FILM : SON OF SAUL (2015)
COUNTRY : HUNGARY
GENRE : DRAMA
DIRECTOR : LASZLO NEMES
നാസി ഭീകരതകളും, ഹോളോകാസ്റ്റും വിഷയമായുള്ള മറ്റൊരു സിനിമ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു തള്ളാവുന്നതല്ല ഹംഗേറിയൻ സിനിമയായ SON OF SAUL. ക്രൂരതകളും, വേദനകളും, നിലവിളികളും, മരണവും കയ്യേറിയിട്ടുള്ള നാലു ചുമരുകൾക്കുള്ളിൽ തളംകെട്ടി നിൽക്കുന്ന മനുഷ്യ മാംസത്തിന്റെ ഗന്ധമറിഞ്ഞ് അസ്വസ്ഥതയെ സഹചാരിയാക്കി വേദനയോടെ മാത്രം കണ്ടുതീർക്കാവുന്ന കാഴ്ചയാണ് SON OF SAUL.
ഉന്മൂലന സിദ്ധാന്തത്തിന്റെ കൊടുംക്രൂരതകൾക്ക് സാക്ഷിയായ ഓഷ്വിട്സിന്റെ അകത്തളങ്ങളിൽ അഴിഞ്ഞാടിയ ഭീകരതയെ ഇത്രമേൽ പ്രേക്ഷകനിലേക്ക് പകർന്ന സിനിമകൾ കുറവായിരിക്കും. ഗ്യാസ്ചേംബറിൽ അവസാനിച്ച ഓരോ ജീവിതവും അവസാന ശ്വാസത്തിനു മുൻപ് വരെ നടന്നു തീർത്ത ദുരിതങ്ങളേയും, അനുഭവിച്ച മാനസിക സംഘർഷങ്ങളെയും ഒരു സിനിമയുടെ പരിമിതമായ സമയത്തിലേക്ക് ചുരുക്കാനാവില്ല. എങ്കിലും, മാനവികതയെ കൈവിട്ട് "ചരിത്രം" താണ്ടിയ വഴികളിലേക്ക് ക്യാമറ തിരിക്കുമ്പോൾ സംഭവിക്കാനോ, ആവർത്തിക്കാനോ പാടില്ലാത്ത ഇരുണ്ട ദിനങ്ങളെക്കുറിച്ചുള്ള അപായ സൂചനകളാകുന്നു. വിധിക്കുന്നവരെയും, വിധിക്കപ്പെടുന്നവരെയുമല്ല മനുഷ്യത്വമുള്ളവരെയാണ് ലോകത്തിനാവശ്യം എന്ന തിരിച്ചറിവിലേക്കാണ് മാനവ സമൂഹം ഉണരേണ്ടത്.
ജൂത തടവുകാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട "SONDERKOMMANDO"-കളുടെ സഹായത്തോടെയാണ് നാസികൾ കൂട്ടഹത്യകൾ ഫലപ്രദമായി നടത്തിയിരുന്നത്. മരണം താൽകാലികമായെങ്കിലും അകന്നു നിൽക്കുന്ന "ഔദാര്യത്തിൽ" കടിച്ചു തൂങ്ങാതെ മനസ്സിനുള്ളിൽ കലാപത്തിന്റെ കനലുകളുമായാണ് അവർ നിർബന്ധിത ജോലി ചെയ്യുന്നത്. പ്രതീക്ഷകൾ നാമ്പിടാത്ത, സ്വപ്‌നങ്ങൾ കടന്നു വരാത്ത വീർപ്പുമുട്ടലിന്റെ തടവറയിൽ ജീവനുള്ളതും ചേതനയറ്റതുമായ ശരീരങ്ങളെയാണ് നമുക്ക് കാണാവുന്നത്. ഭീകരതകളെ മങ്ങിയ കാഴ്ചകളായി പിന്നിലേക്ക് തള്ളി SAUL എന്ന നായകനിൽ തറച്ചു നിൽക്കുന്ന ക്യാമറയുടെ ഭാഷയും നമുക്ക് വായിച്ചെടുക്കാം. ജീവിതമെന്നത് മരണവുമായുള്ള ഒളിച്ചുകളിയാവുന്ന ഇടനാഴികളിലും മനുഷ്യ മനസ്സിന്റെ ഉത്കൃഷ്ട സൗന്ദര്യമായി മാനവികതയെ ദർശിക്കാം എന്നതാണ് SON OF SAUL പറയുന്ന പരമമായ സത്യം. ഇരുട്ടിനുള്ളിലെ ആ നേർത്ത വെളിച്ചത്തിലേക്കാണ് നമ്മൾ നോക്കേണ്ടതും..........

No comments:
Post a Comment