FILM : CAPTAIN ABU RAED (2007)
COUNTRY : JORDAN
DIRECTOR : AMIN
MATALQA
GENRE : DRAMA
ലാഭേച്ഛ ഒളിച്ചിരിക്കുന്ന കപട മാനവികതയുടെ നിഴലുകൾ തീർക്കുന്ന തണലുകളാണ് ഇന്നത്തെ പൊള്ളുന്ന ഉച്ചവെയിലിൽ എല്ലായിടത്തും കാണാറുള്ളത്. അതുകൊണ്ട് തന്നെ നിസ്സീമമായ , ഉപാധികളില്ലാത്ത മാനവികതയുടെ തണൽ മരങ്ങൾ സിനിമയിലായാലും, യാഥാർത്ഥ്യങ്ങളിലായാലും കണ്ണിനും , മനസ്സിനും കുളിരേകാറുണ്ട് . ജോർദാൻ സംവിധായകനായ AMIN MATALQA യുടെ CAPTAIN ABU RAED (2007) മാനവികതയുടെ കൈയ്യൊപ്പ് മനോഹരമായി അനുഭവിപ്പിക്കുന്ന സിനിമയാണ്.
DRAMA വിഭാഗത്തിൽ പെടുന്ന CAPTAIN ABU RAED -ന്റെ ചിറകിലേറി ജോർദാൻ സിനിമ പല അന്താരാഷ്ട്ര മേളകളിലും പറന്നിറങ്ങി സാന്നിദ്ധ്യമറിയിച്ചു. ലളിതമായ പ്രമേയം, ഹൃദയ സ്പർശിയായ അവതരണം എന്നിവയായിരിക്കണം പ്രേക്ഷകരുടെ കൈയ്യടികൾക്ക് ഈ സിനിമയെ അർഹമാക്കിയത്. AMMAN നഗരത്തിലെ എയർപോർടിൽ ക്ലീനിംഗ് ജോലി ചെയ്യുന്ന ABU RAED എന്ന വൃദ്ധന്റെ കഥയാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. ഏകാന്തജീവിതം നയിക്കുന്ന അയാളുടെ സൗഹൃദങ്ങളിലേയ്ക്ക് കടന്നു വരുന്ന TARIQUE , MURAD , NOUR എന്നിവരാണ് ABU RAED എന്ന വ്യക്തിയെ നമുക്കായി പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾ .
എയർപോർടിലെ WASTE BIN ൽ നിന്നും ലഭിക്കുന്ന പൈലറ്റ് തൊപ്പി അണിഞ്ഞ് വീട്ടിലേക്കു പോകുന്ന ABU RAED -നെ കാണുന്ന "താരീക്കും " സുഹൃത്തുക്കളും അയാൾ ഒരു ക്യാപ്റ്റൻ ആണെന്ന് തെറ്റിദ്ധരിക്കുന്നു. അവരുടെ സംശയങ്ങളും , ചോദ്യങ്ങളും ആദ്യം അവഗണിക്കുന്നുണ്ടെങ്കിലും , പിന്നീട് അവർക്കുമുന്നിൽ ഭാവനയുടെ ആകാശം തീർത്ത് മേഘകെട്ടുകൾ വകഞ്ഞു മാറ്റി കഥകളുടെ തേരിലേറ്റി അവരെ രസിപ്പിക്കുകയാണ് ABU RAED . എന്നാൽ മുറാദ് അയാളുടെ കഥകളെ വിശ്വസിക്കുന്നില്ല , അയാളുടെ നുണകളെ പൊളിക്കാനുള്ള വാദമുഖങ്ങൾ കൂട്ടുകാർക്കു മുന്നിൽ നിരത്തുന്നുമുണ്ട് അവൻ. ക്രൂരനായ പിതാവിന്റെ ഉപദ്രവങ്ങളാൽ ദുരിതമനുഭവിക്കുന്ന മുറാദിന്റെ കുടുംബത്തിന്റെ വേദനയകറ്റാനുള്ള ഒറ്റമൂലിയായും സ്വയം മാറുന്നു ABU RAED . സോഷ്യൽ HIERARCHY യുടെ രണ്ടറ്റങ്ങളിലുള്ള " നൂർ " എന്ന പൈലറ്റും , കേവലമൊരു ക്ലീനർ മാത്രമായ ABURAED ഉം തമ്മിലുള്ള സഹൃദമാണ് സിനിമയിലെ മികച്ച അനുഭവമാകുന്നത്. വിമാനത്തിൽ വൻകരകൾ താണ്ടുന്ന നൂറിനോട് ABU RAED പറയുന്ന , "ഞാൻ അനുഭവങ്ങളുടെ വൻകരകൾ താണ്ടുന്നത് പുസ്തകങ്ങളിലൂടെയാണ് " എന്ന വാക്കുകളെ അയാൾ താരീക്കിന്റെ പിതാവുമായും , താരീക്കുമായും വിദ്യാഭ്യാസത്തെ കുറിച്ചു നടത്തുന്ന സംഭാഷണങ്ങളുമായാണ് കൂട്ടിവായിക്കേണ്ടത്. സിനിമ പരത്തുന്ന മാനവികതയുടെ സുഗന്ധം വമിപ്പിക്കുന്ന സ്രോതസ്സുകളായ ഇവർ തന്നെയാണ് സിനിമയുടെ നെടും തൂണുകളാവുന്നത്.
സിനിമയിലെ പശ്ചാത്തല സംഗീതം സിനിമയുടെ വൈകാരികതയുടെ ഊഞ്ഞാലാട്ടങ്ങൾക്കൊപ്പം നിന്നു എന്നതും എടുത്തു പറയേണ്ടതാണ്. ചില ദൃശ്യങ്ങളിൽ മൌനം ശക്തമായ സാന്നിദ്ധ്യവുമായി. അനേകം ഉപ വിഷയങ്ങളിലേയ്ക്ക് വഴിതിരിഞ്ഞു പോകാൻ സാധ്യതയുണ്ടായിട്ടും നേർ വഴിയിൽ തന്നെയാണ് സിനിമ മരുകരയെത്തിയത്. PATRIARCHAL SOCIETY യിലെ സ്ത്രീ വിരുദ്ധ സമീപനങ്ങളെ സമൂഹത്തിലെ വിവിധ തട്ടുകളെ അടിസ്ഥാനമാക്കി വിശകലനം ചെയ്യാവുന്ന ചില ദൃശ്യബിംബങ്ങൾ ഈ സിനിമ അവ്യക്തമായി അവതരിപ്പിച്ചു.ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സിനിമകളിലും കാണാറുള്ള രാഷ്ട്രീയ , സാമൂഹിക അംശങ്ങളിൽ നിന്ന് വിഭിന്നമായി ഏതൊരു സമൂഹത്തിലും കാണാവുന്ന കഥാപാത്രങ്ങളും , ജീവിതഗന്ധിയായ ഇമേജുകളുമാണ് ഈ സിനിമയുടെ ക്യാൻവാസ് കൈയ്യടക്കുന്നത്.
ദുർബലനെന്നു തോന്നിക്കുന്ന ABU RAED - ന്റെ ദുർബലമെന്ന് നാം കരുതുന്ന പ്രവർത്തികളുടെ പരിണാമം മാനവികതയുടെ ശക്തി വിളിച്ചോതുന്നവയായി . അയാളിൽ നിന്നും "നൂർ " എന്ന "സമ്പന്നയിലേയ്ക്കു " പകരുന്ന മാനവികതയുടെ കണ്ണികൾ അവസാനിക്കുന്നില്ല എന്ന് നമുക്ക് പ്രത്യാശിക്കാം.
" HE WHO CHOOSES THE HUMBLE LIFE HAS THE GUIDANCE IN HIS HEART" എന്ന ABU RAED-ന്റെ വാക്കുകൾ മനസ്സിൽ സൂക്ഷിച്ച് നിർത്തുന്നു .
BY
ഷഹീർ ചോലശ്ശേരി

No comments:
Post a Comment