FILM : MAN ON THE TRAIN (2002)
GENRE : DRAMA
COUNTRY : FRANCE
DIRECTOR : PATRICE LECONTE
വ്യക്തിത്വത്തിലും , ജീവിത രീതികളിലും കാതങ്ങളോളം വൈരുദ്ധ്യങ്ങളുള്ള രണ്ടു കഥാപാത്രങ്ങളെ ആകസ്മികതയിലൂടെ ഒരുമിപ്പിച്ച് സംഭാഷണങ്ങളിലൂടെ മെല്ലെ മുന്നോട്ട് തുഴയുന്ന സിനിമയാണ് MAN ON THE TRAIN. അന്യരുടെ ജീവിതങ്ങളിലേയ്ക്ക് ആശയോടെ നോക്കുന്ന മനുഷ്യത്വര ഇരു കഥാപാത്രങ്ങളിലും തെളിഞ്ഞു കാണാം. സംഭാഷണങ്ങളെ സൂക്ഷ്മ വിശകലനം ചെയ്‌താൽ അവരുടെ ആന്തര വ്യക്തിത്വങ്ങളോട് സംവദിക്കാം. മറ്റൊരാളുടെ അസാന്നിധ്യത്തിൽ ആ വ്യക്തിയിലേക്കുള്ള കൂടുമാറ്റ ശ്രമങ്ങൾ ഇരു വ്യക്തികളുടെയും അക മനസ്സിലേക്കുള്ള വെളിച്ചമാകുന്നു. മാറ്റാനാവാത്ത വിധിയുടെ മടിത്തട്ടിലേക്ക് ഇരുവരും വഴുതി വീഴുമ്പോൾ നാം നമുക്കുള്ളിലേക്ക് ചൂഴ്ന്ന് നോക്കുകയാവും....
അഭിനയവും, ഗ്രേ ടോണിലുള്ള ഫ്രൈമുകളും , വെസ്റ്റേണ്‍ സിനിമകളെ ഓർമ്മിപ്പിച്ച ചില BGM ശകലങ്ങളും ഈ സിനിമയുടെ ഓർത്തു വയ്ക്കാവുന്ന മേന്മകളാണ്. മെല്ലെ നീങ്ങുന്ന നല്ല സിനിമകളുടെ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.

മെല്ലെ നീങ്ങുന്ന നല്ല സിനിമകളുടെ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ.
ReplyDelete