FILM : VENGEANCE IS MINE (1979)
GENRE : CRIME DRAMA
COUNTRY : JAPAN
DIRECTOR : SHOHEI IMAMURA
സീരിയൽ കില്ലർ സിനിമകൾ കൂടുതലായും മറഞ്ഞിരിക്കുന്ന കൊലയാളിയേയും , കൊലപാതക കാരണങ്ങളെയുമാണ് ശ്രദ്ധയൂന്നി അവതരിപ്പിക്കാറുള്ളത്. എന്നാൽ VENGEANCE IS MINE ഈ രീതിയിൽ നിന്ന് വ്യത്യസ്തമായി കൊലയാളിയുടെ വ്യക്തിത്വ തലങ്ങളെ വ്യക്തമായി വരച്ചിടാൻ ശ്രമിക്കുന്നു. അയാളുടെ ഭൂതകാലവും , കുടുംബ ചുറ്റുപാടുകളും , വ്യക്തി ബന്ധങ്ങളും ഈ ഉദ്യമത്തിന്റെ ഭാഗമായി സൂക്ഷ്മ തലത്തിൽ ചികഞ്ഞിടുകയാണ് സംവിധായകൻ ചെയ്യുന്നത്. ENOKIZU എന്ന നിഷ്ഠൂരനായ കൊലയാളി പോലീസ് പിടിയിലാകുന്നതോടെ ആരംഭിക്കുന്ന ഈ സിനിമ , ഫ്ലാഷ് ബാക്കുകളുടെ അകമ്പടിയോടെ അയാളുടെ മുൻകാല ജീവിതം നിവർത്തി വയ്ക്കുന്നു. REBELLIOUS-ആയ കുട്ടിക്കാലവും , തെളിച്ചമില്ലാത്ത യൌവ്വനവും , തലവേദന മാത്രമേകുന്ന കുടുംബ ബന്ധങ്ങളും , സത്യസന്ധമല്ലാത്ത ദാമ്പത്യവും , വിശ്വാസിയല്ലാത്ത ജീവിതവുമായി സാധാരണക്കാരന്റെ മുഖാവരണത്തിനുള്ളിൽ ചെകുത്താന്റെ ക്രൌര്യവുമായി അലയുന്ന ENOKIZU-വിനെ നമുക്ക് പരിചയിക്കാനാകുന്നു. ദേഹേച്ഛകളുടെ കുത്തൊഴുക്കിൽ സദാചാരവും, സാമൂഹിക മൂല്യങ്ങളും വിശ്വസിയിലും, അവിശ്വസിയിലും ഒരുപോലെ വീണുടയുന്നത് കാണാം. ENOKIZU-വിന്റെ പതനം കാംഷിക്കുന്ന പിതാവിന്റെയും, ഭാര്യയുടെയും മനസ്സുകൾ തിന്മയെക്കുറിച്ചുള്ള ചിന്തകളെ വിശാല തലങ്ങളിലേയ്ക്ക് നയിക്കുന്നു. ശരീര തൃഷ്ണകൾ ആർത്തലയ്ക്കുമ്പോൾ തിന്മയുടെ പക്ഷങ്ങളിൽ തിരക്കേറുന്നു. കാമവും, ഹിംസയും, വഞ്ചനയും നിറഞ്ഞു തുളുമ്പുന്ന ഈ സിനിമ വീക്ഷിക്കുന്നവർ ഇമാമുറയുടെ കൂടുതൽ സിനിമകൾ തേടിപ്പോകുമെന്നതിൽ സംശയമില്ല.
ഈ പടം കണ്ടിട്ടുണ്ട്
ReplyDelete