FILM : THE LONGEST
DISTANCE (2013)
GENRE : DRAMA
COUNTRY : VENEZUELA
DIRECTOR : CLAUDIA
PINTO
കാഴ്ചകൾ കൊണ്ടും , അവതരണം
കൊണ്ടും
പ്രേക്ഷക
മനസ്സ്
കവരുന്ന
വെനീസ്വലൻ
സിനിമയായ
THE LONGEST DISTANCE ആണ് ഇന്ന്
പരിചയപ്പെടുത്തുന്നത്.
ലാറ്റിനമേരിക്കൻ ഭൂപ്രകൃതിയുടെ സൗന്ദര്യം നുകർന്ന്
കൊണ്ടുള്ള
ഒരു
മണിക്കൂർ
52 മിനുട്ടുള്ള
ഈ
"സിനിമാ
യാത്രയിൽ" മനുഷ്യ ബന്ധങ്ങളുടെ സൗന്ദര്യത്തെയും,
നന്മയെയും,
ജീവിത-മരണങ്ങളെയും,
തിരിച്ചറിവുകളെയും,
തെരെഞ്ഞെടുപ്പുകളെയുമെല്ലാം
പ്രേക്ഷകന്
കാണാനാവുന്നു.
ജീവിതമെന്ന
യാത്രയിലെ
മനോഹരമായ
നിമിഷങ്ങളെ
ഓർമിപ്പിക്കുന്നതോടൊപ്പം,
നഷ്ടങ്ങളും,
നൊമ്പരങ്ങളും
ഒഴിവാക്കാനാവാത്ത
സഹചാരികളാണെന്ന
യാഥാർത്യവും
സിനിമയിലെ
കാഴ്ചകളിൽ
തെളിയുന്നു.
അംബരചുംബികളായ കെട്ടിടങ്ങളും,
അപകടങ്ങളും
നിറഞ്ഞ
കാരക്കാസ്
പട്ടണത്തിൽ
നിന്നും
മുത്തശ്ശിയെ
തേടി
ലൂക്കാസ്
എന്ന
കുട്ടി
യാത്ര
ചെയ്യുകയാണ്.
ഇതുവരെ
കണ്ടിട്ടില്ലാത്ത,
പരസ്പരമറിയാത്ത
ഇരുവരുടെയും
സംഗമം വഴിതെളിയിക്കുന്ന കുളിർമ്മയേകുന്ന നിമിഷങ്ങളാണ്
സിനിമയുടെ
ഉള്ളടക്കം.
കൊതിപ്പിക്കുന്ന
പ്രകൃതിയും
, യാത്രകളും
ഈ
സിനിമയുടെ
ആത്മാവാണെങ്കിലും,
അതിനെല്ലാം
ഹേതുവാകുന്ന
സാഹചര്യങ്ങളിലേക്ക്
പ്രേക്ഷകനെയും
ഒപ്പം
നടത്താൻ
സിനിമയ്ക്കാവുന്നുണ്ട്.
ദുരന്തങ്ങളും,
സന്തോഷവും,
തെറ്റിദ്ധാരണകളുമെല്ലാം കുഴഞ്ഞു മറിയുന്ന ഈ സിനിമ, ജീവിതത്തിലെ
തെരെഞ്ഞെടുപ്പുകളെയും,
ബന്ധങ്ങളിലെ
നിർമ്മലതകളേയും
കുറിച്ചുള്ള
ചിന്തകൾ
ബാക്കിയാക്കിയാണ്
അവസാനിക്കുന്നത്.
"I AM GLAD TO KNOW THAT WE CAN CHANGE" എന്ന വാചകം കഥാപാത്രത്തെ
കൊണ്ട്
പറയിപ്പിക്കുന്നത്,
വൈകിയെത്തുന്ന
തിരിച്ചറിവുകൾ
കാരണം നഷ്ടമാകുന്ന നല്ല നിമിഷങ്ങളെക്കുറിച്ചുള്ള സൂചനകളായി നമുക്ക് വായിച്ചെടുക്കാം..
നാടകീയതകളിലേക്ക് കയറൂരി
വിടാമായിരുന്ന
ഒരു
കാര്യത്തെ,
തീവ്രത
ചോരാതെ
ഒഴുക്കോടെ
അവതരിപ്പിക്കാൻ
സംവിധായികയ്ക്കായിട്ടുണ്ട്.
പ്രകൃതി
ഒരു
കഥാപാത്രം
പോലെ
നിറഞ്ഞു
നിൽക്കുന്ന
ഈ
സിനിമയിലെ
സിനിമാറ്റോഗ്രാഫിയുടെ
മികവിനൊപ്പം
സ്ഥാനം
പിടിക്കുന്ന
ഒന്നാവുന്നു
പശ്ചാത്തല
സംഗീതം.
നിശബ്ദത
ഭേദിച്ച്
കടന്നു
വന്ന
ഓരോ
ശബ്ദവും
സിനിമയ്ക്ക്
മുതൽക്കൂട്ട്
തന്നെയാവുന്നു.
വാക്കുകൾക്കപ്പുറം
സംവേദനം
ചെയ്യപ്പെടേണ്ട
ഇമോഷനുകളെ
കഥാപാത്രങ്ങളിലൂടെ
വ്യക്തമായി
പ്രേക്ഷകനിലേക്ക്
പകരനായത്
അഭിനേതാക്കളുടെ
മികവ്
കാരണമായിരുന്നു.
എന്നിലെ
പ്രേക്ഷകനെ
പൂർണ്ണമായും
തൃപ്തിപ്പെടുത്തിയ സിനിമയായിരുന്നു THE LONGEST DISTANCE. നല്ല ഡ്രാമകൾ
ഇഷ്ടപ്പെടുന്നവർ
ഈ
മനോഹര
സിനിമ
കാണാതെ
പോകരുത്....
Torrent link plz
ReplyDeleteനാടകീയതകളിലേക്ക് കയറൂരി വിടാമായിരുന്ന ഒരു കാര്യത്തെ, തീവ്രത ചോരാതെ ഒഴുക്കോടെ അവതരിപ്പിക്കാൻ സംവിധായികയ്ക്കായിട്ടുണ്ട്. പ്രകൃതി ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്ന ഈ സിനിമയിലെ സിനിമാറ്റോഗ്രാഫിയുടെ മികവിനൊപ്പം സ്ഥാനം പിടിക്കുന്ന ഒന്നാവുന്നു പശ്ചാത്തല സംഗീതം. നിശബ്ദത ഭേദിച്ച് കടന്നു വന്ന ഓരോ ശബ്ദവും സിനിമയ്ക്ക് മുതൽക്കൂട്ട് തന്നെയാവുന്നു. വാക്കുകൾക്കപ്പുറം സംവേദനം ചെയ്യപ്പെടേണ്ട ഇമോഷനുകളെ കഥാപാത്രങ്ങളിലൂടെ വ്യക്തമായി പ്രേക്ഷകനിലേക്ക് പകരനായത് അഭിനേതാക്കളുടെ മികവ് കാരണമായിരുന്നു.
ReplyDelete