FILM : BAD DAY TO GO
FISHING (2009)
COUNTRY : URUGUAY
GENRE : DRAMA
DIRECTOR : ALVARO
BRECHNER
ഞാൻ കണ്ട വിദേശ ഭാഷാ ചിത്രങ്ങളിൽ എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നവയിൽ ഒന്ന് തീർച്ചയായും ഈ സിനിമയാണ്. ഡ്രാമ എന്ന GENRE-നോട് പൂർണമായും നീതി പുലർത്തി സിനിമയുടെ എല്ലാ മേഖലകളിലും മികച്ചു നിന്ന അത്യുഗ്രൻ കലാസൃഷ്ടിയായാണ് ഈ സിനിമയെ ഞാൻ പരിഗണിക്കുന്നത്.
ഈ സിനിമ "JACOB VAN OPPEN" എന്ന ഗുസ്തിക്കാരന്റെയും ORSINI എന്ന മാനേജരുടെയും കഥ പറയുന്നു. സൗത്ത് അമേരിക്കയിലെ ചെറിയ പട്ടണങ്ങളിലൂടെ ഗുസ്തികാരന്റെ ചില്ലറ കസർത്തുകൾ ആളുകൾക്ക് മുൻപിൽ അവതരിപ്പിച്ചു ജീവിതം നയിക്കുകയാണ് അവർ. "JACOB VAN OPPEN" ക്ഷീണിതനായി കാണപ്പെടുന്നുണ്ടെങ്കിലും, മുൻ ലോക ചാമ്പ്യനായും , ഗോൾഡൻ ബെൽറ്റ് ജേതാവായുമാണ് ORSINI അയാളെ വാഴ്ത്തുന്നത്. മാത്രമല്ല അയാളോട് 3 മിനുട്ട് പൊരുതി നിൽക്കുന്നവർക്ക് 1000 ഡോളർ നൽകും എന്ന വെല്ലുവിളിയും ORSINI നടത്തുന്നു. ബിസ്സിനസ്സുകാരന്റെ കൌശലം കൈമുതലായുള്ള ORSINI എന്ന മാനേജരുടെ വാക്ചാതുരിയും , പ്രായോഗിക ബുദ്ധികളും നിറയുന്ന രംഗങ്ങൾ ചിരിയുണർത്തുമെങ്കിലും ,ഒരിക്കൽ പോലും അരോചകമോ , അനാവശ്യമോ ആവുന്നില്ല. ORSINI തന്നെ തരപ്പെടുത്തുന്ന "CHALLENGER" ഒരു പ്രശ്നത്തിന് പോലീസ് പിടിയിലാകുന്നതോടെ കാര്യങ്ങൾ അവതാളത്തിലാകുന്നു. ORSINI-ക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ട് അദ്രിയാന എന്ന സുന്ദരിയെത്തുന്നു. അദ്രിയാന അവളുടെ സിറിയൻ വംശജനായ കാമുകന്റെ (മരിയോ) പേരിൽ വെല്ലുവിളി ഏറ്റെടുക്കുന്നതായി പത്രത്തിൽ പരസ്യം ചെയ്യുന്നു. 1000 ഡോളർ മുൻകൂറായി കാണണം എന്നും അവൾ വാശിപിടിക്കുന്നു. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതോടെ അവരെ ഈ മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ORSINI. പല്ല് കൊഴിഞ്ഞ സിംഹമായും, ശാരീരിക പ്രയാസങ്ങൾ വേട്ടയാടുന്നവനായും നമുക്ക് മുന്നിലെത്തുന്ന JACOB VAN OPPEN നെ മുൻ നിർത്തി വീമ്പിളക്കിയ ORSINI ഭയപ്പെടുന്നതെന്ത്?.... പോരാട്ടത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിലുള്ള കാരണമെന്ത്?........ അത്തരം ശ്രമങ്ങൾ ലക്ഷ്യം കാണുമോ?....ഈ ചോദ്യങ്ങൾക്കുള്ള സൂചനകൾ ആദ്യവും , ഉത്തരങ്ങൾ അന്ത്യത്തിലുമായാണ് ഈ അതുല്യ സിനിമ ഒരുക്കിയിട്ടുള്ളത്.
ശക്തമായ ഒരു CHARACTER STUDY എന്ന നിലയിലും ഈ സിനിമ വേറിട്ട് നിൽക്കുന്നു. JACOB VAN OPPEN എന്ന ഗുസ്തിക്കാരന്റെയും , ORSINI എന്ന മാനേജരുടെയും സ്വകാര്യ-വൈകാരിക തലങ്ങളെ വളരെ മനോഹരമായി പതിപ്പിക്കാൻ ഈ സിനിമയ്ക്ക് സാധിച്ചു. സ്ക്രിപ്റ്റിന്റെ മികവിനൊപ്പം GARY PIQUER , JUKO AHOLA എന്നിവരുടെ അഭിനയ മികവും ചേർന്നതോടെ പ്രതീക്ഷകളുടെ റിംഗുകൾക്കപ്പുറത്തേക്കാണ് പ്രേക്ഷകൻ മലർത്തിയടിക്കപ്പെടുന്നത്. "BACKGROUND SCORE WAS AWESOME" എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പഴയ കാലത്തിന്റെ ആത്മാവ് കിനിഞ്ഞ ശബ്ദ ഘോഷങ്ങൾ , ക്ലോസ്സ്-അപ്പ് രംഗങ്ങളിൽ ചുവടുമാറ്റങ്ങൾ നടത്തി അലിഞ്ഞില്ലാതായും , ഉയർന്നു-താഴ്ന്നും ദൃശ്യഭാഷയെ താങ്ങി നിർത്തി.
കഥാപാത്രങ്ങൾ സിനിമയ്ക്ക് ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നത് കഥാപാത്ര സൃഷ്ടിയുടെ മികവായി തന്നെ കാണണം. കരുത്തന്മാരായ ഗുസ്തിക്കാരനിലും , സിറിയൻ വംശജനായ മരിയോയിലും ദൃശ്യമായ "വ്യക്തിത്വ ഷണ്ഡത്വം " പത്മരാജൻ സിനിമയെ ഓർമിപ്പിച്ചു. വികാര വായ്പ്പുകളെയും , മാനസിക വ്യാപാരങ്ങളെയും കണിശമായ അളവിൽ ചേർത്ത് ആസ്വാദ്യകരമായ വിരുന്നൂട്ടിയ ഈ സിനിമ കൂടുതൽ പ്രേക്ഷക ശ്രദ്ധ അർഹിക്കുന്നു.
"CHARACTER IS A MYSTERY, IT DOESN'T COMES FROM BIG MUSCLES" , എന്ന ORSINI യുടെ വാക്കുകൾ തന്നെ ഈ സിനിമയിലെയ്ക്ക് ഊളിയിടുന്നവയാണ്. മനുഷ്യ മനസ്സിന്റെ വന്യതയും, സൗന്ദര്യവും അളക്കാവുന്ന അളവ് കോലുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഡ്രാമ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത "CINEMATIC EXPERIENCE" ആയി ഈ സിനിമ തലയുയർത്തി നിൽക്കുന്നു.
BY
ഷഹീർ ചോലശ്ശേരി

download link pls..
ReplyDelete