FILM : WHISPER WITH THE WIND (2009)
COUNTRY : IRAQ
GENRE : DRAMA
DIRECTOR : SHAHRAM ALIDI
"യുദ്ധങ്ങൾ" വേദനകളും, തീരാനഷ്ടങ്ങളും, ദുരിതങ്ങളും, ക്രൂരതകളുമല്ലാതെ എന്താണ് ബാക്കിയാക്കുന്നത് എന്ന് ഓർത്തു പോവാറുണ്ട്. യുദ്ധം ഒളിഞ്ഞോ, തെളിഞ്ഞോ ഭാഗമാകുന്ന സിനിമകളുടെ പ്രേക്ഷകനാകുന്ന അവസരങ്ങളിലെല്ലാം ഈ ചിന്തകൾ ശക്തിയാർജ്ജിക്കുകയും, യുദ്ധത്തിന്റെ വേറിട്ട മുഖങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്. 80-കളിലെ സദ്ദാം ഭരണകാലത്തിലെ കുർദ്ദിഷ് വംശഹത്യയുടെ പശ്ചാത്തലത്തെ അവതരിപ്പിക്കുന്ന WHISPER WITH THE WIND എന്ന കുർദിഷ് സിനിമയും യുദ്ധങ്ങളുടെ ഭീകരതയെ തന്നെയാണ് വ്യക്തമാക്കുന്നത്. സർറിയൽ ഡ്രാമയെന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമ വേറിട്ട കാഴ്ചാ അനുഭവമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
"ഉന്മൂലനം" എന്ന ഭീതിയിൽ ജീവിതത്തെ ചേർത്തുപിടിച്ചു നെട്ടോട്ടമോടുന്ന കുർദ്ദുകൾ നിറഞ്ഞ കുന്നിൻ പുറങ്ങളിലൂടെയും, താഴ്വരകളിലൂടെയും സഞ്ചരിക്കുകയാണ് MAM BALADAR. വാർധക്യം ആശ്ലേഷിച്ചു തുടങ്ങിയ അയാളോടൊപ്പം സഞ്ചാരികളാകുന്നത് ശബ്ദങ്ങളാണ്. വ്യഥകളുടെയും, പ്രണയത്തിന്റെയും, പ്രതിഷേധത്തിന്റെയും, നിരാശയുടെയും, വെല്ലുവിളികളുടെയും, പ്രതിരോധത്തിന്റെയും, പ്രതീക്ഷയുടെയും, പ്രാർത്ഥനയുടേയുമെല്ലാം ശബ്ദസന്ദേശങ്ങളുടെ വാഹകനാണയാൾ. ക്രൂരത അഴിഞ്ഞാടുന്ന ഭൂമികയിലൂടെ അയാൾക്കൊപ്പം സഹചാരികളാകുന്ന ശബ്ദങ്ങൾക്ക് കേൾവിക്കാരെ കണ്ടുമുട്ടാനാകുമോ?..... പ്രണയിനിക്കായി കൈമാറുന്ന സന്ദേശത്തിനൊടുവിലെ ചുംബനത്തിന്റെ ചുടുനിശ്വാസമേൽക്കുന്നത് യുദ്ധങ്ങൾ പിരിച്ച കമിതാക്കളുടെ ഹൃദയങ്ങളിലാണ്. ബാല്യത്തിന്റെ കളിചിരികൾ നിറയേണ്ട മൈതാനങ്ങളിൽ മരണത്തിന്റെ നിശബ്ദത നിറഞ്ഞു തുളുമ്പുമ്പോൾ നാം തിരയേണ്ടത് മനുഷ്യനെയാണെന്നു ഓർമിപ്പിക്കുന്നു ഈ സിനിമ.
യുദ്ധത്തിന്റെ ഭീകരതയെ അതിന്റെ തീക്ഷ്‌ണത ചോരാതെ യുദ്ധാനന്തര സാഹചര്യങ്ങളിലൂടെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹിംസകൾ നേരിട്ടു കാണുന്നില്ലെങ്കിലും മുൻപ്-ശേഷം എന്നിവയ്ക്കിടയിൽ നടനമാടുന്ന ക്രൂരതയുടെ ആഴം പ്രേക്ഷകനിലേക്കു ആഴ്ന്നിറങ്ങുക തന്നെ ചെയ്യും. സിനിമയുടെ ആഖ്യാനത്തോടും, വേഗതയോടും ചേർന്നു നിൽക്കുന്ന ദൃശ്യങ്ങളും, ദൈർഘ്യമേറിയ നിശ്ശബ്ദതയ്ക്കിടയിലൂടെ പെട്ടെന്ന് കയറി വരുന്ന പശ്ചാത്തല സംഗീതവും ഈ സിനിമയ്ക്ക് മുതൽക്കൂട്ടാവുന്നു.
ശരീരത്തിലേൽക്കുന്ന ഉണങ്ങുന്ന മുറിവുകളെക്കാൾ മനസ്സിലേൽക്കുന്ന നീറുന്ന മുറിവുകളാണ് യുദ്ധങ്ങൾ ഇരകൾക്ക് സമ്മാനിക്കുന്നത്. ഈ സിനിമയിലെ കാഴ്ചകളിലുപരി, അവയെക്കുറിച്ചുള്ള ചിന്തകളാണ് നമ്മിലേക്ക് അസ്വസ്ഥതകളെ ക്ഷണിച്ചു വരുത്തുന്നത്. അവസാന രംഗമാണ് ഈ സിനിമയിലെ ഏറ്റവും മികച്ചത്, മനോഹരവും.......

യുദ്ധത്തിന്റെ ഭീകരതയെ അതിന്റെ
ReplyDeleteതീക്ഷ്‌ണത ചോരാതെ യുദ്ധാനന്തര സാഹചര്യങ്ങളിലൂടെയാണ്
സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഹിംസകൾ നേരിട്ടു കാണുന്നില്ലെങ്കിലും മുൻപ്-ശേഷം എന്നിവയ്ക്കിടയിൽ നടനമാടുന്ന
ക്രൂരതയുടെ ആഴം പ്രേക്ഷകനിലേക്കു ആഴ്ന്നിറങ്ങുക തന്നെ ചെയ്യും. സിനിമയുടെ ആഖ്യാനത്തോടും, വേഗതയോടും ചേർന്നു നിൽക്കുന്ന ദൃശ്യങ്ങളും, ദൈർഘ്യമേറിയ നിശ്ശബ്ദതയ്ക്കിടയിലൂടെ പെട്ടെന്ന് കയറി വരുന്ന പശ്ചാത്തല സംഗീതവും ഈ സിനിമയ്ക്ക് മുതൽക്കൂട്ടാവുന്നു.