FILM :
CIRCLES (KRUGOVI) 2013
COUNTRY : SERBIA
GENRE : DRAMA
DIRECTOR :SRDAN
GOLUBOVIC
യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം കൊണ്ട സിനിമകളോടുള്ള ഇഷ്ടം തന്നെയാണ് ഈ സിനിമയിലേക്കും എന്നെ വലിച്ചടുപ്പിച്ചത്. SRDJAN ALEKSIC എന്ന സെർബിയൻ സൈനികന്റെ ജീവിതത്തിൽ നിന്നാണ് ഈ സിനിമ ഉയിർ കണ്ടെത്തിയത്. ബോസ്നിയ-സെർബിയ യുദ്ധവുമായി ബന്ധമുള്ള കുറച്ച് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അവയെയെല്ലാം കവച്ചു വെയ്ക്കുന്ന അനുഭവമായി ഈ സിനിമ. പ്രമേയത്തിന്റെ ആഴമോ, പ്രത്യേകതയോ ആയിരുന്നില്ല , സിനിമ പകർന്ന വൈകാരികമായ തലോടൽ തന്നെയാണ് അതിനു കാരണം.
സെർബിയൻ ഡ്രാമയായ CIRCLES (KRUGOVI ) ഒരു പട്ടാളക്കാരന്റെ മരണം അയാളുമായും, അയാളുടെ മരണവുമായും ബന്ധപ്പെട്ടവരുടെ ജീവിതങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സ്തുത്യർഹമായ രീതിയിൽ കോറിയിടുന്നു. "മാർക്കോ" എന്ന പട്ടാളക്കാരൻ ഡ്യൂട്ടിയിലല്ലാതിരിക്കെ തന്റെ സഹപ്രവർത്തകരുടെ ക്രൂര പീഡനങ്ങളിൽ നിന്ന് ബോസ്നിയൻ മുസ്‌ലിം യുവാവിനെ(ഹാരിസ്) രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണപ്പെടുന്നു. ഈ സംഭവം നടന്ന് 12 വർഷങ്ങൾക്കു ശേഷമുള്ള കാര്യങ്ങളാണ് സിനിമയുടെ കാതൽ.
ഒരു ദശകത്തിനിപ്പുറവും മാർക്കോയുടെ പിതാവ്(RANKO) , കാമുകി(NADA ), സുഹൃത്ത്(നെബോജ്സ) ,ഹാരിസ് ,സഹപ്രവർത്തകരുടെ കുടുംബം എന്നിവരുടെ ജീവിതങ്ങളിൽ ഈ മരണത്തിന്റെ നിഴൽ എങ്ങനെ പരന്നിരിക്കുന്നു എന്ന് സിനിമ വ്യക്തമാക്കുന്നു. മാർക്കോയുടെ കാമുകിയെ ഒരു പ്രശ്നത്തിൽ സഹായിച്ച് തന്റെ "കടം " വീട്ടാനുള്ള ശ്രമങ്ങളിലാണ് ഹാരിസ്. മകന്റെ മരണമേൽപ്പിച്ച ശ്മശാന മൂകതയിൽ ജിവിതം തള്ളിനീക്കുന്ന RANKO പൊളിച്ചു മാറ്റപ്പെട്ട ഒരു ദേവാലയത്തിന്റെ അവശിഷ്ടങ്ങളെ അതുപോലെ കൂട്ടിച്ചേർത്ത് വിജനമായ കുന്നിൻ മുകളിൽ ദേവാലയം പണിയുകയാണ്. മാർക്കോയുടെ ദുരന്തം നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്ന ദുഖം പേറുന്ന NEBOJSA (ഡോക്ടർ ) -യുടെ മുന്നിലേയ്ക്ക് കൊലപാതകികളിൽ ഒരാളായ TODOR വാഹനാപകടത്തിൽ പരിക്കേറ്റു എത്തിയിരിക്കുന്നു. മറ്റൊരു സഹപ്രവർത്തകന്റെ മകൻ പിതാവിന്റെ പാപക്കറ കഴുകിക്കളയാനുള്ള തീവ്ര ശ്രമങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഇവരെയെല്ലാം ഒരുമിക്കുന്ന കാര്യം ഒന്നാണെങ്കിലും അത് ഇവരിൽ അവശേഷിപ്പിട്ടുള്ള അന്തർ സംഘർഷങ്ങൾ തികച്ചും വ്യത്യസ്തങ്ങളാണ്.
സംഭാഷണങ്ങളിൽ പലപ്പോഴും ഒരു പിശുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും, സിനിമയുടെ സൗന്ദര്യത്തെ പിന്നോട്ടടിക്കാത്ത തരത്തിൽ അതിനെ ദൃശ്യങ്ങളാൽ മറികടന്നിട്ടുണ്ട്. വളരെ നല്ല ഒരു ഡ്രാമ എന്ന തലത്തിലേയ്ക്ക് സിനിമയെ ഉയർത്തിയത് TREATMENT-ലെ പക്വതയാർന്ന സമീപനമാണ്. പല രംഗങ്ങളിലും വിജനമായ സ്ഥലങ്ങളിലൂടെയുള്ള കഥാപാത്രങ്ങളുടെ സഞ്ചാരം എന്തെന്നില്ലാത്ത ഭീതി ജനിപ്പിച്ചു. പശ്ചാതാപത്തിന്റെ കണികകളാണ് നെബോജ്സ TODOR -ൽ തേടുന്നത്. എന്തിനു വെറുതെ (?) തന്റെ മകൻ ജീവിതം പൊലിച്ചത് എന്ന ചിന്തകളാണ് RANKO യുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നത് .വിജനമായ കുന്നിൻ മുകളിൽ ദേവാലയം പണിയുന്നതിലൂടെയും ഈ ചിന്ത തന്നെയല്ലേ ധ്വനിപ്പിക്കപ്പെടുന്നത് എന്ന് കാഴ്ചക്കാരന് തോന്നാം. ഒരു പക്ഷെ നഷ്ട്ടപ്പെട്ടവയുടെ വീണ്ടെടുപ്പിനെ സൂചിപ്പിക്കുന്ന CINEMATIC ഭാഷ്യവുമാവാം.
വെള്ളത്തിൽ വീഴുന്ന കല്ല് തീർക്കുന്ന വലയങ്ങൾ പോലെ ഈ ദുരന്തം തീർത്ത വലയങ്ങളിൽ നിന്നും അവരിപ്പോഴും മോചിതരല്ലെന്നു സിനിമ കാണിച്ചു തരുന്നു.ദുരന്തത്തിന്റെ ഒരു ദശകത്തിനിപ്പുറവും ദൈന്യതയുടെ ഇടങ്ങളിൽ കുടിയേറുന്ന കഥാപാത്രങ്ങളും , സഹായ ഹസ്തങ്ങളും മാറി-മാറി വരുന്ന , ജീവിതത്തിന്റെ അപ്രവചനീയതയും ,അപ്രതീക്ഷിതവുമായ കൂട്ടിമുട്ടലുകൾ സിനിമ ആവർത്തിക്കുന്നു. പിതാവിന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് പ്രേക്ഷകൻ ഉത്തരം കണ്ടെത്തുന്നത് "ഹാരിസ്" എന്ന നല്ലവനായ വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ്. തിന്മയുടെ മാത്രമല്ല ,നന്മയുടെയും വലയങ്ങൾ ശേഷിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നു ഇവിടെ. പാപത്തിന്റെ നിർവികാരതയെ ചവിട്ടിമെതിച്ച് പശ്ചാത്താപത്തിന്റെ പാതയിലേയ്ക്കു നടന്നു കയറാൻ TODOR നു ആവുമോ എന്ന ചോദ്യം നമ്മെയും അലട്ടുന്നു. വിധിയുടെ ചാക്രികമായ ഇടപെടലുകളായി തോന്നിപ്പിച്ച പുത്രവത്സസല്യതിന്റെ വീണ്ടെടുപ്പു തന്നെയാകാം സിനിമയുടെ പേരിലേയ്ക്ക് നീട്ടി വരയ്ക്കാവുന്ന വര.
വിദ്വേഷത്തിന്റെ ചോരച്ചാലുകൾക്ക് നമ്മളെങ്കിലും തടയണ കെട്ടണം എന്ന് ഓർമിപ്പിച്ച ഈ സിനിമ DRAMA GENRE ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കണം.
BY
ഷഹീർ ചോലശ്ശേരി

No comments:
Post a Comment