FILM : THE LIGHT THIEF (2010)
COUNTRY : KYRGYZSTAN
GENRE : DRAMA
DIRECTOR : AKTAN ARYM KUBAT
ഒരു ദേശത്തിന്റെ പൈതൃകവും, പാരമ്പര്യവും കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്. അതിനാൽ തന്നെ ഗ്രാമീണാന്തരീക്ഷത്തിലുള്ള സിനിമകൾ എപ്പോഴും പുതുമകൾ സമ്മാനിക്കുന്നവയാണ്. സാർവ്വദേശീയതയെ നിരാകരിക്കുന്ന പ്രാദേശികമായ ചിഹ്നങ്ങളാണ് ഈ പുതുമയുടെ നിദാനം. ഗ്രാമീണ സൗന്ദര്യം നിഴലിക്കുന്ന കിർഗിസ്ഥാൻ സിനിമയായ THE LIGHT THIEF എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ദരിദ്രരായ ഗ്രാമീണരെ സഹായിക്കുന്ന സഹൃദയനായ ഒരു ഇലക്ട്രീഷനെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ നമ്മുടെ കാഴ്ചകളുടെ കൂടെ കൂടുന്നത്. വളരെ ലളിതമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട ഈ സിനിമ ദാരിദ്ര്യം, സ്നേഹം, മൂല്യങ്ങൾ, അഴിമതി, രാഷ്ട്രീയം എന്നിവയെ സ്പർശിച്ചു കൊണ്ടാണ് കടന്നുപോവുന്നത്. ഈ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ വ്യക്തമായി അടയാളപ്പെടുത്താനും സിനിമ ശ്രമിക്കുന്നു. കേവലം 76 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമയിൽ കോമഡി രംഗങ്ങൾ ഉണ്ടെങ്കിലും ഒരു ഫീൽ ഗുഡ് സിനിമയുടെ പാതയിലല്ല സിനിമ സഞ്ചരിക്കുന്നത്.
No comments:
Post a Comment