FILM : LA YUMA
(2009)
COUNTRY : NICARAGUA
GENRE : DRAMA
DIRECTOR : FLORENCE
JAUGEY
ദരിദ്രമായ ചേരികളും, നിരാശരായ യുവത്വങ്ങളും പല ലാറ്റിനമേരിക്കൻ സിനിമകളിലേയും സ്ഥിരം ചേരുവകളാണെന്നു തോന്നാറുണ്ട്. ഒരു പക്ഷെ യാഥാർത്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ കെട്ടുകാഴ്ച്ചകളേയും, നുണകളെയും എഴുന്നള്ളിക്കാത്തതുമാവാം ഈ സ്ഥിര സാന്നിധ്യത്തിന്റെ കാരണം. എന്തായാലും, LA YUMA എന്ന നിക്കരാഗ്വൻ സിനിമയുടെ പശ്ചാത്തലവും ഈ പറഞ്ഞതിൽ നിന്ന് വിഭിന്നമല്ല.
LA YUMA, "യുമ" എന്ന വനിതാ ബോക്സറുടെ കഥയാണ്. ഒരു സ്പോർട്സ് മൂവിയുടെ സ്വഭാവം കൈവരിക്കാത്ത രീതിയിൽ ഈ സിനിമയുടെ ഊന്നൽ മറ്റു പലതിലുമാണ്. കുറ്റകൃത്യങ്ങൾ നിറഞ്ഞ തെരുവിൽ നിന്നും, സുരക്ഷിതമല്ലാത്ത ഗൃഹാന്തരീക്ഷത്തിൽ നിന്നും മോചനം ആഗ്രഹിക്കുന്ന അവളുടെ പ്രതീക്ഷയാണ് ബോക്സിങ്. യുമയുടെ നഷ്ടങ്ങളിലേക്കും, നേട്ടങ്ങളിലേക്കും തിരിയുന്ന ക്യാമറക്കണ്ണുകളിലൂടെ പരിചിതമല്ലാത്ത ഒരു നാടിന്റെ ജീവിതസ്പന്ദനങ്ങൾ അടുത്തറിയാനും പ്രേക്ഷകന് സാധിക്കുന്നു. വളരെ മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും കാണുന്നത് നഷ്ടമാവില്ലെന്നാണ് ഞാൻ കരുതുന്നത്.

ദരിദ്രമായ ചേരികളും, നിരാശരായ യുവത്വങ്ങളും പല ലാറ്റിനമേരിക്കൻ സിനിമകളിലേയും സ്ഥിരം ചേരുവകളാണെന്നു തോന്നാറുണ്ട്. ഒരു പക്ഷെ യാഥാർത്യത്തെ പ്രതിഫലിപ്പിക്കുമ്പോൾ കെട്ടുകാഴ്ച്ചകളേയും, നുണകളെയും എഴുന്നള്ളിക്കാത്തതുമാവാം ഈ സ്ഥിര സാന്നിധ്യത്തിന്റെ കാരണം. എന്തായാലും, LA YUMA എന്ന നിക്കരാഗ്വൻ സിനിമയുടെ പശ്ചാത്തലവും ഈ പറഞ്ഞതിൽ നിന്ന് വിഭിന്നമല്ല
ReplyDelete