FILM : ANTIBODIES (ANTIKORPER)
COUNTRY : GERMANY
DIRECTOR : CHRISTIAN ALVART
GENRE : CRIME THRILLER
"നന്മ ലോകസഞ്ചാരത്തിനായി ചെരുപ്പിടുമ്പോഴേക്ക്, തിന്മ പകുതി പിന്നിട്ടിരിക്കും " ---- ഈ സിനിമ വീക്ഷിച്ച നിമിഷങ്ങളിൽ എപ്പോഴോ മനസ്സിലേക്ക് ഓടിയെത്തിയ വാക്കുകളാണിവ ......
SERIAL KILLER പ്രധാന കഥാപാത്രമായി വരുന്ന സിനിമകളിൽ മിക്കവയും , രക്ത പങ്കിലമായ ഒരു കൊലപാതകത്തിൽ ആരംഭിച്ച് , അന്വേഷകന്റെ ബൗദ്ധികമായ വ്യാപാരങ്ങളിലൂടെ സഞ്ചരിച്ച് സാഹസികവും, ആവേശകരവും , ആകാംശാഭരിതവും , ദുർഘടവുമായ പാതയ്ക്കൊടുവിൽ കൊലപാതകിയെ കണ്ടുമുട്ടുന്നവയായിരുന്നു . എന്നാൽ അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്ന പുതുമ നിറഞ്ഞ ഒരു അവതരണത്തിലൂടെ , ഇത്തരം സിനിമകളുടെ പതിവ് ശൈലിയ്ക്കപ്പുറത്തേയ്ക്ക് പടരാനും , പ്രമേയപരമായി നമ്മിലേക്ക് ആഴ്ന്നിറങ്ങി അടയാളങ്ങൾ അവശേഷിക്കാനും ക്രിസ്ത്യൻ ആൾവ്വാർട് സംവിധാനം ചെയ്ത ANTIBODIES എന്ന സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു.
ഒരു ദേശത്തെ ഭീതിയിലാഴ്ത്തിയിരുന്ന ENGEL എന്ന SERIAL KILLER പിടിയിലാകുന്നതിൽ നിന്നാണ് സിനിമയാരംഭിക്കുന്നത്. അയാളിൽ ആരോപിക്കപ്പെടുന്ന പാതകങ്ങളിൽ ഒന്നൊഴികെ ബാക്കിയെല്ലാം അയാൾ സമ്മതിക്കുന്നു. പിന്നീട് മൗനവ്രതത്തലാണ്ടുപോകുന്ന ENGEL ശബ്ദം വീണ്ടെടുക്കുന്നത് മൈക്കേൽ എന്ന ഗ്രാമീണപോലീസുകാരൻ എത്തുന്നതോടെയാണ് . ENGEL നു മൈക്കേലിനോട് ചിലത് പറയാനും, മൈക്കേലിന് ENGEL ൽ നിന്ന് ചിലത് അറിയാനുമുണ്ട് . ഇവരുടെ സംഭാഷണങ്ങളും , മനസ്സിലെ ചിന്തകളും , ചിന്തകൾക്ക് ഹേതുവായ സാഹചര്യങ്ങളുമാണ് സിനിമയുടെ നട്ടെല്ല്.
നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളും , ശബ്ദങ്ങളും ചേർത്ത് നമ്മൾ തീർക്കുന്ന ഊഹാപോഹങ്ങളുടെ വികലത വെളിവാക്കപ്പെടുന്ന അപ്രതീക്ഷിത ചുവടുവെപ്പുകളാണ് ഇത്തരം സിനിമകളോടൊപ്പം പ്രേക്ഷകരെ നിർത്തുന്നത് .അന്ത്യ രംഗങ്ങളിൽ മാത്രം വെളിച്ചം കാണാറുള്ള അടർത്തി മാറ്റപ്പെട്ട (മറച്ചു പിടിക്കുന്ന) ഫ്രൈമുകൾ ഈ സിനിമയിലും വിലപ്പെട്ട സാന്നിദ്ധ്യമറിയിക്കുന്നു . സിനിമയുടെ സസ്പെൻസിനെ ഉടനീളം നിലനിർത്താനും , അവസാനം ഒരു മജീഷ്യന്റെ കൈയ്യടക്കത്തോടെ പൂർണതയേകി മുഴുമിപ്പിക്കാനും സംവിധായകന് സാധിച്ചിരിക്കുന്നു.
കുടുംബ ബന്ധങ്ങൾ , വിശ്വാസം (മതം) , ഉത്തരവാദിത്വങ്ങൾ (ജോലി, സാമൂഹികം,കുടുംബം) എന്നിവയെക്കുറിച്ചുള്ള ചിന്തകളിലേക്കും സിനിമ ബോധപൂർവ്വം വഴി തെളിയിക്കുന്നു.മൈക്കെലിന്റെ ധർമ്മ സങ്കടങ്ങളെ ഒരു പോലീസുകാരൻ എന്നതിലുപരി , പിതാവ് , വിശ്വാസി എന്നിങ്ങനെയുള്ള തലങ്ങളിലേക്ക് ഉയർത്തിയാണ് അവതരിപ്പിച്ചിട്ടുള്ളത് . വ്യക്തി ഗുണങ്ങളുടെ മാറ്ററിയിക്കുന്ന ഉരകല്ലുകളായി വർത്തിച്ച ദൃശ്യങ്ങളും സിനിമയിൽ വിരളമല്ല. മൈക്കേൽ പ്രതിനിധീകരിക്കുന്ന സിനിമയിലെ വിരുദ്ധ അംശങ്ങളിലൊന്നിൽ നിന്ന് അപരത്തിലേക്കുള്ള അകലം എത്ര ചെറുതാണെന്നും സിനിമ വ്യക്തമാക്കുന്നു.
തിന്മ തീർക്കുന്ന ചതിക്കുഴികളിൽ , നന്മ പൊലിയാതെയിരിയ്ക്കാൻ സ്വയം ബലിയേകാനെത്തുന്ന മൃഗങ്ങളും മറക്കാത്ത ദൃശ്യമായി. ഈ സിനിമയുടെ സത്തയെ ഏറ്റവും സംക്ഷിപ്തമായി ഞാൻ വായിച്ചെടുത്തത് ഇങ്ങനെയാണ് .
"നന്മയുടെ കണികപോലും സന്നിധ്യമറിയിക്കുന്ന ലോകത്ത് തിന്മ വിസ്മരിക്കപ്പെടും(നില നിൽക്കില്ല) , അതിനാൽ തിന്മയുടെ ഗോപുരങ്ങൾ തീർക്കുന്നതിനെക്കാൾ നന്മയുടെ ഉന്മൂലനമാണ് തിന്മ കാംക്ഷിക്കുന്നത് ".
തിന്മയുടെ കോട്ടകളെ തച്ചുടയ്ക്കുന്ന തരത്തിൽ നന്മയുടെ പ്രളയങ്ങളുണ്ടാവട്ടെ.............
BY
ഷഹീർ ചോലശ്ശേരി

No comments:
Post a Comment