FILM :
LOVE LOVES COINCIDENCES (2011)
GENRE :
ROMANCE
COUNTRY : TURKEY
DIRECTOR : OMER
FARUK SORAK
"പ്രണയത്തിന്റെ വശ്യതയിൽ യാദൃശ്ചികതയുടെ പ്രളയമായി ഒരു സിനിമ " . തുർക്കി സംവിധായകനായ OMER FARUK SORAK- ന്റെ LOVE LOVES COINCIDENCES (2011) എന്ന ROMANTIC സിനിമയെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം എന്നു തോന്നുന്നു. പ്രണയ പരവശതയെ ബലപ്പെടുത്തുന്ന പ്രണയാതുരമായ കെട്ടുകാഴ്ചകളുടെ പ്രളയമായും അനുഭവപ്പെട്ടേക്കാം . REALITY യെ തിരയുന്ന കട്ടിക്കണ്ണടകൾ ഉപേക്ഷിച്ചാൽ വളരെയധികം ആസ്വാദ്യകരമാകും ഈ സിനിമ.
ഇസ്തംബൂൾ നഗരത്തിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ "ഒസ്ഗുർ" - ന്റെ യും , സിനിമ മോഹവുമായി നടക്കുന്ന "ഡെനിസ് " എന്ന നാടക നടിയുടെയും പ്രണയമാണ് സിനിമ കാഴ്ചക്കാരന് സമർപ്പിക്കുന്നത്. പ്രണയ ദാഹികളുടെ ഏറ്റവും വലിയ ദൌർബല്യമായ ഗൃഹാതുരതയുടെ തുരുത്തുകളിൽ തന്നെയാണ് ഈ സിനിമയിലെ പ്രണയവും പിച്ചവച്ചിട്ടുള്ളത്.
അങ്കാറയിലെ ഒരു ഗ്രാമത്തിൽ ഒരേ ദിവസം പിറന്നു വീഴുന്ന അവരുടെ ജീവിതത്തെ തലോടുന്ന യാദൃശ്ചികതകളാണ് സിനിമയിലെങ്ങും. 25 വർഷത്തെ ഇടവേളയ്ക്കു ശേഷം ആകസ്മികമായി ഇസ്താംബൂൾ നഗരത്തിൽ കണ്ടുമുട്ടുകയാണ് അവർ. "BURAK " എന്ന കാമുകനുമായി വഴക്കിട്ട് റോഡിലൂടെ നടന്നു പോകുന്ന ഡെനിസ് അവിടെ കാണുന്ന ഫോട്ടോ എക്സിബിഷനിൽ കയറുന്നു. ഒസ്ഗുർ , ഫോടോഗ്രഫെറായിരുന്ന തന്റെ പിതാവിനോടുള്ള ആദര സൂചകമായി നടത്തുന്ന എക്സിബിഷനിലെ ഒരു ഫോട്ടോ തന്റെതാണെന്ന് ഡെനിസ് തിരിച്ചറിയുന്നു. അവിടെയാരംഭിക്കുന്ന സൗഹൃദത്തിന്റെ വീണ്ടെടുപ്പുകളെ 25 വർഷം പിറകിലേക്ക് സഞ്ചരിപ്പിച് ബാല്യ സൗഹൃദത്തിന്റെ വ്യത്യസ്തമായ വർണ്ണങ്ങളെ ദൃശ്യമാക്കുന്നു സിനിമ. അദമ്യമായ സ്നേഹത്തിന്റെ ബാല്യചേഷ്ടകൾ നിറയുന്ന നിറം മങ്ങിയ ഫ്രൈമുകൾ 25 വർഷത്തിനിപ്പുറവും വറ്റാനിടയില്ലാത്ത പ്രണയത്തിന്റെ ഉറവയുടെ ഉറവിടം സാക്ഷ്യപ്പെടുത്തുന്നു.
അവർ പോലും അറിയാത്ത അവരുടെ ജീവിതത്തിലെ യാദൃശ്ചികതകളെ മൂന്നാം കണ്ണുകളിലൂടെ അവതരിപ്പിച്ച് സംവിധായകൻ നമ്മെയും അവരിലേയ്ക്ക് വഴുതി വീഴ്ത്തുന്നു. ഭൂതകാല ദൃശ്യങ്ങളെ സമയോചിതമായി സമ്മേളിപ്പിച്ച് പ്രണയത്തിന്റെ വീർപ്പുമുട്ടലുകളിൽ നിന്ന് നാടകീയതയുടെ ജനലുകൾ തുറന്ന് ആശ്വാസമേകുന്നുമുണ്ട്. ഒസ്ഗുർ -ന്റെ ഹൃദയ ദുർബലതയും ( അസുഖം ) , ഡെനിസ്-ന്റെ നിലവിലുള്ള പ്രണയവും അസ്വസ്ഥജനകമായ വേദനയുളവാക്കുമെങ്കിലും , അനശ്വരമായ , പ്രകടനപരതയുടെ അകമ്പടി വേണ്ടാത്ത അവരുടെ സ്നേഹ ബന്ധനം സന്തോഷം പകർന്നു.
സിനിമയിലെ CINEMATOGRAPHY AND SOUNDTRACK മികച്ചു തന്നെ നിന്നു. മൌനം പോലും ഉദാത്ത ഭാഷയാകുന്ന പ്രണയാതുരതയിൽ ഗാനങ്ങൾ ഹൃദയ മിടിപ്പുകളായി തുടിച്ചു. തീവ്ര പ്രണയത്തിൽ വിരഹം ഏറ്റവും വലിയ വേദനയാകുമെന്നിരിക്കെ , വിരഹത്തിന്റെ ഔന്നത്യം തന്നെയാണ് ഈ സിനിമയും ബാക്കിയാക്കുന്നത്. യാദൃശ്ചികത മൃഗീയമായി കളം നിറയുന്ന അവസാന ഭാഗത്ത് യാദൃശ്ചികതയുടെ അധീശത്വം ഉറപ്പിച്ചു തന്നെയാണ് സിനിമയും മൃതിയടയുന്നത്.
പ്രജ്ഞയിൽ കുരുക്കി കീറി മുറിക്കേണ്ട ഒന്നല്ല ഈ സിനിമ . ക്ലീഷേകളുടെയും, പരിമിതികളുടെയും കണക്കുകൾ നിരത്തുന്നതിനപ്പുറം ഈ സിനിമ പകർന്ന വികാര സാന്ദ്രതയെ പങ്കുവെയ്ക്കുക മാത്രമാണ് ഞാൻ ചെയ്തത്.
"ഒരിക്കൽ കാമുകിയുടെ വീടിന്റെ വാതിലിൽ മുട്ടിയ കാമുകനോട്
കാമുകി ചോദിച്ചു : "നീ ആരാണ് ?"
കാമുകൻ മൊഴിഞ്ഞു : " നീ തന്നെ "
ജലാലുദ്ധീൻ റൂമിയുടെ ഈ വരികൾ ഓർമിപ്പിച്ച നിമിഷങ്ങളെ മനസ്സിൽ താലോലിച്ച് , ഹൃദയത്തിലേറ്റി നിർത്തുന്നു.
BY
ഷഹീർ ചോലശ്ശേരി

No comments:
Post a Comment