FILM : ABSOLUTE HUNDRED (2001)
COUNTRY : SERBIA
GENRE : CRIME !!! DRAMA
DIRECTOR : SRDAN GOLUBOVIC
CIRCLES (2013), TRAP (2007) എന്നീ സിനിമകളിലൂടെയാണ് സെർബിയൻ സംവിധായകനായ SRDAN GOLUBOVIC-നെ പരിചയിച്ചത്. ഈ രണ്ടു സിനിമകൾ നൽകിയ ദൃശ്യാനുഭവം തന്നെയായിരുന്നു ABSOLUTE HUNDRED എന്ന സിനിമ കാണാൻ പ്രചോദനമേകിയത്. ഒരു സ്പോർട്ട് സിനിമയാണ് ഞാൻ പ്രതീക്ഷിച്ചതെങ്കിലും നല്ല ഒരു ക്രൈം ഡ്രാമയാണ് കാണാനായത്.
ABSOLUTE HUNDRED ഷൂട്ടർമാരായ രണ്ട് സഹോദരങ്ങളുടെ കഥ പറയുന്നു. മൂത്തവനായ IGOR മുൻ ഒളിമ്പിക് ചാമ്പ്യനും, ഇളയവൻ SASHA പ്രതിഭാധനനായ ഭാവി വാഗ്ദാനവുമാണ്. എന്നാൽ IGORന്റെ ചെയ്തികളും , ബാധ്യതകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ രണ്ട് പേരെയും ഒരുപോലെ ബാധിക്കുന്നു. അവയെ നേരിടുന്ന ശ്രമങ്ങളാണ് ഈ സിനിമയെ ഒരു സ്പോർട്ട് മൂവിയുടെ ട്രാക്കിൽ നിന്നും മാറ്റി സഞ്ചരിപ്പിക്കുന്നതും.
CIRCLE എന്ന സിനിമയിലേതു പോലെ ഈ സിനിമയിലും വിജനമായ തെരുവുകളും , നിശബ്ദതയിൽ മുങ്ങി നിൽക്കുന്ന അപ്പാർട്ട്മെന്റുകളേയും കാണാം. ബോധപൂർവം ഉൾകൊള്ളിച്ചത് എന്ന രീതിയിൽ പലതവണ ഫ്രെയിം നിറയുന്ന ഇത്തരം കാഴ്ച്ചകൾ അവിടങ്ങളിലെ വിരസമായ ജീവിതത്തെ ദ്യോതിപ്പിക്കുന്നവയാവാം എന്ന സംശയം മനസ്സിൽ ബാക്കിവെച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

No comments:
Post a Comment