനിമയിലെ നായകൻ. വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന അയാൾക്ക് പലതും നഷ്ടമായിരിക്കുന്നു. അയാൾ അവിടെ തുടരുന്നത് കൂടുതൽ നഷ്ടങ്ങളെയാണ് ക്ഷണിച്ചു വരുത്തുന്നത്. പ്രശ്നങ്ങൾ  കൂടുതൽ സങ്കീർണ്ണമാകുന്നതോടെ സിനിമയുടെ താളവും മറ്റൊന്നാകുന്നു.
     "സാമൂഹിക നിയമങ്ങൾ" ആചാരങ്ങളുടെയും, ഗോത്ര സംസ്കാരങ്ങളുടേയുമെല്ലാം മേലങ്കിയണിഞ്ഞു ക്രൂരത അഴിച്ചുവിടുന്ന യാഥാർത്യം ആഫ്രിക്കയുടെ ഭൂതകാലങ്ങളിൽ സാധാരണമായിരുന്നു. പ്രണയം, മരണം, കൊലപാതകങ്ങൾ എന്നിവയിൽ ചിലതെല്ലാം ഇത്തരം നിയമങ്ങളുടെ ചൂടേറ്റവയായിരുന്നു എന്ന സത്യമാണ് ഈ സിനിമ പകരുന്നത്. കഥാതന്തു പരിചിതവും, പുതുമയില്ലാത്തതുമാണെങ്കിലും, സിനിമയുടെ വേറിട്ട പശ്ചാത്തലം അതിന്റെ വിരസതയകറ്റുന്നു. ആഫ്രിക്കൻ സിനിമയിലെ ക്ലാസിക്കുകൾ തേടുന്നവർ തീർച്ചയായും ഈ സിനിമ കാണേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം.


1 comment:

  1. "സാമൂഹിക നിയമങ്ങൾ" ആചാരങ്ങളുടെയും,
    ഗോത്ര സംസ്കാരങ്ങളുടേയുമെല്ലാം മേലങ്കിയണിഞ്ഞു
    ക്രൂരത അഴിച്ചുവിടുന്ന യാഥാർത്യം ആഫ്രിക്കയുടെ ഭൂതകാലങ്ങളിൽ
    സാധാരണമായിരുന്നു. പ്രണയം, മരണം, കൊലപാതകങ്ങൾ എന്നിവയിൽ ചിലതെല്ലാം ഇത്തരം നിയമങ്ങളുടെ ചൂടേറ്റവയായിരുന്നു എന്ന സത്യമാണ് ഈ സിനിമ പകരുന്നത്.

    ReplyDelete