FILM : INNOCENT VOICES (2004)
GENRE : WAR DRAMA
COUNTRY : MEXICO
DIRECTOR : LUIS MANDOKI
സിനിമയിലെ ആദ്യ രംഗം തന്നെ മനസ്സിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു. അവസാന സീൻ വരെ അതിന്റെ തീക്ഷ്ണത ലവലേശം ചോർന്നു പോകുന്നുമില്ല. മെക്സിക്കൻ സിനിമയായ INNOCENT VOICES എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. യുദ്ധങ്ങൾ കവർന്നെടുക്കുന്ന കളങ്കരഹിതമായ ബാല്യത്തിന്റെ കണ്ണിലൂടെയാണ് ഇവിടെയും നാം കാഴ്ചകൾ കാണുന്നത്. അതിനാൽ എനിക്ക് ഈ സിനിമ ദുഃഖ സാന്ദ്രമായ അനുഭവമാണ് നൽകിയത്.
എൽ സാൽവദോരിൽ 1980-കളിൽ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഈ സിനിമയിൽ നിറയുന്നത്. പട്ടാളത്തിന്റെയും, ഗറില്ലാ പോരാളികളുടെയും ഏറ്റുമുട്ടലുകൾക്കിടയിൽ ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. യുദ്ധത്തിന്റെ നടുവിലാണെങ്കിലും ബാല്യം എല്ലാ കൌതുകങ്ങളോടും കൂടി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന CHAVA-യാണ് നമ്മുടെ കഥാപാത്രം. നിർബന്ധിത പട്ടാള റിക്രൂട്ടിംഗിന്റെ പടിവാതിലിൽ (12 വയസ്സ്) നിൽക്കുന്ന CHAVA-യ്ക്ക് കലുഷമായ ചുറ്റുപാടുകളിൽ അതിജീവനത്തിന്റെ ശക്തമായ ചുവടുകളെ പിന്തുടരുകയെന്ന അനിവാര്യതയെ പുൽകേണ്ടി വരുന്നു.
നിഷ്കളങ്കത ബാല്യത്തിന്റെയും, നിർദ്ദയത്വം യുദ്ധങ്ങളുടെയും അടയാളങ്ങളാകുമ്പോൾ നിഷ്കളങ്കത വറ്റുന്ന ബാല്യങ്ങളെയാണ് യുദ്ധങ്ങൾ സൃഷ്ടിക്കുക. യുദ്ധം ഒരു ഭീകര സാന്നിദ്ധ്യമാവുന്ന ഈ സിനിമ ആരുടെ പക്ഷമാണ് നിലകൊള്ളുന്നത് എന്നത് അപ്രസക്തമാകുന്ന കാഴ്ചകളാണ് സിനിമയുടെ പക്ഷം ചേരലിനിടയിലും കാണാനാവുക. ഗറില്ലകളും, പട്ടാളവും കുട്ടികളുടെ സ്വപ്നങ്ങളെ ഒരുപോലെ ചവിട്ടിയരയ്ക്കുന്നു.
കുട്ടിത്തത്തിന്റെ മനോഹരമായ ചേഷ്ടകളും, മധുരമൂറുന്ന സൗഹൃദ നിമിഷങ്ങളും യുദ്ധമെന്ന അഗ്നിയിൽ കരിഞ്ഞില്ലാതാകുന്നു. വെടിയും, പുകയും നിറയുന്ന ഏറ്റുമുട്ടലുകളുടെ രാവുകളിലൊന്നിൽ ഇളയ സഹോദരന്റെ കരച്ചിലടക്കാൻ ശ്രമിക്കുന്ന ചാവയുടെ മുഖം മനസ്സിൽ മായാതെ നിൽക്കും. ഓരോ നിമിഷവും അതിജീവനത്തിന്റെ അഭയ കേന്ദ്രങ്ങളെ പരതേണ്ടി വരുന്ന അവരുടെ കണ്ണുകൾ നമ്മോട് പലതും സംവദിക്കുന്നു.
ചരിത്രപരമായ സത്യസന്ധതയെയോ , സിനിമയുടെ പക്ഷത്തേയോ അടിസ്ഥാനമാക്കിയല്ല ഞാൻ ഈ സിനിമയെ നോക്കിക്കാണുന്നത്. ബാല്യത്തിന്റെ കുസൃതി നിറഞ്ഞ വർണ്ണക്കൂട്ടുകളും, ഉല്ലാസഭരിതമായ പൊട്ടിച്ചിരികളും യുദ്ധങ്ങളുയർത്തുന്ന ഇരുണ്ട സത്യങ്ങളിലും , വെടിയൊച്ചകളിലും നിഷ്ക്കരുണം ഇല്ലാതായിപ്പോകുന്ന യാഥാർത്യത്തിന്റെ മറ്റൊരു മികവുറ്റ സിനിമാ ആവിഷ്കാരമായാണ് ഈ സിനിമ എന്നെ അലട്ടുന്നത്. ഇരകളുടെ നേർത്ത സ്വരങ്ങളെ ക്രൂരതയുടെ അട്ടഹാസങ്ങൾ കീഴടക്കുന്നുണ്ടെങ്കിലും , നമ്മുടെ കർണ്ണപടങ്ങളിൽ അവയുടെ ധ്വനികൾ നിലയ്ക്കുകയില്ല. യുദ്ധ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമകളിലെ ഒരു മാസ്റ്റർപീസ് എന്ന വിശേഷണം എല്ലാ നിലയ്ക്കും അർഹിക്കുന്ന സിനിമയാണ് INNOCENT VOICES.

താങ്കളുടെ ഈ സിനിമാനിരൂപണബ്ലോഗ് വളരെ നല്ലൊരു ശ്രമമാണ്.. അഭിനന്ദനങ്ങൾ..!!
ReplyDeletethanks brother........
Delete