FILM : THE NOTEBOOK
(2013)
GENRE : DRAMA
, WAR
COUNTRY : HUNGARY
DIRECTOR : JANOS
SZASZ
"കാടിന്റെ നിയമങ്ങൾ നാടിന്റെ നിയമങ്ങളാകുമ്പോൾ കരുണ, സഹൃദയത്വം എന്നിവ ദുർബലരുടെ ഗുണ വിശേഷണങ്ങളാകുന്നു". ഈ തിരിച്ചറിവുകളുമായി സമരസപ്പെടാനുള്ള ഇരട്ട സഹോദരങ്ങളുടെ ശ്രമങ്ങളെയാണ് ഹംഗേറിയൻ സംവിധായകനായ JANOS SZASZ ന്റെ THE NOTEBOOK (2013) എന്ന സിനിമ നമ്മളുമായി പങ്കു വെയ്ക്കുന്നത് .WAR-DRAMA ഗണത്തിൽ പെടുത്താവുന്ന ഒന്നാണെങ്കിലും വളരെ വ്യത്യസ്തവും, തീവ്രവുമായ പ്രമേയം അതിന്റെ എല്ലാ യാഥാര്ത്യങ്ങളെയും ആവാഹിച്ചു പകർന്നു നൽകാൻ ഈ സിനിമയുടെ സൃഷ്ടാക്കൾക്ക് കഴിഞ്ഞിരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന 1940 കളിലെ ഹംഗേറിയൻ അതിർത്തി ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. പട്ടാളക്കാരനായ ഭർത്താവ് യുദ്ധത്തിനായി പോകുമ്പോൾ, ഏതു നിമിഷവും ജീവൻ കവർന്നേക്കാവുന്ന യുദ്ധത്തെ തന്റെ മക്കൾ അതിജീവിക്കണം എന്ന ആഗ്രഹത്താൽ ഇരട്ടകളായ തന്റെ ബാലന്മാരെ അവരുടെ മുത്തശ്ശിയുടെ അടുത്തേയ്ക്ക് അയക്കുകയാണ് മാതാവ്. പോകുന്നതിനു മുൻപ് അച്ഛൻ അവർക്ക് ഒരു നോട്ടുബുക്ക് നൽകി , നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാര്യങ്ങളും അതിൽ കുറിച് വെയ്ക്കാനും നിർദേശിക്കുന്നു.നാട്ടുകാർ "ദുർ മന്ത്രവാദിനി " എന്ന് വിളിക്കുന്ന അവർക്ക് അജ്ഞാതയായിരുന്ന ക്രൂരയായ മുത്തശ്ശിയുടെ കൂടെയുള്ള ജീവിതമാണ് സിനിമയുടെ ബാക്കി ദൃശ്യങ്ങളിൽ നിറയുന്നത്.
നില നിൽപിന്റെയും , പോരാട്ടത്തിന്റെയും ചിന്തകളെ മാത്രം താലോലിക്കുന്ന "യുദ്ധം" , പൊള്ളുന്ന അനുഭവങ്ങളേകുന്ന "വറചട്ടിയാണെന്ന് " അവർക്ക് മനസ്സിലാകുന്നു. ധാർമികതയുടെ അകത്തളങ്ങളിൽ പിടഞ്ഞു മരിക്കുന്നതിനേക്കാൾ നല്ലത് പാപത്തിന്റെ കറപുരണ്ട അതിജീവനം തന്നെയാണെന്ന് ജീവിതം അവരെ പഠിപ്പിച്ചു. ഓർമകളും ,ബന്ധങ്ങളും ദുർബലതയേകും എന്നതിനാൽ മാതാവിന്റെ കത്തുകളും, ചിത്രങ്ങളുമെല്ലാം അഗ്നിക്കിരയാക്കി ആ ഓർമകളെ തുടച്ചു നീക്കുകയാണ് അവർ ചെയ്യുന്നത്. മനസ്സിനെ അസ്വസ്ഥമാക്കുന്ന അനേകം ദൃശ്യങ്ങൾ സിനിമയിലുണ്ട്. ദുർഘടമായ പാതകൾ നീണ്ടുകിടക്കുന്ന ജീവിതത്തിലെ ക്രൂരമായ വെല്ലുവിളികളിൽ നിന്ന് ഒളിച്ചോടാതെ ക്രൂരതയുടെ അച്ചുകളിലെയ്ക്ക് സ്വയം ഉരുകിയൊലിച്ച് രൂപാന്തരം പ്രാപിക്കുവാനാണ് അവർ ശ്രമിക്കുന്നത്. ശരീരത്തേയും ,മനസ്സിനെയും എല്ലാ വെല്ലുവിളികളേയും നേരിടാനായി ഒരുക്കുന്ന ദൃശ്യങ്ങൾ പലതും അസ്വസ്ഥജനകങ്ങളായിരുന്നു. വേദന, വിശപ്പ് , കാലാവസ്ഥ എന്നിവയോടെല്ലാം കലഹിച്ച് ശരീരത്തെ സജ്ജമാക്കുകയാണ് അവർ.
കരുണ ദുർബലതയും , ക്രൂരത ശക്തിയും , അലങ്കാരവുമാകുന്ന ലോക ക്രമത്തിൽ ക്രൂരതയുടെ പാഠങ്ങൾ തന്നെയാണ് ഈ ഇരട്ട സഹോദരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നത്. "പത്ത് കൽപനകൾ " ഹൃദിസ്ഥമാക്കിയ അവർ കുമ്പസാരക്കൂടിന്റെ അധിപനായ പള്ളീലച്ചനെ ( അയാൾ ചെയ്ത തെറ്റിന്)ബ്ലാക്ക്മെയിൽ ചെയ്യുന്നതും,തങ്ങളോടു നല്ല രീതിയിൽ പെരുമാറിയ ജൂതനായ ഷൂ കച്ചവടക്കാരനെ ഒറ്റുകൊടുത്തവളും , കാമാർത്തമായ പ്രലോഭനങ്ങൾ വച്ചു നീട്ടിയവളുമായ സ്ത്രീയെ അപായപ്പെടുത്താൻ ശ്രമിച്ചതും ധാർമികത , വിശ്വാസം , കുറ്റം, ശിക്ഷ എന്നിവ കാറ്റിലാടുന്ന യുദ്ധ സാഹചര്യങ്ങളെ തന്നെയാണ് ഉയർത്തിക്കാട്ടിയത് .
മുത്തശ്ശിയുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽ താമസിക്കുന്ന നാസി പട്ടാള ഓഫീസറുടെ ഇരട്ടകളോടുള്ള സമീപനം ഹിറ്റ്ലർ വിത്ത് പാകിയ "ആര്യൻ സുപ്രീമസി " യോടുള്ള അന്ധമായ ആരാധനയുടെ അടയാളങ്ങൾ അവശേഷിപ്പിക്കുന്നവയിരുന്നു എന്ന് നിസ്സംശയം പറയാം. മടങ്ങി വരുന്ന മാതാവിനെ തിരസ്കരിക്കുന്ന അവർ, പിതാവിന്റെ മടങ്ങി വരവിനൊടുവിൽ നോട്ടുബുക്കിലെ അവസാന പേജും പൂർത്തിയാക്കി , അവസാനത്തെ ജീവിത പാഠവും ഉൾക്കൊണ്ട് , ജീവിതത്തിലെ അനിവാര്യമായ തീരുമാനങ്ങളിലേയ്ക്ക് ചുവടു വെയ്ക്കുകയാണ് ...
വേറിട്ട ശബ്ദ താളങ്ങൾ നിറഞ്ഞ പശ്ചാത്തല സംഗീതം ഈ വേറിട്ട കാഴ്ചയ്ക്ക് കൂടുതൽ മിഴിവേകി. യുദ്ധ പശ്ചാത്തലത്തിൽ വ്യക്തികളെയും, രാജ്യങ്ങളേയും , സംഭവങ്ങളെയും അടയാളപ്പെടുത്തിയ അനേകം മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും, യുദ്ധം വ്യക്തികളുടെ മാനസിക-വൈകാരിക-വ്യക്തിത്വ തലങ്ങളിലേയ്ക്ക് പടർന്ന് അവരുടെ പരിണാമത്തിനു നിദാനമാകുന്ന തരത്തിലുള്ള പ്രമേയങ്ങൾ വളരെ വിരളം തന്നെയാണ്. ഈ സിനിമ അത്തരം അനുഭവം നൽകുന്ന മികച്ച കലാസൃഷ്ടിയായി എണ്ണപ്പെടേണ്ടതുമാണ്.
ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങളും, കഥകളും , പ്രമേയങ്ങളും , ജീവിതങ്ങളും തീക്കനൽ പാകിയ പാടങ്ങളിൽ തന്നെയാണ് കണ്ടെടുക്കാനാവുക എന്ന് അടിവരയിട്ടു കൊണ്ട് ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.
BY
ഷഹീർ ചോലശ്ശേരി

No comments:
Post a Comment